News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 22 October 2011

മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ദിവ്യാത്ഭുതദര്‍ശന വാര്‍ഷികം ഇന്നു സമാപിക്കും

കായംകുളം: കട്ടച്ചിറ ആഗോളമരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ദിവ്യാത്ഭുതദര്‍ശന വാര്‍ഷികം ഇന്നു സമാപിക്കും. 1990-ല്‍ കുര്യക്കോസ്‌ മോര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത കൂദാശ ചെയ്‌ത ചാപ്പലില്‍ 2009 ഒക്‌ടോബര്‍ 21നു ദൈവമാതാവിന്റെ ചിത്രത്തില്‍ നിന്നും സുഗന്ധതൈലം ഒഴുകിയതിനെത്തുടര്‍ന്നാണ്‌ സുറിയാനി സഭാതലവന്‍ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ചാപ്പലിനെ ആഗോളമരിയന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്‌.

2010 ജനുവരി പത്തിന്‌ കാതോലിക്ക ബാവയും സഭയിലെ തിരുമേനിമാരും ചാപ്പലില്‍ എത്തി പാത്രിയര്‍ക്കീസ്‌ ബാവയുടെ ശ്ലൈഹീക കല്‍പ്പന പ്രഖ്യാപിച്ചു.

പിന്നീടു ബാവയുടെ പ്രതിനിധികളും ചാപ്പലില്‍ സന്ദര്‍ശനം നടത്തി. ഇന്നു രാവിലെ ഒന്‍പതിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാന. 11 നു പൊതുസമ്മേളനവും രോഗികള്‍ക്കു ചികിത്സാധനസഹായ വിതരണവും നടക്കും.

മാത്യൂസ്‌ മോര്‍ തേവോദോസ്യോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തയ്യല്‍മെഷീന്‍വിതരണം സിനിമാതാരം മല്ലികാസുകുമാരന്‍ നിര്‍വഹിക്കും. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എസ്‌.ജെ.കെ. ക്രിയേഷന്‍ പുറത്തിറക്കുന്ന സുഗന്ധവാഹിനിയമ്മ രണ്ടാംഭാഗം ഓഡിയോ സി.ഡി. പ്രകാശനവും നടക്കും.

No comments:

Post a Comment