News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 15 October 2011

പെരുന്നാള്‍ പ്രദക്ഷിണത്തിനിടയിലെ സംഘര്‍ഷം; പോലീസ് കേസ്സെടുത്തു

കൂത്താട്ടുകുളം: മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയില്‍ പെരുന്നാള്‍ പ്രദക്ഷിണത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗം ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നുവെന്നും ഇത് സംബന്ധിച്ച് കേസ്സെടുത്തിട്ടുണ്ടെന്നും കൂത്താട്ടുകുളം എസ്‌ഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു. പരിക്കേറ്റ ഇരുവിഭാഗങ്ങളില്‍പ്പെട്ട മൂന്ന് പേരില്‍ ഒരാളെ കൂത്താട്ടുകുളം ദേവമാതാ ആസ്​പത്രിയിലും രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

പെരുന്നാള്‍ പ്രദക്ഷിണം ഒരു വിഭാഗം തടയുമെന്ന വിവരത്തെ തുടര്‍ന്ന് ആത്താനിക്കലില്‍ പോലീസ് സംഘമെത്തിയിരുന്നു. വാളിയപ്പാടത്തിനു സമീപമുള്ള ചാപ്പലില്‍ നിന്നാണ് ആത്താനിക്കലേക്ക് പെരുന്നാള്‍ പ്രദക്ഷിണം നിശ്ചയിച്ച് നടത്തിയത്. എന്നാല്‍ ആത്താനിക്കലുള്ള കുരിശിന് വലംവച്ച് പ്രദക്ഷിണം പോകുന്നത് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നതായി പോലീസ് പറഞ്ഞു

No comments:

Post a Comment