കൊച്ചി: ഇന്നലെ അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം ജേക്കബിന്റെ മൃതദ്ദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ രാവിലെ 10.50 ഓടെയാണ് മൃതദ്ദേഹം ടൗണ്‍ഹാളില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.എം മാണി, കെ.ബാബു, ജില്ലാ കലക്‌ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദര്‍ശന ചടങ്ങ് നടക്കുന്നത്. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും ഏതാനും എല്‍.എല്‍.എമാരും ടൗണ്‍ഹാളില്‍ എത്തും. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സോഷ്യലിസ്‌റ്റ് ജനതാപാര്‍ട്ടി നേതാവ് എം.പി വീരേന്ദ്രകുമാര്‍ , കൊച്ചി മേയര്‍ ടോണി ചമ്മിണി തുടങ്ങി സാംസ്‌കാരിക, സാമൂഹിക, രാഷ്‌ട്രീയ, മത മേഖലയിലെ നിരവധി പ്രമുഖര്‍ ജേക്കബിന് ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ജേക്കബ് കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ആദരാജ്‌ഞലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം പ്രതിനിധാനം ചെയ്‌തിരുന്ന പിറവം, കോതമംഗലം മണ്ഡലങ്ങളില്‍ നിന്നു നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും കര്‍ഷകരും തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാജ്‌ഞലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക് ഒഴുകുകയാണ്.
ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം രാവിലെ ഒന്‍പതുമണിയോടെ യാക്കോബായ സഭാ പരമാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവയുടെയും മറ്റ് മെത്രാപ്പോലീത്താമാരുടെയും നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാചടങ്ങിന് ശേഷമാണ് ടൗണ്‍ഹാളിലേക്ക് കൊണ്ടുവന്നത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഇവിടെ പൊതുദര്‍ശന തുടരും. തുടര്‍ന്ന് പിറവത്തേക്ക് വിലാപയാത്രയായി പുറപ്പെട്ട് മൂന്നു മണിയോടെ പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. അഞ്ചു മണിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10ന് കാക്കൂര്‍ വാളിയപ്പാടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടക്കും.

No comments:
Post a Comment