കോട്ടയം: കോലഞ്ചേരി പള്ളി സംബന്ധിച്ച സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മന്ത്രി സഭാ ഉപസമിതി നടത്തിയ രണ്ടാമത് ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിമാരായ കെ.എം. മാണി ,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരാണ് ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയത്. 11ന് തിരുവനന്തപുരത്ത് ഇരു വിഭാഗവുമായി വീണ്ടും മന്ത്രി സഭാ ഉപസമിതി ചര്‍ച്ച നടത്തും .കോടതിവിധി നടപ്പാക്കുന്നതില്‍നിന്ന് ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം യോഗത്തില്‍ വ്യക്‌തമാക്കി. പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിത പരിശോധനമാത്രമാണ് ഏക പോംവഴി എന്ന നിലപാടാണ് യോഗത്തില്‍ യാക്കോബായ വിഭാഗം സ്വീകരിച്ചത്. റഫറണ്ടം നടത്തുന്നതുവരെ ഇരു വിഭാഗത്തിനും ആരാധനക്ക് തുല്യമായ സമയം നിശ്‌ചയിക്കണമെന്നും തര്‍ക്കത്തെ വിശ്വാസപരമെന്നും ഭരണപരമെന്നും രണ്ടായി കാണണമെന്നും യക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മധ്യസ്‌ഥ ചര്‍ച്ചകളോട് ഓര്‍ത്തഡോക്‌സ് വിഭാഗം എതിരല്ല.എന്നാല്‍ കോടതി വിധി മാനിച്ച് സെന്റ പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ സമാധാനാന്തരീക്ഷം പുനഃസ്‌ഥാപിക്കുകയും പൂട്ടിയ പള്ളി തുറന്നുകൊടുക്കുകയും വേണം അതല്ലാതെ ചര്‍ച്ച നടത്തുന്നതു പ്രഹസനമാണന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു. സഭ ആര്‍ക്കും ആരാധന സ്വാതന്ത്യം നിഷേധിച്ചിട്ടില്ല. സഭാ ഭരണഘടന പ്രകാരം പള്ളിയുടെ ഭരണം നിര്‍വഹിക്കപ്പെടണമെന്ന നിലപാടാണ് സഭയക്കുളളതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്‌തമാക്കി. കോടതവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കുന്നത് വരെ ശക്‌തമായ പ്രക്ഷോഭത്തിന് സഭ നിര്‍ബന്ധിതമാകുമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. രാത്രി എട്ടരയോടെ നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ച അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട്, ഡോ. ജോര്‍ജ് ജോസഫ്, ഫാ. ജേക്കബ് കുര്യന്‍ എന്നിവരും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, തമ്പു ജോര്‍ജ് തുകലന്‍, മാത്യു തെക്കേത്തലക്കല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു
No comments:
Post a Comment