News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 30 October 2011

ജേക്കബിന്റെ വിയോഗം യു.ഡി.എഫിനുണ്ടാക്കിയത്‌ എണ്ണത്തിലും ഗുണത്തിലും നഷ്‌ടം

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ടി.എം. ജേക്കബിന്റെ അസാന്നിദ്ധ്യം യു.ഡി.എഫിന്‌ സമ്മാനിക്കുക കരള്‍ പിളരും കാലമായിരിക്കും. വെറും ഒരു സാമാജികന്‍ അല്ലെങ്കില്‍ മന്ത്രി ഇല്ലാതായി എന്നതുമാത്രമല്ല സര്‍ക്കാരിനെ വലയ്‌ക്കുന്നത്‌. അതിലുപരി എണ്ണത്തിലും ഗുണത്തിലും ഇത്‌ വരുത്തുന്ന നഷ്‌ടമാണ്‌ യു.ഡി.എഫിന്‌ സൃഷ്‌ടിക്കുന്ന പ്രതിസന്ധി.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി യു.ഡി.എഫ്‌ ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുന്ന സമയമാണിത്‌. അതിരൂക്ഷമായ എതിര്‍പ്പുകളാണ്‌ നിയമസഭയ്‌ക്കകത്തും പുറത്തും സര്‍ക്കാര്‍ നേരിടുന്നത്‌. അവിടെയാണ്‌ ജേക്കബിനെപ്പോലുള്ള ഒരു പടനായകന്റെ നഷ്‌ടം. ആക്രമണങ്ങളില്‍ നിന്ന്‌ സമചിത്തതയോടെ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വ്യക്‌തിയായിരുന്നു ജേക്കബ്‌. പ്രത്യേകിച്ചും നിയമസഭയില്‍, അവിടെ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാന്‍ ജേക്കബിനോടൊപ്പം കഴിവുള്ളവര്‍ മറ്റാരുമുണ്ടെന്ന്‌ പറയാനാവില്ല.

പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാതെ എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിച്ച്‌ എതിര്‍ശബ്‌ദങ്ങളെ ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ എതിരാളികള്‍പോലും അംഗീകരിക്കുന്നതാണ്‌. അങ്ങനെ സാന്നിദ്ധ്യം അനിവാര്യമായ സമയത്താണ്‌ അദ്ദേഹം പോകുന്നത്‌.

അതുപോലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരെ വാശിയേറിയ പോരാട്ടത്തിലൂടെ കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിച്ചപ്പോള്‍ ജേക്കബിനെക്കാളെറെ സന്തോഷിച്ചത്‌ യു.ഡി.എഫ്‌ ആയിരുന്നു. നേര്‍മ്മയുള്ള ഒരു നേതാവിനെ ലഭിച്ചുവെന്ന മാത്രമല്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷവും മുന്നണിക്ക്‌ ഇതിലൂടെ കിട്ടി.

ഇന്ന്‌ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ മൂന്നപേരുടെ ഭൂരിപക്ഷമാണ്‌ സര്‍ക്കാരിനുള്ളത്‌. ജേക്കബ്‌ പോകുന്നതോടെ അത്‌ രണ്ടായി കുറയും. ഇത്‌ സര്‍ക്കാരിന്റെ പ്രതിസന്ധി കൂടുതല്‍ വര്‍ധിപ്പിക്കും. തുല്യശക്‌തികളായി ഇരുമുന്നണികളും നില്‍ക്കുന്ന ഈ സമയത്ത്‌ ഇതു വളരെ നിര്‍ണായകമാകുകയാണ്‌. എണ്ണത്തിലല്ല ജേക്കബ്‌ ഇല്ലാതായിലൂടെ ഉണ്ടായ ഗുണത്തിലുള്ള കുറവാണ്‌ മുന്നണിയെ ഏറെ വലയ്‌ക്കുന്നത്‌. എതു ശക്‌തമായ എതിര്‍പ്പുകള്‍ പോലും നേരിടാന്‍ കരുത്തുള്ള നേതാവായിരുന്നും ജേക്കബ്‌. അതാണ്‌ നഷ്‌ടപ്പെട്ടത്‌.

No comments:

Post a Comment