കോട്ടയം: കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ സംസ്ഥാനത്ത് ക്രൈസ്തവസഭാ വിശ്വാസികള്‍ അഴിഞ്ഞാടുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനെ വീടുപരോധിച്ച് തടഞ്ഞുവയ്ക്കുകയും ആയുധങ്ങളുമായി തെരുവിലിറങ്ങി തെക്കന്‍ കേരളത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്ത സഭാനേതൃത്വത്തിന്റെ കയ്യൂക്കിനു മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമായി. ക്രിസ്തീയവിശ്വാസികളെന്ന പേരില്‍ സഭാ നേതൃത്വവും ഒരു വിഭാഗം അനുയായികളും നടത്തുന്ന അക്രമസംഭവങ്ങള്‍ ചിലയിടങ്ങളില്‍ കലാപത്തിന്റെ സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നത് ആശങ്കാജനകമാണെന്ന് രഹസ്യാന്വോണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആറന്മുള വള്ളസദ്യയ്ക്കു പങ്കെടുക്കാനായി പോയ പള്ളിയോടകരക്കാരെ ആറാട്ടുപുഴയില്‍വച്ച് ക്രൂരമായാണ് റോഡുപരോധിച്ച സഭാവിശ്വാസികള്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം മെയിലപ്രയില്‍ ശബരിമല തീര്‍ത്ഥാടകരേയും സഭക്കാര്‍ തടഞ്ഞിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതും ഇതിനു തെളിവാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതെന്നാണ് പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നത്. റവന്യൂമന്ത്രിയെ ഓഫീസ് ഉപരോധിച്ച് തടഞ്ഞുവയ്ക്കുകയും മുഖ്യമന്ത്രിയെ വീട്ടില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിട്ടും കേസ് എടുക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ 1995ലെ കോടതിവിധിയുടെ പേരില്‍ സംസ്ഥാനത്ത് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കി മറ്റു നേട്ടങ്ങള്‍ക്കായാണെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന സഭാതര്‍ക്കം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമ്പോള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് സഭകളുടെ മറ്റു നേട്ടങ്ങള്‍ക്കായാണെന്നത് പരസ്യമായ രഹസ്യമാണ്. റവന്യൂമന്ത്രിയുടെ കോട്ടയത്തെ ഓഫീസിലേക്ക് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയതും ഇന്നലെ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് ഉപരോധസമരം സംഘടിപ്പിച്ചതും സമുദായാംഗമായ മുഖ്യമന്ത്രിയെ വരുതിയിലാക്കുന്നതിനുവേണ്ടിയാണ്.
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ഓര്‍ത്തഡോക്സുകാര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇന്നലെ കുര്‍ബാനയ്ക്കുശേഷം എല്ലാ ഇടവകകളില്‍നിന്നും മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ സ്വസമുദായക്കാരനായ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍ നടത്തിയത്. മലങ്കരസഭയുടെ മാമോദീസ വെള്ളം മുങ്ങിയ ആളാണ് മുഖ്യമന്ത്രിയെന്നതില്‍ തങ്ങള്‍ ലജ്ജിക്കുന്നെന്ന് സഭാദ്ധ്യക്ഷന്‍മാര്‍ പരസ്യമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭരണത്തലവനെ വരുതിയിലാക്കുന്നതിന് എന്തുപ്രചരണവും നടത്തണമെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. ഉപരോധത്തിനെത്തിയവരുമായി ഇന്നലെ രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു.
മറുവശത്ത് കോടതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് യാക്കോബായസഭ രംഗത്തെത്തിയിരിക്കുന്നത്. പണം വാങ്ങിയാണ് കോടതിവിധികളുണ്ടായിരിക്കുന്നതെന്നുവരെ സഭാദ്ധ്യക്ഷന്‍ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നതിന് യാക്കോബായസഭ തയ്യാറായിട്ടില്ല. കോടതിവിധി നടപ്പാക്കുന്നതിന് ഓര്‍ത്തഡോക്സ് സഭയുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയാല്‍ സര്‍ക്കാരുമായി ഉടക്കിനില്‍ക്കുന്നത് തങ്ങള്‍ക്കെതിരാകുമെന്നത് കണക്കാക്കിയാണ് യാക്കോബായസഭയുടെ നിലപാട്. സഭകളുള്ളിടത്തോളം കാലം അവസാനിക്കാത്ത പ്രശ്നമായി നിലനില്‍ക്കുമെന്നു നിരീക്ഷകര്‍ കണക്കാക്കുന്ന കോലഞ്ചേരിപള്ളി പ്രശ്നം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ് ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നതും ശ്രദ്ധേയമാണ്
എന്നാല്‍ നിലവില്‍ ഏതുപള്ളിയുടേയും അവകാശം എന്നുപറയുന്നത് ഇടവകാംഗങ്ങള്‍ക്കാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് യാക്കോബായ വിഭാഗത്തിന്റെ പിടിവള്ളി. ഇതനുസരിച്ച് ഇടവകയില്‍ ഹിതപരിശോധന നടത്തണമെന്ന് യാക്കോബായ വിഭാഗവും കോടതിവിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും ആവശ്യപ്പെടുന്നു. 1995 മുതല്‍ പ്രശ്നം പലഘട്ടത്തിലും തെരുവിലേക്കെത്തിയിട്ടുണ്ട്

No comments:
Post a Comment