കോലഞ്ചേരി: ബഹുഭൂരിപക്ഷംവരുന്ന യാക്കോബായ വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് കോലഞ്ചേരി പള്ളി സ്വന്തമാക്കാമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ചിന്ത ക്രൈസ്തവ നീതിക്ക് നിരക്കാത്തതാണെന്ന് വലിയ സെമിനാരി മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ് വ്യക്തമാക്കി. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മെത്രാപ്പോലീത്തയ്ക്ക് വി. കുര്‍ബാനക്കുശേഷം യാക്കോബായ ചാപ്പലില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുത്തന്‍കുരിശ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതി അവസരം നിഷേധിച്ചിട്ടും കുര്‍ബാനയര്‍പ്പിക്കുവാന്‍ അവസരം നല്‍കുമെന്ന ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയും പള്ളിക്കമ്മിറ്റിയും തീരുമാനിച്ചത് ക്രൈസ്തവ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ. വര്‍ഗീസ് ഇടുമാരി അധ്യക്ഷനായി.
I am seeing this blog first time, The contents of this blog and name of the blogs are not matching dear brother. Not understanding why you are keeping name as parumala pally and posting news related to clash between Orthodox and Jacobite.Better to move such post to a suitable blog and keep your parumala chucrch information on this blog
ReplyDelete