News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 2 October 2011

കോതമംഗലം തീര്‍ത്ഥയാത്ര ഇന്ന്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ നിന്നും രാവിലെ 6ന്‌ പുറപ്പെടും

തൃപ്പൂണിത്തുറ: കോതമംഗലം ചെറിയ പള്ളിയില്‍ കബറടക്കിയിട്ടുള്ള പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ 326-ാമത്‌ ഓര്‍മ പെരുന്നാളിനോടനുബന്ധിച്ചുളള കോതമംഗലം തീര്‍ത്ഥയാത്ര ഇന്ന്‌ നടക്കും. തൃപ്പൂണിത്തുറ നടമേല്‍പള്ളി, എരൂര്‍ ചാപ്പല്‍ എന്നിവിടങ്ങളില്‍നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രക്ക്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ രാവിലെ 6ന്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിക്കും. ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്‌, ഫാ. വര്‍ഗീസ്‌ പുലയത്ത്‌, ഫാ. റോയി പോള്‍ എന്നിവര്‍ ചേര്‍ന്ന്‌ തീര്‍ത്ഥയാത്രക്കാരെ സ്വീകരിക്കും. തീര്‍ത്ഥയാത്രാ സംഘം പ്രസിഡന്റ്‌ ഫാ. ടി.സി. ജോണി, ഫാ. ഷിബിന്‍ പോള്‍, കോര്‍ഡിനേറ്റര്‍ എന്‍.വി. ബേബി, സെക്രട്ടറി ജോണ്‍ മണക്കാട്ട്‌, തമ്പി ചുണ്ടത്തടം എന്നിവര്‍ തീര്‍ത്ഥയാത്രക്ക്‌ നേതൃത്വം നല്‍കും. ക്യംതാ സെമിനാരി, കടുംഗമംഗലം പള്ളി, വെണ്ണിക്കുളം, വരിക്കോലി, പുത്തന്‍കുരിശ്‌, മുളന്തുരുത്തി, മണീട്‌, വടവുകോട്‌, വേളൂര്‍, ചെറുതോട്ടുകുന്നേല്‍ എന്നീ മേഖലകളിലെ തീര്‍ത്ഥാടകരുമായി ചേര്‍ന്ന്‌ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുത്ത്‌ യാത്ര തുടരും. വാളകത്ത്‌ സെന്റ്‌ സ്‌റ്റീഫന്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂവാറ്റുപുഴയില്‍ എത്തുമ്പോള്‍ പിറവം, പെരുമ്പാവൂര്‍ മേഖലയിലെ തീര്‍ത്ഥാടകരുമായി ചേര്‍ന്ന്‌ വൈകിട്ട്‌ 6 മണിയോടെ കോതമംഗലം ചെറിയ പള്ളിയിലെത്തും. തിങ്കളാഴ്‌ച പുലര്‍ച്ചെയുള്ള കുര്‍ബാനയില്‍ പങ്കെടുത്ത്‌ തീര്‍ത്ഥാടകര്‍ മടങ്ങും.

No comments:

Post a Comment