കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതികളെ പിടികുടാനാകാതെ പോലീസ്. അക്രമമുണ്ടായി ആഴ്‌ച ഒന്ന് പിന്നിടുമ്പോഴും പ്രതികളാരെന്നതിനെക്കുറിച്ച് സുചന പോലുമില്ല. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ താമസിക്കുന്ന പുതുപ്പളളിയിലെ വീടിനു നേരേ അക്രമമുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി. എന്‍.എം. തോമസിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇത് വരെയും പ്രതികളാരെന്നത് സംബന്ധിച്ച് പോലീസിന് സൂചനയൊന്നുമില്ല. പ്രദേശവാസികളായ ചിലരെയും ചില രാഷ്‌ട്രീയ കക്ഷി നേതാക്കളെയും ചോദ്യം ചെയ്‌തു വരികയാണെന്ന് പോലീസ് പറഞ്ഞു

No comments:
Post a Comment