കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിതപരിശോധനയാണ് ഏക പോംവഴിയെന്നു യാക്കോബായ സഭ. തിങ്കളാഴ്‌ച തിരുവനന്തപുരത്തു നടന്ന അനുരഞ്‌ജന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. റഫറണ്ടം നടത്തുന്നതുവരെ ഇരുവിഭാഗത്തിനും ആരാധനയ്‌ക്കു തുല്യസമയം നിശ്‌ചയിക്കണം. വിശ്വാസപരമെന്നും ഭരണപരമെന്നും തര്‍ക്കത്തെ രണ്ടായി കാണണമെന്ന വാദമാണു യാക്കോബായ പക്ഷം മുന്നോട്ടുവച്ചത്. ഒരു പാത്രിയര്‍ക്കീസ്, ഒരു കാതോലിക്കാ ഒരു അസോസിയേഷന്‍ എന്ന അധികാര ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ ഒഴിവാക്കാനാവില്ലെന്നാണു സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധി.
പാത്രിയാര്‍ക്കീസിന് 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടുന്ന പള്ളികളില്‍ ഭൗതികാധികാരമില്ലെങ്കിലും ആത്മീയാധികാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പാത്രിയര്‍ക്കീസുമായി ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്ക പരസ്‌പര സ്വീകരണം ഉണ്ടായിട്ടില്ല. പാത്രിയര്‍ക്കീസിനെ ആത്മീയ മേലധ്യക്ഷനായി സ്വീകരിക്കാത്തപക്ഷം സുപ്രീംകോടതി വിധിയുടെയും ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടനയുടെയും ആനുകൂല്യം ലഭിക്കില്ലെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. 1934 ലെ ഭരണഘടനാപ്രകാരം മലങ്കരസഭ ഉള്‍പ്പെട്ട ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസാണ്.
95 ലെ വിധിയോടെ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനസാധുത ചോദ്യം ചെയ്യപ്പെടാനാവാത്തതായി. തങ്ങളുടെ അനുമതിയില്ലാതെ വാഴിക്കപ്പെട്ട സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം 95 ലെ വിധിയോടെ അപ്രസക്‌തമായി.
95 ലെ വിധിപ്രകാരം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാന്‍ മറുപക്ഷം തയാറാകാത്തതാണു സഭയില്‍ തര്‍ക്കം അവസാനിക്കാത്തതിനു കാരണമെന്നും യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ അറിയിച്ചു. കോലഞ്ചേരി വലിയപള്ളിയില്‍ മാസത്തില്‍ ഇടവിട്ടുള്ള രണ്ട് ഞായറാഴ്‌ച രാവിലത്തെ കുര്‍ബാനയും കോട്ടൂര്‍ ചാപ്പലില്‍ ഒരു വീതവും നല്‍കി ഒത്തുതീര്‍പ്പിനുള്ള നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം ഈ നിര്‍ദേശം പരിഗണിച്ചുവരികയാണ്. അതാതു വിഭാഗത്തില്‍പ്പെട്ടവരുടെ ശവസംസ്‌കാരത്തിനും വിവാഹത്തിനുമുള്ള സൗകര്യം ലഭിച്ചാല്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷ മധ്യസ്‌ഥര്‍ക്കുണ്ട്.
യഥാവിധി പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്തതുവഴി 1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ലംഘിക്കുകയാണെന്നും 34 ലെ ഭരണഘടന കോലഞ്ചേരി പള്ളിയില്‍ നടപ്പാക്കണമെന്നും പറയാന്‍ മറുവിഭാഗത്തിനു നിയമപരമായി കഴിയില്ലെന്നും യാക്കോബായപക്ഷം വാദിച്ചു. സുപ്രീംകോടതി ഭേദഗതി ചെയ്‌ത 34 ലെ ഭരണഘടന ഫലത്തില്‍ അംഗീകരിച്ചു നടപ്പാക്കിയത് തങ്ങളാണെന്നും അവര്‍ മന്ത്രിസഭാ സമിതിയെ അറിയിച്ചു.

No comments:
Post a Comment