News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 30 October 2011

"സുറിയാനി സഭയുടെ വിശ്വസ്ത പുത്രന്‍. അതുല്യമായ വ്യക്തിത്വം ആയിരുന്നു കമാണ്ടര്‍ ടി. എം. ജേക്കബിന്റെത് ": പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ

തിരുവനന്തപുരം: ഞായറാഴ്ച രാത്രി അന്തരിച്ച ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പിറവത്തെ കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ നടക്കും. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സഹപ്രവര്‍ത്തകന്റെ അന്ത്യചടങ്ങുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.
ജേക്കബിന്റെ നിര്യാണത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. തിങ്കള്‍ മുതല്‍ ബുധന്‍ വരെ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. കൊച്ചി ലേക് ഷോര്‍ ആസ്പത്രിയിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭയുടെ പ്രതിനിധികളായി കെ.എം.മാണിയും കെ.ബാബുവും അവിടെയുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആസ്പത്രിയില്‍ നിന്നെടുക്കുന്ന മൃതദേഹം 10 മണിയോടെ പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളിലെത്തിക്കും. ഒരു മണി വരെ അവിടെ വെയ്ക്കുന്ന മൃതദേഹം പിന്നീട് എം.ജി.റോഡ്, വൈറ്റില, തൃപ്പൂണിത്തുറ, ഹില്‍ പാലസ്, ചോറ്റാനിക്കര വഴി പിറവം സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ മൂന്നു മണിയോടെ എത്തിക്കും. അവിടെ പൊതുദര്‍ശനത്തിനുശേഷം ജേക്കബിന്റെ കുടുംബവീടായ മണ്ണത്തൂര്‍ വാളിയപ്പാടത്തേക്കു കൊണ്ടുപോകും. സംസ്‌കാരം വരെ മൃതദേഹം വീട്ടിലാണുണ്ടാവുക.
ശവസംസ്‌കാരം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്കു വിട്ടുകൊടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ അനൂപുമായി ആലോചിച്ചാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ജേക്കബിന്റെ മരണവിവരമറിയുമ്പോള്‍ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാര്‍ തിരുവനന്തപുരത്തേക്കു വരാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു. മാണിയും ബാബുവും ഉടനെ തന്നെ ആസ്പത്രിയിലേക്കു പോയി. ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, പി.ജെ.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്കു വന്നു.
അര്‍ദ്ധരാത്രിക്കു ശേഷം 12.25നാണ് മറ്റു നാലു മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി തന്റെ ഓഫീസിലെത്തിയത്. അവിടെ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍, പി.കെ.ജയലക്ഷ്മി, അടൂര്‍ പ്രകാശ് എന്നിവരും ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരനും കാത്തിരിക്കുന്നുണ്ടായിരുന്നു. അല്‍പ സമയത്തിനകം മന്ത്രി സി.എന്‍.ബാലകൃഷ്ണനും എത്തിയതോടെ മന്ത്രിസഭാ യോഗം തുടങ്ങി.
ക്യാബിനറ്റ് റൂം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണ് യോഗം നടന്നത്. കൃത്യം 20 മിനിറ്റുകള്‍ക്കു ശേഷം മന്ത്രിമാര്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രി പത്രക്കാരെ കണ്ടു. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ഇടയ്ക്ക് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എം.എല്‍.എമാരെ കൊണ്ടുപോകുന്ന കാര്യവും അവര്‍ ആലോചിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വിടുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

No comments:

Post a Comment