News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 18 October 2011

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന വേണം -യാക്കോബായ സഭ

കോലഞ്ചേരി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉപസമിതിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന് യാക്കോബായ സഭയുടെ ഭദ്രാസന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് നാലാംഘട്ട ചര്‍ച്ചയും പരാജയപ്പെടാനിടയാക്കിയതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, സ്ലീബാപോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പാ, തമ്പു ജോര്‍ജ് തുകലന്‍, കെ.എ. തോമസ്, പൗലോസ് മുടക്കുന്തല എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment