News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 14 October 2011

ഓര്‍ത്തഡോക്സ് സഭയുടെ വൈദീക സെക്രട്ടറിയുടെ ( പാമ്പാക്കുട പള്ളി കൊനാട്ടച്ചന്റെ പേരിലാണ് ഇപ്പോഴും. അവിടെ മെത്രാന്‍ കക്ഷി ബിഷപ്‌ മാരെ കയറ്റുക പോലും ഇല്ല) പള്ളിയില്‍ 1934 ആദ്യം നടപ്പിലാക്കട്ടെ. എന്നിട്ട് പോരെ മറ്റുള്ള പള്ളികളില്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്

യാക്കോബായ സഭ ഒരുകാലത്തും നീതിയ്ക്കും ന്യായത്തിനും എതിരല്ല. പരുമലയില്‍ നിലവിലുള്ള പള്ളയ്ക്കു യാതൊരു അവകാശവും ഉന്നയിക്കാതെ യാക്കോബായ സഭ സ്ഥലം വാങ്ങി പള്ളി പണിയാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങള്‍ (മെത്രാന്‍ കക്ഷി ഗുണ്ടകള്‍ )അനുവദിച്ചില്ല.നിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് നിങ്ങള്‍ ഗുണ്ടായിസം കാട്ടി. എന്തിനാണ് ഇത്ര അസഹ്ഷ്ണുത? ഹിന്ദു സഹോദരങ്ങള്‍ വിശാല മനസ്കരായത് കൊണ്ടാണ് ഇവിടെ ക്രിസ്തു മതം ഉണ്ടായത്.ആ വിവേകം പോലും നിങ്ങള്‍ക്കില്ലാതെ പോയല്ലോ? യാക്കോബായ സഭയ്ക്ക് വന്‍ ഭൂരി പക്ഷമുള്ള പള്ളികളുടെ സമീപത്തെല്ലാം അണികള്‍ ഇല്ലങ്കിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് ചാപ്പലുകള്‍ ഉണ്ട്. (ഉദാഹരണം: കോതമംഗലം, മുളന്തുരുതി, പിറവം ) അവിടെയൊന്നും യാക്കോബായ സഭ യാതൊരു എതിര്‍പ്പും ഉണ്ടാക്കിയിട്ടില്ലല്ലോ?പേരിനു പോലും ഒരു മെത്രാന്‍ കക്ഷിക്കാരന്‍ ഇല്ലാത്ത കോതമംഗലം, മണര്‍കാട് പള്ളികളില്‍ പണ്ട് ഗുണ്ടായിസം കാണിക്കാന്‍ വന്നതും ആരും മറന്നിട്ടില്ല. തന്നെ എതിരേല്‍ക്കാന്‍ ആരും ഇല്ലാത്ത ഒരു സ്ഥലത്തേയ്ക്ക് ഓര്‍ത്തഡോക്സ് കാതോലിയ്ക്ക എന്തിനാണ് ഇടിച്ചു കയറാന്‍ പോകുന്നത്. വിശ്വാസം ആരിലും അടിച്ചേല്‍പ്പിക്കാന്‍ പറ്റുമോ? കൊലന്ചെരിയില്‍ 1600 ഓളം വരുന്ന യാക്കോബായ കുടുംബങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ യാക്കോബായ സഭ പ്രതിജ്ഞാബദ്ധമാണ്.യാക്കൊബായക്കാരെ 1934 ന്‍റെ പരിധിയില്‍ വരുത്താമെന്ന വ്യാമോഹം മെത്രാന്‍ കക്ഷികള്‍ക്ക് വേണ്ട. ഇടവക പള്ളികള്‍ ഇടവക ജനത്തിന്റെയാണ്.അവിടെ ഭൂരിപക്ഷം വരുന്ന ഇടവക ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിയ്ക്കും.ഓര്‍ത്തഡോക്സ് സഭയുടെ വൈദീക സെക്രട്ടറിയുടെ ( പാമ്പാക്കുട പള്ളി കൊനാട്ടച്ചന്റെ പേരിലാണ് ഇപ്പോഴും. അവിടെ മെത്രാന്‍ കക്ഷി ബിഷപ്‌ മാരെ കയറ്റുക പോലും ഇല്ല) പള്ളിയില്‍ 1934 ആദ്യം നടപ്പിലാക്കട്ടെ. എന്നിട്ട് പോരെ മറ്റുള്ള പള്ളികളില്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

No comments:

Post a Comment