News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 31 October 2011

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം

മാമാലശ്ശേരി: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.യാക്കോബായ സഭയില്‍ നിന്നും രണ്ടു വൈദീകര്‍ കൂറുമാറി പോയതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തുന്ന പള്ളിയില്‍ പുതിയ വികാരിയെ നിയമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ.പോള്‍ മത്തായി രാവിലെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. വൈദീകന്‍ പള്ളിയില്‍ നിന്നും പുറത്തു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാക്കോബായ സഭയിലെ വികാരി ഫാ. വര്‍ഗീസ് പുല്യട്ടെല്‍ പള്ളിയില്‍ പ്രവേശിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ നാമമാത്രമായ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും ഇറങ്ങിപോയി.ഓര്‍ത്തഡോക്സ് വൈദീകനെ ഇറക്കി വിടണ മെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ് പുല്യട്ടെലിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയില്‍ ഇരുന്നു പ്രാര്‍ത്ഥന ആരംഭിച്ചു. വൈദീകനെ ഇറക്കി വിടുമെന്ന പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍റെ ഉറപ്പിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നിന്നും ഇറങ്ങുകയും , പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ പള്ളിയില്‍ നഷ്ട മായ വീതം ലാഭിക്കണമെന്നാവശ്യപെട്ടു പ്രതനായജ്ഞം ആരംഭിച്ചു.
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉടന്‍ തന്നെ പള്ളിയില്‍ എത്തി സി ഐ യുമായിചര്‍ച്ച നടത്തി. നാളെ മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും വിളിച്ചു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സി ഐ ഉറപ്പു നല്‍കി. ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ് മാര്‍ ഈവാനിയോസ് മേത്രാപ്പോളിത്ത പ്രാര്‍ത യജ്ഞം നടത്തുന്ന കുരിശു പള്ളിയില്‍ എത്തി വിശ്വാസികളെ അനുഗ്രഹിച്ചു. കേവലം 30 വീട്ടുകാര്‍ക്ക് വേണ്ടി യാക്കോബായ സഭയുടെ ന്യായമായ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപ്പെടുത്തുവാന്‍ കഴിയുകയില്ലന്നും, പള്ളിയില്‍ പഴയ പോലെ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അഭി.തിരുമേനി പറഞ്ഞു.നാളെ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ 2 മണിയോട് കൂടി പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു.വിവിധ പള്ളികളില്‍ നിന്നായി വൈദീകരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനാ യ്ഞജത്തിനു പിന്തുണ നല്‍കാന്‍ എത്തിയിരുന്നു.

വിതുമ്പുന്ന വീഥികള്‍തോറും ജേക്കബിനു യാത്രാമൊഴി

കൊച്ചി: അഞ്ചുമാസം മുമ്പു വോട്ടഭ്യര്‍ഥിച്ചു നാട്ടുകാരുടെ സ്‌നേഹാദരമേറ്റുവാങ്ങി കടന്നുപോയ വഴികളിലൂടെ ടി.എം. ജേക്കബിന്റെ അന്ത്യയാത്ര. പ്രിയനേതാവിനു യാത്രാമൊഴിയേകാന്‍ പാതയോരങ്ങളില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. എറണാകുളം ടൗണ്‍ഹാളിലും പിന്നീടു പിറവം സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ നാടും നഗരവും ബാഷ്‌പാഞ്‌ജലിയര്‍പ്പിച്ചു.

യു.ഡി.എഫ്‌. നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ മന്ത്രിയുമായ ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്നു രാവിലെ 10-നു കാക്കൂര്‍ ആട്ടിന്‍കുന്ന്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌കാരശുശ്രൂഷകള്‍ക്കു യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

ഞായറാഴ്‌ച രാത്രി 10.32-നു മരട്‌ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു ജേക്കബിന്റെ അന്ത്യം. ഇന്നലെ രാവിലെ പതിനൊന്നോടെ വിലാപയാത്രയായി മൃതദേഹം എറണാകുളം ടൗണ്‍ഹാളിലെത്തിച്ചു. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷയ്‌ക്കുശേഷം ഒമ്പതരയോടെയാണു വിലാപയാത്ര പുറപ്പെട്ടത്‌. കനത്ത മഴ അവഗണിച്ചും പ്രിയനേതാവിന്‌ അന്ത്യാഞ്‌ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ടൗണ്‍ഹാള്‍ പരിസരത്തെത്തി.

ഭാര്യ ഡെയ്‌സി ജേക്കബ്‌, മകന്‍ അനൂപ്‌ ജേക്കബ്‌, മകള്‍ അമ്പിളി, മന്ത്രി കെ.എം. മാണി, പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവരും ആംബുലന്‍സില്‍ മൃതദേഹത്തിനരികിലുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നു പ്രത്യേക വാഹനത്തില്‍ രണ്ടേകാലോടെ എം.എല്‍.എമാരെത്തി.

തുടര്‍ന്നു ടൗണ്‍ഹാളില്‍നിന്ന്‌ പുഷ്‌പാലംകൃതമായ കെ.എസ്‌.ആര്‍.ടി.സി. വോള്‍വോ ബസില്‍ എം.ജി. റോഡ്‌, തൃപ്പൂണിത്തുറ, തിരുവാങ്കുളം, മുളന്തുരുത്തി, ആരക്കുന്നം വഴി എട്ടരയോടെ മൃതദേഹം പിറവത്തെത്തിച്ചു. മണിക്കൂറുകള്‍ വൈകിയാണു വിലാപയാത്ര സെന്റ്‌ ജോസഫ്‌ സ്‌കൂളിലെത്തിയത്‌. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പിറവത്ത്‌ എത്തിയിരുന്നു. രാത്രിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടിലേക്കു മൃതദേഹം കൊണ്ടുപോയി.

ജേക്കബിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രി എ.കെ. ആന്റണി, മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ്‌ സഖാ ഇവാസ്‌ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ, വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ എന്നിവര്‍ അനുശോചിച്ചു.

ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍നായരും ഹൈക്കോടതി ജഡ്‌ജിമാരും ആദരാഞ്‌ജലിയര്‍പ്പിക്കാനെത്തി. 'മംഗള'ത്തിനുവേണ്ടി ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌, മാനേജിംഗ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, കന്യക ചീഫ്‌ എഡിറ്റര്‍ ക്ലാരമ്മ വര്‍ഗീസ്‌ എന്നിവര്‍ ആദരാഞ്‌ജലിയര്‍പ്പിച്ചു. സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ കെ.എം. മാണി, പി.കെ. അബ്‌ദുറബ്‌, കെ. ബാബു, അടൂര്‍ പ്രകാശ്‌, സി.എന്‍. ബാലകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, ആര്യാടന്‍ മുഹമ്മദ്‌, വി.എസ്‌. ശിവകുമാര്‍,

ഷിബു ബേബിജോണ്‍, എം.എല്‍.എമാരായ എ.എം. ആരിഫ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയീസ്‌, വി.പി. സജീന്ദ്രന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, തേറമ്പില്‍ രാമകൃഷ്‌ണന്‍, ഇ.പി. ജയരാജന്‍, തോമസ്‌ ഐസക്‌, സി. ദിവാകരന്‍, വി.എം. സുധീരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, നടന്‍ മമ്മൂട്ടി, ജനാര്‍ദനന്‍, ഇടവേള ബാബു, മേയര്‍ ടോണി ചമ്മിണി, ടി.എച്ച്‌. മുസ്‌തഫ, യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, പി. രാജീവ്‌ എം.പി, ജോസ്‌ കെ. മാണി എം.പി, സി.പി. ജോണ്‍, എം.എം. ഹസന്‍, സി.എം. ദിനേശ്‌മണി, ഡോ. ഡി. ബാബുപോള്‍, അജയ്‌ തറയില്‍, എം.എം. ലോറന്‍സ്‌, അല്‍ഫോണ്‍സ്‌ കണ്ണന്താനം, ഷാനിമോള്‍ ഉസ്‌മാന്‍, പി.സി. തോമസ്‌, അഡീ. അഡ്വക്കേറ്റ്‌ ജനറല്‍ പി.സി. ഐപ്പ്‌, കെ.പി. വിശ്വനാഥന്‍, തോമസ്‌ ചാഴികാടന്‍, ഡോ. ജാന്‍സി ജെയിംസ്‌, ജെയിംസ്‌ ജോസഫ്‌, മാത്യു സ്‌റ്റീഫന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, എ.സി. ജോസ്‌, ഷെവ. ഷിബു തെക്കുംപുറം, എ.ഡി.ജി.പി. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ എറണാകുളം ടൗണ്‍ ഹാളില്‍ ആദരാഞ്‌ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഗുരുതര രോഗത്തിനു ദീര്‍ഘകാലമായി ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ടി.എം. ജേക്കബ്‌ കഴിഞ്ഞ 17-നാണ്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌. ഇതേ ആശുപത്രിയില്‍ മകള്‍ അമ്പിളിയും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്‌ഛിച്ച്‌ ഞായറാഴ്‌ച രാത്രി പത്തരയോടെയായിരുന്നു ജേക്കബിന്റെ അന്ത്യം

ചോദ്യങ്ങള്‍ ബാക്കിവയ്‌ക്കാതെ ജേക്കബ്‌ യാത്രയായി

തിരുവനന്തപുരം: കഴിഞ്ഞ വെളളിയാഴ്‌ച നിയമസഭയില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ക്കു മറുപടി തയാറാക്കിയ ഫയലിലാണ്‌ മന്ത്രി ടി.എം. ജേക്കബ്‌ അവസാനമായി ഒപ്പിട്ടത്‌. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പിനെ സംബന്ധിച്ച്‌ 45 ചോദ്യങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വകുപ്പിനെക്കുറിച്ചുളള പതിനഞ്ചോളം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. ബഹളംകാരണം ചോദ്യോത്തരവേള അലങ്കോലപ്പെട്ടതിനാല്‍ ഈ ചോദ്യങ്ങള്‍ക്കു സഭാതലത്തില്‍ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

റേഷന്‍ കടകളിലൂടെ കിലോഗ്രാമിന്‌ ഒരു രൂപയ്‌ക്ക് അരി കൊടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ച ജേക്കബ്‌, അപേക്ഷിക്കുന്ന ദിവസംതന്നെ റേഷന്‍ കാര്‍ഡ്‌ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചു.

ഇഷ്‌ടദാനത്തിനും ഭാഗപത്രത്തിനുളള രജിസ്‌ട്രേഷന്‍ ഫീസ്‌ ആയിരം രൂപയായി കുറയ്‌ക്കാനുളള തീരുമാനം വളരെയേറെ കുടുംബങ്ങള്‍ക്ക്‌ പ്രയോജനം ചെയ്‌തതാണ്‌. വസ്‌തുവിന്റെ ന്യായവില കുറയ്‌ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ന്യായവില നിശ്‌ചയിച്ചതു കൂടിപ്പോയെന്ന്‌ ആലുവ, അങ്കമാലി, കാലടി എന്നിവിടങ്ങളില്‍നിന്ന്‌ നിരവധി പരാതികള്‍ ലഭിച്ചപ്പോള്‍ അതിന്‌ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. നിലവിലുളള വിലയുടെ നാല്‌പതു ശതമാനം എടുത്താല്‍മതിയെന്ന്‌ തത്വത്തില്‍ തീരുമാനിച്ചു. ഉത്തരവ്‌ പുറത്തിറങ്ങിയില്ല. ഫ്‌ളാറ്റുകള്‍ക്ക്‌ ന്യായവില നിശ്‌ചയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സപ്ലൈകോയുടെ കീഴിലുളള മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി പൊതുജനങ്ങള്‍ക്ക്‌ അത്യാവശ്യം വേണ്ട മരുന്നുകള്‍ കുറഞ്ഞവിലയ്‌ക്ക് വിതരണം ചെയ്യണമെന്ന്‌ ടി.എം. ജേക്കബിനു ആഗ്രഹമുണ്ടായിരുന്നു. അതിനുളള ശ്രമം ആരംഭിച്ചതുമാണ്‌.

ജേക്കബ്‌ മന്ത്രിയായിരിക്കെ മരിക്കുന്ന ഒമ്പതാമന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മന്ത്രിയായിരിക്കെ മരിക്കുന്ന ഒന്‍പതാമനാണ്‌ ടി.എം.ജേക്കബ്‌. വി.കെ.വേലപ്പന്‍, എം.പി.എം. അഹമ്മദ്‌ കുരിക്കള്‍, കെ.ടി. ജോര്‍ജ്‌, ടി.കെ.ദിവാകരന്‍, കെ.എം.ജോര്‍ജ്‌, ഇ.ജോണ്‍ ജേക്കബ്‌, സി.എച്ച്‌.മുഹമ്മദ്‌ കോയ, വി.കെ.രാജന്‍ എന്നിവരാണ്‌ ഇതിനു മുമ്പ്‌ അധികാരത്തിലിരിക്കെ മരണമടഞ്ഞത്‌.

പട്ടം താണുപിള്ള മന്ത്രിസഭയില്‍ 60 മുതല്‍ 62 വരെ ആരോഗ്യ, വൈദ്യുതി വകുപ്പുകളുടെ ചുമതലയായിരുന്നു വി.കെ.വേലപ്പന്‌. വാഴൂര്‍ മണ്ഡലത്തില്‍ നിന്നാണ്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. 1960 ഫെബ്രുവരി 22ന്‌ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1962 ഓഗസ്‌റ്റ് 26ന്‌ അന്തരിച്ചു. ഇ.എം.എസ്‌. മന്ത്രിസഭയില്‍ മുസ്ലിം ലീഗ്‌ പ്രതിനിധിയായിരുന്ന എം.പി.എം. അഹമ്മദ്‌ കുരിക്കള്‍ പഞ്ചായത്ത്‌, സാമൂഹ്യ വികസന വകുപ്പിന്റെ ചുമതലയാണ്‌ വഹിച്ചിരുന്നത്‌. 1967 മാര്‍ച്ച്‌ ആറിന്‌ മന്ത്രിയായ കുരിക്കള്‍ 1968 ഒക്‌ടോബര്‍ 24ന്‌ അന്തരിച്ചു. 1967ലും 70ലും പറവൂരില്‍ നിന്നാണ്‌ കെ.ടി. ജോര്‍ജ്‌ നിയമസഭയിലെത്തിയത്‌. 67-69 ല്‍ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി ചീഫ്‌ വിപ്പായിരുന്നു. 1971 സെപ്‌റ്റംബര്‍ 25ന്‌ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി ചുമതലയേറ്റു. 1972 ഏപ്രില്‍ മൂന്നിന്‌ നിയമസഭയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ആര്‍.എസ്‌.പി. നേതാവായിരുന്ന ടി.കെ.ദിവാകരന്‍ നിയമസഭയില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ചു. അതിനു മുമ്പ്‌ 52ലും 54ലും തിരുക്കൊച്ചി നിയമസഭാംഗമായിരുന്നു. 1967ലെ ഇ.എം.എസ്‌. മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ്‌ മന്ത്രിയായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായി 1970 ഒക്‌ടോബര്‍ നാലിന്‌ അധികാരമേറ്റു. 1976 ജനുവരി 19ന്‌ മന്ത്രിയായിരിക്കെ അന്തരിച്ചു. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ കെ.എം. ജോര്‍ജ്‌ 1969 നവംബര്‍ ഒന്നിന്‌ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായി. ഗതാഗതവും ആരോഗ്യവുമായിരുന്നു ചുമതല. അടുത്ത അച്യൂതമേനോന്‍ മന്ത്രിസഭയിലും അദ്ദേഹം ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചു.

1976 ജൂണ്‍ 26ന്‌ ഗതാഗത മന്ത്രിയായ അദ്ദേഹം 1976 ഡിസംബര്‍ 11ന്‌ അന്തരിച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നുമാണ്‌ 1967, 70,77 -ല്‍ ഇ. ജോണ്‍ ജേക്കബ്‌ നിയമസഭയില്‍ എത്തുന്നത്‌. 77ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രിയായിരുന്നു. തുടര്‍ന്ന്‌ വന്ന ആന്റണി മന്ത്രിസഭയിലും ഇതേ വകുപ്പാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. 77 മാര്‍ച്ച്‌ 27ന്‌ മന്ത്രിയായ ഇ.ജോണ്‍ ജേക്കബ്‌ 78 സെപ്‌റ്റംബര്‍ 26ന്‌ അന്തരിച്ചു.

1982ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സി.എച്ച്‌.മുഹമ്മദ്‌ കോയ. 1960ല്‍ താനൂരില്‍ നിന്നാണ്‌ ആദ്യമായി നിയമസഭയില്‍ എത്തിയത്‌. 61ല്‍ സ്‌പീക്കറായി. അച്യുതമേനോന്‍,കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1983 സെപ്‌റ്റംബര്‍ 28ന്‌ ഉപമുഖ്യമന്ത്രിയായിരിക്കെയാണ്‌ അദ്ദേഹം മരണമടഞ്ഞത്‌. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ്‌ വി.കെ.രാജന്‍ നിയമസഭയില്‍ എത്തിയത്‌. നായനാര്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പ്‌ മന്ത്രിയായിരുന്നു. 96 മേയ്‌ 20ന്‌ മന്ത്രിയായ രാജന്‍ 97 മേയ്‌ 29ന്‌ അന്തരിച്ചു. മന്ത്രിയായി മരിക്കുന്ന ഏറ്റവും ഒടുവിലത്തെ ആളാണ്‌ ടി.എം.ജേക്കബ്‌.

ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്ന പോലീസിനു നേരേ കല്ലെറിഞ്ഞതിലാണ്‌ എ.എസ്‌.ഐ. കെ.സി. സണ്ണിയുടെ കൈക്കു പരുക്കേറ്റത്‌. ചാപ്പലിനോടനുബന്ധിച്ചുള്ള പാരീഷ്‌ ഹാളിനു നേരേ ആക്രമണമുണ്ടായതായി

ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്ന പോലീസിനു നേരേ കല്ലെറിഞ്ഞതിലാണ്‌ എ.എസ്‌.ഐ. കെ.സി. സണ്ണിയുടെ കൈക്കു പരുക്കേറ്റത്‌. ചാപ്പലിനോടനുബന്ധിച്ചുള്ള പാരീഷ്‌ ഹാളിനു നേരേ ആക്രമണമുണ്ടായതായി

ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്ന പോലീസിനു നേരേ കല്ലെറിഞ്ഞതിലാണ്‌ എ.എസ്‌.ഐ. കെ.സി. സണ്ണിയുടെ കൈക്കു പരുക്കേറ്റത്‌. ചാപ്പലിനോടനുബന്ധിച്ചുള്ള പാരീഷ്‌ ഹാളിനു നേരേ ആക്രമണമുണ്ടായതായി

ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്ന പോലീസിനു നേരേ കല്ലെറിഞ്ഞതിലാണ്‌ എ.എസ്‌.ഐ. കെ.സി. സണ്ണിയുടെ കൈക്കു പരുക്കേറ്റത്‌. ചാപ്പലിനോടനുബന്ധിച്ചുള്ള പാരീഷ്‌ ഹാളിനു നേരേ ആക്രമണമുണ്ടായതായി

Archbishop Mor Gregorios Yuhanna Ibrahim represented Syriac Orthodox Church in the Global Inter-Religious Meeting held at Assisi, Italy

ITALY: Archbishop of Aleppo, Mor Gregorios Yuhanna Ibrahim represented Syriac Orthodox Church, in the Global Inter religious Meeting held at Assisi recently. His Eminence met His Holiness Pope Benedict XVI, and conveyed the blessings and message of His Holiness Patriarch Ignatius Zakka I Iwas. Metropolitans from different denominations around the world participated in the conference. His Beatitude Catholicos of Malankara Catholic Church, Dr. Baselios Clemis participated from India. Dr. Baselios Clemis met Mor Gregorios and conveyed his prayers to His Holiness Patriarch

MINISTER T.M. JACOB PASSED AWAY

<iframe width="480" height="360" src="http://www.youtube.com/embed/IAO3zhfiM2c" frameborder="0" allowfullscreen></iframe>

ആരക്കുന്നം പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

ആരക്കുന്നം: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നാളെ ആരംഭിക്കും. രാവിലെ 7.30ന്‌ കുര്‍ബാന, തുടര്‍ന്ന്‌ വികാരി മാത്യു പോള്‍ കാട്ടുമങ്ങാട്ട്‌ കൊടി ഉയര്‍ത്തും. ബുധനാഴ്‌ച രാവിലെ ഏഴിന്‌ കുര്‍ബാനയും വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥനയും നടക്കും.

സമാപനദിനമായ വ്യാഴാഴ്‌ച രാവിലെ 8.30ന്‌ ഫാ. ഡാര്‍ലി എടപ്പങ്ങാട്ടിലിന്റെ പ്രധാന കാര്‍മികത്വത്തില്‍ സമൂഹബലി, മധ്യസ്‌ഥ പ്രാര്‍ഥന, പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

ആരക്കുന്നം പള്ളിയുടെ കീഴിലുള്ള ചൂരക്കുഴി ചാപ്പലില്‍ പെരുന്നാള്‍ ഇന്നു നടക്കും. നാളെ നെടുവ, രണ്ടിന്‌ ഊഴക്കോട്‌, അഞ്ചിന്‌ പുളിക്കമ്യാലി എന്നീ ചാപ്പലുകളിലും പരി. പരുമലതിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നടക്കുമെന്ന്‌ ഫാ. ജേക്കബ്‌ ചിറ്റേത്ത്‌ അറിയിച്ചു.

വാര്‍ത്തകള്‍

ടി.എം. ജേക്കബ്‌: സഭയ്‌ക്കു സ്വത്ത്‌; സഭയുടെ സ്വത്ത്‌

കേരളാ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന ടി.എം. ജേക്കബ്‌ സ്വന്തം പരിശ്രമത്തിലൂടെയാണ്‌ അധികാര രാഷ്‌ട്രീയത്തിന്റെ പടവുകള്‍ നടന്നുകയറിയത്‌.

വിദ്യാര്‍ഥിപ്രസ്‌ഥാനത്തിലൂടെയായിരുന്നു ജേക്കബിന്റെ സജീവ രാഷ്‌ട്രീയപ്രവേശം. ഇച്‌ഛാശക്‌തിയും പ്രായോഗികബുദ്ധിയും നിരന്തരമായ പരിശ്രമവുമായിരുന്നു ജേക്കബ്‌ എന്ന കുശാഗ്രബുദ്ധിയായ രാഷ്‌ട്രീയക്കാരന്റെ ഏറ്റവും വലിയ കൈമുതല്‍. എഴുപതുകള്‍ മുതല്‍ കേരള നിയമസഭ കണ്ട സാമാജികരില്‍ ഏറ്റവും പ്രഗത്ഭന്‍ എന്നു പരക്കെ അംഗീകരിക്കപ്പെട്ട ജേക്കബിനു ഭരണപരമായ നടപടികളും നിയമസഭാ നടപടികളും ഹൃദിസ്‌ഥമായിരുന്നു. കേരള നിയമസഭയുടെ ലൈബ്രറി ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള സാമാജികരില്‍ ഒരാളാണു ജേക്കബ്‌. അനുഭവസമ്പത്തും ആര്‍ജിത വിജ്‌ഞാനവും തീരുമാനങ്ങളെടുക്കാനുള്ള തന്റേടവും കൂടിച്ചേര്‍ന്നതാണു ജേക്കബ്‌ എന്ന പാര്‍ലമെന്റേറിയന്‍.

നിയമസഭാ പ്രവര്‍ത്തനം ജേക്കബിനു കലയും കൗശലവുമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോഴാണു ജേക്കബിന്റെ പ്രാഗത്ഭ്യം ഏറ്റവും കൂടുതല്‍ തെളിയുന്നത്‌. ഭരണപക്ഷത്തുനിന്നു നടപടിക്രമങ്ങളിലോ മറുപടിയിലോ നേരിയ വീഴ്‌ചയുണ്ടായാല്‍ ശക്‌ധര്‍ ആന്‍ഡ്‌ കൗളിനെ ഉദ്ധരിച്ചും ക്രമപ്രശ്‌നങ്ങള്‍ ഉന്നയിച്ചും ഭരണപക്ഷത്തെ വെട്ടിലാക്കാന്‍ ജേക്കബിനുള്ള കഴിവ്‌ അനുപമവും അപാരവുമായിരുന്നു. നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണു ജേക്കബ്‌. 1977 ല്‍ 26-ാം വയസില്‍ ആയിരുന്നു നിയമസഭയിലെ കന്നിപ്രവേശം. യു.ഡി.എഫിന്റെ രൂപീകരണകാലം മുതല്‍ 2005 വരെ ആ മുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും കോതമംഗലം, പിറവം എന്നീ മണ്ഡലങ്ങളില്‍ മാറിമാറി മത്സരിച്ചു ജയിക്കുകയും ചെയ്‌ത ജേക്കബ്‌ പരാജയപ്പെട്ട ഏക തെരഞ്ഞെടുപ്പ്‌ 2006 ലേതായിരുന്നു. ജേക്കബ്‌ ഗ്രൂപ്പ്‌ യു.ഡി.എഫ്‌. വിട്ട്‌ കെ. കരുണാകരന്റെ ഡി.ഐ.സിയില്‍ ചേരേണ്ടിവന്ന സാഹചര്യത്തിലായിരുന്നു ആ പരാജയം. പക്ഷേ, അസുഖം അലട്ടിയിട്ടും അഞ്ചുകൊല്ലം തെരഞ്ഞെടുപ്പു കേസുമായി സുപ്രീംകോടതിവരെ പോരാടിയ ജേക്കബ്‌ യു.ഡി.എഫില്‍ തിരിച്ചെത്തിയാണ്‌ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ പിറവത്തുനിന്നു വീണ്ടും നിയമസഭയിലെത്തിയത്‌. കഴിഞ്ഞ നിയമസഭയ്‌ക്കു പ്രകടമായി കണ്ട പോരായ്‌മ ജേക്കബിന്റെ അഭാവമായിരുന്നു. ജേക്കബ്‌ സഭയിലുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റേതായ തനതു സംഭാവന സഭയ്‌ക്കു ലഭിച്ചിരുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്ന സ്വഭാവം ജേക്കബിനുണ്ടായിരുന്നു. സ്വതേ മിതഭാഷിയായ ജേക്കബ്‌ സഭയെ മൈതാനപ്രസംഗവേദിയാക്കിയില്ല. പിറ്റേന്നു സഭയില്‍ പ്രസംഗിക്കാനുണ്ടെങ്കില്‍ തലേന്നുതന്നെ നിയമസഭാ ലൈബ്രറിയിലെത്തി കുറിപ്പുകള്‍ തയാറാക്കും. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലെ മുറിയിലിരുന്ന്‌ പ്രസംഗം എഴുതിയശേഷം മൂന്നുതവണയെങ്കിലും വായിക്കും. കുറിപ്പുകള്‍ മേശപ്പുറത്തു വച്ചശേഷം ഒരാവര്‍ത്തികൂടി പ്രസംഗിച്ച്‌ സംശയം തീര്‍ത്തശേഷമേ ജേക്കബ്‌ ഉറങ്ങൂ. പിറ്റേന്നു സഭയിലെത്തുമ്പോള്‍ ജേക്കബ്‌ ആയിരിക്കും താരം.

ഭരണപക്ഷത്താണെങ്കില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ അതേ നാണയത്തില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ ജേക്കബിനു കഴിഞ്ഞിട്ടുണ്ട്‌. 1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ നിയമസഭയില്‍ ചോദ്യോത്തരവേള മുഴുവന്‍ ഒരു ചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കുമായി പ്രമുഖനേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട്‌ റെക്കോഡിട്ടതു ജേക്കബാണ്‌. 1986 ജൂണ്‍ 29 നായിരുന്നു നിയമസഭാ ചരിത്രത്തില്‍ രജതരേഖയിലെഴുതിയ ആ സംഭവം. കേരളരാഷ്‌ട്രീയത്തില്‍ വിവാദം സൃഷ്‌ടിച്ച പ്രീഡിഗ്രി ബോര്‍ഡിനേപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ്‌ ഒരു മണിക്കൂര്‍കൊണ്ടു ജേക്കബ്‌ മറുപടി നല്‍കിയത്‌. അന്നു മറ്റൊരു ചോദ്യവും പരിഗണിക്കാന്‍ സഭയ്‌ക്കു കഴിഞ്ഞില്ല. തുടര്‍ന്നു വന്ന അടിയന്തരപ്രമേയവും സബ്‌മിഷനും മറ്റൊരു ശ്രദ്ധക്ഷണിക്കലും കൈകാര്യം ചെയ്‌തതും ടി.എം. ജേക്കബ്‌ തന്നെ. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ ജേക്കബ്‌ തന്നെയായിരുന്നു സഭയില്‍ നിറഞ്ഞുനിന്നത്‌. ചെയര്‍മാന്‍ പാനലില്‍പ്പെട്ട ഒരാള്‍ കേരളനിയമസഭയില്‍ ഒരു ദിവസം മുഴുവന്‍ അധ്യക്ഷത വഹിച്ച ചരിത്രവും ജേക്കബിന്റെ പേരില്‍ത്തന്നെ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാര്‍ക്കു നിയമനിര്‍മാണം സംബന്ധിച്ചു ലഭിക്കുന്ന ഏറ്റവും ആധികാരികമായ ക്ലാസ്‌ ജേക്കബിന്റേതായിരിക്കും. നിയമസഭാ ചട്ടങ്ങളെ സംബന്ധിച്ചും കീഴ്‌വഴക്കങ്ങളെ സംബന്ധിച്ചും ജേക്കബിനു കൃത്യമായ ബോധ്യമുണ്ട്‌. ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണു ജേക്കബ്‌ വിശ്വരൂപം കാട്ടുന്നത്‌.
കൊച്ചി: ഇന്നലെ അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം ജേക്കബിന്റെ മൃതദ്ദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ രാവിലെ 10.50 ഓടെയാണ് മൃതദ്ദേഹം ടൗണ്‍ഹാളില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.എം മാണി, കെ.ബാബു, ജില്ലാ കലക്‌ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പൊതുദര്‍ശന ചടങ്ങ്‌ നടക്കുന്നത്‌. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും ഏതാനും എല്‍.എല്‍.എമാരും ടൗണ്‍ഹാളില്‍ എത്തും. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സോഷ്യലിസ്‌റ്റ് ജനതാപാര്‍ട്ടി നേതാവ്‌ എം.പി വീരേന്ദ്രകുമാര്‍ , കൊച്ചി മേയര്‍ ടോണി ചമ്മിണി തുടങ്ങി സാംസ്‌കാരിക, സാമൂഹിക, രാഷ്‌ട്രീയ, മത മേഖലയിലെ നിരവധി പ്രമുഖര്‍ ജേക്കബിന്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ജേക്കബ്‌ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ആദരാജ്‌ഞലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം പ്രതിനിധാനം ചെയ്‌തിരുന്ന പിറവം, കോതമംഗലം മണ്ഡലങ്ങളില്‍ നിന്നു നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും കര്‍ഷകരും തങ്ങളുടെ പ്രിയ നേതാവിന്‌ അന്ത്യാജ്‌ഞലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക്‌ ഒഴുകുകയാണ്‌.

ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം രാവിലെ ഒന്‍പതുമണിയോടെ യാക്കോബായ സഭാ പരമാധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ ബാവയുടെയും മറ്റ് മെത്രാപ്പോലീത്താമാരുടെയും നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാചടങ്ങിന്‌ ശേഷമാണ്‌ ടൗണ്‍ഹാളിലേക്ക്‌ കൊണ്ടുവന്നത്‌. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഇവിടെ പൊതുദര്‍ശന തുടരും. തുടര്‍ന്ന്‌ പിറവത്തേക്ക്‌ വിലാപയാത്രയായി പുറപ്പെട്ട്‌ മൂന്നു മണിയോടെ പിറവം സെന്റ്‌ ജോസഫ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. അഞ്ചു മണിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10ന്‌ കാക്കൂര്‍ വാളിയപ്പാടം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ നടക്കും.

Sunday, 30 October 2011

ആധുനിക കാലഘട്ടത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത


കോലഞ്ചേരി: ആധുനിക കാലഘട്ടത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടന്ന യൂത്ത് അസോസിയേഷന്റെ യുവജന വാരാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, ഫാ. ബേബി മാനാത്ത്, ഫാ. ഡോ. ജോമി ജോസഫ്, ആത്മായ വൈസ് പ്രസിഡന്റ് ജോസ് സ്ലീബ, ജനറല്‍ സെക്രട്ടറി ബിന്ദു സ്‌കറിയ, അഡ്വ. ഷൈജൂ സി. ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി സിനോള്‍ വി. സാജു, ബൈജു മത്താറ എന്നിവര്‍ പ്രസംഗിച്ചു

"സുറിയാനി സഭയുടെ വിശ്വസ്ത പുത്രന്‍. അതുല്യമായ വ്യക്തിത്വം ആയിരുന്നു കമാണ്ടര്‍ ടി. എം. ജേക്കബിന്റെത് ": പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ

തിരുവനന്തപുരം: ഞായറാഴ്ച രാത്രി അന്തരിച്ച ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പിറവത്തെ കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ നടക്കും. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സഹപ്രവര്‍ത്തകന്റെ അന്ത്യചടങ്ങുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.
ജേക്കബിന്റെ നിര്യാണത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. തിങ്കള്‍ മുതല്‍ ബുധന്‍ വരെ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. കൊച്ചി ലേക് ഷോര്‍ ആസ്പത്രിയിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭയുടെ പ്രതിനിധികളായി കെ.എം.മാണിയും കെ.ബാബുവും അവിടെയുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആസ്പത്രിയില്‍ നിന്നെടുക്കുന്ന മൃതദേഹം 10 മണിയോടെ പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളിലെത്തിക്കും. ഒരു മണി വരെ അവിടെ വെയ്ക്കുന്ന മൃതദേഹം പിന്നീട് എം.ജി.റോഡ്, വൈറ്റില, തൃപ്പൂണിത്തുറ, ഹില്‍ പാലസ്, ചോറ്റാനിക്കര വഴി പിറവം സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ മൂന്നു മണിയോടെ എത്തിക്കും. അവിടെ പൊതുദര്‍ശനത്തിനുശേഷം ജേക്കബിന്റെ കുടുംബവീടായ മണ്ണത്തൂര്‍ വാളിയപ്പാടത്തേക്കു കൊണ്ടുപോകും. സംസ്‌കാരം വരെ മൃതദേഹം വീട്ടിലാണുണ്ടാവുക.
ശവസംസ്‌കാരം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്കു വിട്ടുകൊടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ അനൂപുമായി ആലോചിച്ചാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ജേക്കബിന്റെ മരണവിവരമറിയുമ്പോള്‍ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാര്‍ തിരുവനന്തപുരത്തേക്കു വരാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു. മാണിയും ബാബുവും ഉടനെ തന്നെ ആസ്പത്രിയിലേക്കു പോയി. ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, പി.ജെ.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്കു വന്നു.
അര്‍ദ്ധരാത്രിക്കു ശേഷം 12.25നാണ് മറ്റു നാലു മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി തന്റെ ഓഫീസിലെത്തിയത്. അവിടെ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍, പി.കെ.ജയലക്ഷ്മി, അടൂര്‍ പ്രകാശ് എന്നിവരും ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരനും കാത്തിരിക്കുന്നുണ്ടായിരുന്നു. അല്‍പ സമയത്തിനകം മന്ത്രി സി.എന്‍.ബാലകൃഷ്ണനും എത്തിയതോടെ മന്ത്രിസഭാ യോഗം തുടങ്ങി.
ക്യാബിനറ്റ് റൂം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണ് യോഗം നടന്നത്. കൃത്യം 20 മിനിറ്റുകള്‍ക്കു ശേഷം മന്ത്രിമാര്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രി പത്രക്കാരെ കണ്ടു. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ഇടയ്ക്ക് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എം.എല്‍.എമാരെ കൊണ്ടുപോകുന്ന കാര്യവും അവര്‍ ആലോചിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വിടുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

ജേക്കബിന്റെ വിയോഗം യു.ഡി.എഫിനുണ്ടാക്കിയത്‌ എണ്ണത്തിലും ഗുണത്തിലും നഷ്‌ടം

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ടി.എം. ജേക്കബിന്റെ അസാന്നിദ്ധ്യം യു.ഡി.എഫിന്‌ സമ്മാനിക്കുക കരള്‍ പിളരും കാലമായിരിക്കും. വെറും ഒരു സാമാജികന്‍ അല്ലെങ്കില്‍ മന്ത്രി ഇല്ലാതായി എന്നതുമാത്രമല്ല സര്‍ക്കാരിനെ വലയ്‌ക്കുന്നത്‌. അതിലുപരി എണ്ണത്തിലും ഗുണത്തിലും ഇത്‌ വരുത്തുന്ന നഷ്‌ടമാണ്‌ യു.ഡി.എഫിന്‌ സൃഷ്‌ടിക്കുന്ന പ്രതിസന്ധി.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി യു.ഡി.എഫ്‌ ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുന്ന സമയമാണിത്‌. അതിരൂക്ഷമായ എതിര്‍പ്പുകളാണ്‌ നിയമസഭയ്‌ക്കകത്തും പുറത്തും സര്‍ക്കാര്‍ നേരിടുന്നത്‌. അവിടെയാണ്‌ ജേക്കബിനെപ്പോലുള്ള ഒരു പടനായകന്റെ നഷ്‌ടം. ആക്രമണങ്ങളില്‍ നിന്ന്‌ സമചിത്തതയോടെ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വ്യക്‌തിയായിരുന്നു ജേക്കബ്‌. പ്രത്യേകിച്ചും നിയമസഭയില്‍, അവിടെ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാന്‍ ജേക്കബിനോടൊപ്പം കഴിവുള്ളവര്‍ മറ്റാരുമുണ്ടെന്ന്‌ പറയാനാവില്ല.

പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാതെ എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിച്ച്‌ എതിര്‍ശബ്‌ദങ്ങളെ ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ എതിരാളികള്‍പോലും അംഗീകരിക്കുന്നതാണ്‌. അങ്ങനെ സാന്നിദ്ധ്യം അനിവാര്യമായ സമയത്താണ്‌ അദ്ദേഹം പോകുന്നത്‌.

അതുപോലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരെ വാശിയേറിയ പോരാട്ടത്തിലൂടെ കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിച്ചപ്പോള്‍ ജേക്കബിനെക്കാളെറെ സന്തോഷിച്ചത്‌ യു.ഡി.എഫ്‌ ആയിരുന്നു. നേര്‍മ്മയുള്ള ഒരു നേതാവിനെ ലഭിച്ചുവെന്ന മാത്രമല്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷവും മുന്നണിക്ക്‌ ഇതിലൂടെ കിട്ടി.

ഇന്ന്‌ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ മൂന്നപേരുടെ ഭൂരിപക്ഷമാണ്‌ സര്‍ക്കാരിനുള്ളത്‌. ജേക്കബ്‌ പോകുന്നതോടെ അത്‌ രണ്ടായി കുറയും. ഇത്‌ സര്‍ക്കാരിന്റെ പ്രതിസന്ധി കൂടുതല്‍ വര്‍ധിപ്പിക്കും. തുല്യശക്‌തികളായി ഇരുമുന്നണികളും നില്‍ക്കുന്ന ഈ സമയത്ത്‌ ഇതു വളരെ നിര്‍ണായകമാകുകയാണ്‌. എണ്ണത്തിലല്ല ജേക്കബ്‌ ഇല്ലാതായിലൂടെ ഉണ്ടായ ഗുണത്തിലുള്ള കുറവാണ്‌ മുന്നണിയെ ഏറെ വലയ്‌ക്കുന്നത്‌. എതു ശക്‌തമായ എതിര്‍പ്പുകള്‍ പോലും നേരിടാന്‍ കരുത്തുള്ള നേതാവായിരുന്നും ജേക്കബ്‌. അതാണ്‌ നഷ്‌ടപ്പെട്ടത്‌.

കോലഞ്ചേരിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് ഏറ്റുമുട്ടല്‍; പോലീസ്‌ ലാത്തിവീശി

കോലഞ്ചേരി: സഭാ തര്‍ക്കത്തെ തുടര്‍ന്ന്‌ കോലഞ്ചേരിയില്‍ സംഘര്‍ഷം. ഇന്നലെ രാത്രി ഏഴരയോടെയാണ്‌ യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. പരസ്‌പരമുണ്ടായ കല്ലേറില്‍ പുത്തന്‍കുരിശ്‌ പോലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. അടക്കം ആറോളം പേര്‍ക്കു പരുക്കേറ്റു. പള്ളിക്കു മുമ്പിലുള്ള മൈതാനത്തു പാര്‍ക്ക്‌ ചെയ്‌തിരുന്ന നിരവധി വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി.

മാമലശേരി മാര്‍ മിഖായേല്‍ പള്ളിക്കുള്ളില്‍ സഭാ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഇന്നലെ കുര്‍ബാന മുടങ്ങി. പുത്തന്‍കുരിശ്‌ സെന്റ്‌മേരിസ്‌ പള്ളി, വെട്ടിത്തറ പള്ളി എന്നിവിടങ്ങളിലും ഇന്നലെ തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തി. കോലഞ്ചേരിയിലെ കാതോലിക്കേറ്റ്‌ സെന്ററില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ യോഗത്തിനുശേഷം ടൗണില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷവും പരസ്‌പരം കല്ലേറും നടന്നു. സംഘര്‍ഷസമയത്തു പോലീസ്‌ സാന്നിധ്യം തീര്‍ത്തും കുറവായിരുന്നു. പള്ളിക്കു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവരുടെ രണ്ടു കാറുകള്‍ തലകീഴായി മറിച്ചിട്ട നിലയിലാണ്‌. അഞ്ചോളം കാറുകളുടെ ഗ്ലാസുകള്‍ തകര്‍ന്നു. ചാപ്പലിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന യാക്കോബായ വിഭാഗക്കാരുടെ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്ന പോലീസിനു നേരേ കല്ലെറിഞ്ഞതിലാണ്‌ എ.എസ്‌.ഐ. കെ.സി. സണ്ണിയുടെ കൈക്കു പരുക്കേറ്റത്‌. ചാപ്പലിനോടനുബന്ധിച്ചുള്ള പാരീഷ്‌ ഹാളിനു നേരേ ആക്രമണമുണ്ടായതായി യാക്കോബായ വിഭാഗവും കാതോലിക്കേറ്റ്‌ സെന്ററിനു നേരേ ആക്രമണമുണ്ടായതായി ഓര്‍ത്തഡോക്‌സ് വിഭാഗവും ആരോപിച്ചു. രാത്രി 10 മണിയോടെ യാക്കോബായ ചാപ്പലിനു മുമ്പിലെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടയാളുമായി വാക്കേറ്റമുണ്ടായതോടെ പോലീസ്‌ ലാത്തിവീശി. തുടര്‍ന്നു യാക്കോബായ വിഭാഗം ചാപ്പലിനു മുമ്പില്‍ പോലീസിനെതിരേ മുദ്രാവാക്യം മുഴക്കി.

നേരത്തേ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് പള്ളിയിലെ സെമിത്തേരിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോള്‍ യാക്കോബായ വിഭാഗം എതിര്‍ത്തതാണു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചത്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആരാധനയ്‌ക്ക് അവസരം നല്‍കിയിട്ടും സ്വീകരിക്കാത്തതിനാല്‍ ശവക്കോട്ടയിലെ ആരാധന മാത്രമായി അനുവദിക്കാനാവില്ലെന്നു യാക്കോബായ വിഭാഗം അറിയിക്കുകയായിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന വെട്ടിത്തറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കണ്ടനാട്‌ ഈസ്‌റ്റ് മെത്രാന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ കുര്‍ബാനയ്‌ക്കെത്തുമെന്ന വാര്‍ത്തയാണു സംഘര്‍ഷസാധ്യത ഉണ്ടാക്കിയത്‌. മെത്രാപ്പോലീത്ത എത്താതിരുന്നതിനാല്‍ സംഘര്‍ഷം ഒഴിവായി. സഭാ തര്‍ക്കത്തെത്തുടര്‍ന്നു കോടതി നിയമിച്ച റിസീവറാണ്‌ 1974 മുതല്‍ പിറവം മാമലശേരി പള്ളി ഭരിക്കുന്നത്‌. ഓര്‍ത്തഡോക്‌സ് പക്ഷത്തെ വികാരിമാരായ ചിറക്കുടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ വെമ്പനാട്ട്‌ എന്നിവരാണു പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്‌. യാക്കോബായ പക്ഷത്തിനു നിലവില്‍ ഇവിടെ വൈദികരില്ല. ഓര്‍ത്തഡോക്‌സ് പക്ഷം ഇന്നലെ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ നടത്തിയ നീക്കമാണു യാക്കോബായ പക്ഷത്തെ പ്രകോപിപ്പിച്ചത്‌. ഇതറിഞ്ഞ യാക്കോബായ പക്ഷം ഫാ. വര്‍ഗീസ്‌ പുല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലെത്തി കുര്‍ബാന അര്‍പ്പിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ പള്ളിക്കുള്ളില്‍ സംഘര്‍ഷമായി.

'മന്ത്രി ടി.എം. ജേക്കബ്‌ അന്തരിച്ചു"സംസ്ഥാനം കണ്ട ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകരില്‍ ഒരാള്‍. യാക്കോബായ സുറിയാനി സഭയുടെ അഭിമാനം. ഈ നഷ്ടം നികത്താനാകാത്തത്" : ശ്രേഷ്ഠ കാതോലിക്ക ബാവ

കൊച്ചി: ഭക്ഷ്യ, സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം. ജേക്കബ്‌(61) അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

ഹെപ്പറ്റൈറ്റിസ്‌ രോഗബാധയെത്തുടര്‍ന്നു കഴിഞ്ഞ മാസം പത്തിനാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആരോഗ്യനില അല്‍പം മെച്ചപ്പെട്ടെന്നു കേട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരം വഷളായി. തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു.

നേരത്തേ കെ. കരുണാകരന്‍ മന്ത്രിസഭയിലും എ.കെ. ആന്റണി മന്ത്രിസഭയിലുമായി വിദ്യാഭ്യാസം, ജലസേചനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പിറവത്തുനിന്നുള്ള നിയമസഭാംഗമാണ്‌.

ഡെയ്‌സിയാണു ഭാര്യ. കേരള യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌) നേതാവ്‌ അനൂപ്‌ ജേക്കബ്‌ മകനാണ്‌. മകള്‍ അമ്പിളി.1950 ല്‍ ടി.എസ്‌. മാത്യു, അന്നമ്മ മാത്യു എന്നിവരുടെ മകനായാണു ജനിച്ചത്‌. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെത്തി.

പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുടെ നേതൃസ്‌ഥാനത്തും പ്രവര്‍ത്തിച്ച അദ്ദേഹം പിറവത്തുനിന്ന്‌ 1977 ലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. അന്ന്‌ 27 വയസായിരുന്നു. പിറവത്തുനിന്നും കോതമംഗലത്തുനിന്നുമായി എട്ടു തവണ നിയമസഭാംഗമായി.കെ. കരുണാകരന്‍ രൂപം നല്‍കിയ ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ച കുറച്ചുകാലമൊഴിച്ചാല്‍ എല്ലാ കാലത്തും ടി.എം. ജേക്കബ്‌ യു.ഡി.എഫിനൊപ്പമായിരുന്നു.

Breaking News

നൂറോളം വരുന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ കോലഞ്ചേരി ടൌണില്‍ നടത്തിയ റാലിയില്‍ യാക്കോബായ സഭയുടെ ബാനറുകള്‍ നശിപ്പിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെതതിനെതുടര്‍ന്നു യാക്കോബായ വിശ്വാസികള്‍ ഗുണ്ടകളെ അടിച്ചോടിക്കുകയും അവര്‍ വന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

മെത്രാന്‍ കക്ഷി ഗുണ്ടകളെ കോലഞ്ചേരി യില്‍ യാക്കോബായ വിശ്വാസികള്‍ അടിച്ചോടിച്ചു. .

മെത്രാന്‍ കക്ഷി ഗുണ്ടകളെ കോലഞ്ചേരി യില്‍ യാക്കോബായ വിശ്വാസികള്‍ അടിച്ചോടിച്ചു.

കോലഞ്ചേരി പള്ളിയില്‍ നേരിയ സംഘര്‍ഷം

കോലഞ്ചേരി പള്ളിയില്‍ നേരിയ സംഘര്‍ഷം .... മെത്രാന്‍ കക്ഷികളുടെ വെല്ലുവിളിയും ... മെത്രാന്‍ കക്ഷി ഗുണ്ടകളുടെ വിളയാട്ടവും കൊലെന്ചെരിയെ സംഘര്‍ഷഭരിതം ആക്കി മാറ്റാന്‍ സാധ്യത........

കോലഞ്ചേരി പള്ളിയില്‍ സംഘര്‍ഷം

കോലഞ്ചേരി പള്ളിയില്‍ സംഘര്‍ഷം.യാക്കോബായ സഭയുടെ ബാനര്‍ നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മെത്രാന്‍ കക്ഷികളുടെ കാറുകള്‍ തകര്‍ന്നു

വാര്‍ത്തകള്‍

പാങ്കോട്ടില്‍ കുരിശുപള്ളി കൂദാശ ഇന്ന് 
കോലഞ്ചേരി: പാങ്കോട് സെന്റ് ജോര്‍ജസ് ആന്‍ഡ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ കീഴില്‍ പാങ്കോട് വെള്ളാപ്പാറയില്‍ നിര്‍മിച്ച കുരിശുപള്ളിയുടെ കൂദാശ ഞായറാഴ്ച വൈകിട്ട് എട്ടിന് നടക്കും. മാര്‍ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ നാമധേയത്തിലുള്ള കുരിശുപള്ളിയുടെ കൂദാശയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച സദ്യയും ഉണ്ടാകും.                                                                                                                        
                           യുവജനസംഗമവും വിശ്വാസപ്രഖ്യാപന റാലിയും
                                                                                                                                            കോലഞ്ചേരി: വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവജനസംഗമവും വിശ്വാസപ്രഖ്യാപന റാലിയും ഞായറാഴ്ച രാവിലെ 9.30ന് നടക്കും. 8.30ന് വി. മൂന്നിന്മേല്‍ കുര്‍ബാന, പൊതുസമ്മേളനം ഫാ. എല്‍ദോസ് കക്കാടന്‍ ഉദ്ഘാടനം ചെയ്യും. 10.30ന് വിശ്വാസപ്രഖ്യാപന റാലിയും നടക്കും


വചനശുശ്രൂഷ

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് മലേക്കുരിശ് ഗ്രിഗോറിയോസ് കുരിശിങ്കല്‍ ഞായറാഴ്ച വൈകിട്ട് 6.30ന് വചനശുശ്രൂഷയും പ്രദക്ഷിണവും നടക്കും.


                     കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ പരിശുദ്ധ മാര്‍ ഗ്രിഗോറിയോസ് കൊച്ചുതിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളിന് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത കൊടിയേറ്റി. ഞായറാഴ്ച രാവിലെ 6നും 8നും വി.കുര്‍ബാന, തിങ്കളാഴ്ച രാവിലെ 7ന് വി.കുര്‍ബാന, ചൊവ്വാഴ്ച വൈകീട്ട് 7ന് പ്രദക്ഷിണം, 10ന് നേര്‍ച്ചസദ്യ, ബുധനാഴ്ച രാവിലെ 8ന് വി.മൂന്നിന്മേല്‍ കുര്‍ബാന, 11ന് പ്രദക്ഷിണം, 12.30ന് നേര്‍ച്ചസദ്യ എന്നിവ നടക്കും. എല്ലാ ദിവസവും വൈകീട്ട് 5.30ന് കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും         

യാക്കോബായ സഭയില്‍ നിന്നും രണ്ടു വൈദീകര്‍ കൂറുമാറി പോയതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തുന്ന പള്ളിയില്‍ പുതിയ വികാരിയെ നിയമിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉണ്ടായത്

യാക്കോബായ സഭയില്‍ നിന്നും രണ്ടു വൈദീകര്‍ കൂറുമാറി പോയതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തുന്ന പള്ളിയില്‍ പുതിയ വികാരിയെ നിയമിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ.പോള്‍ മത്തായി രാവിലെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. വൈദ...ീകന്‍ പള്ളിയില്‍ നിന്നും പുറത്തു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാക്കോബായ സഭയിലെ വികാരി ഫാ. വര്‍ഗീസ്‌ പുല്യട്ടെല്‍ പള്ളിയില്‍ പ്രവേശിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ നാമമാത്രമായ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും ഇറങ്ങിപോയി.ഓര്‍ത്തഡോക്സ് വൈദീകനെ ഇറക്കി വിടണ മെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയില്‍ ഇരുന്നു പ്രാര്‍ത്ഥന ആരംഭിച്ചു. വൈദീകനെ ഇറക്കി വിടുമെന്ന പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍റെ ഉറപ്പിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നിന്നും ഇറങ്ങുകയും , പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ പള്ളിയില്‍ നഷ്ട മായ വീതം ലാഭിക്കണമെന്നാവശ്യപെട്ടു പ്രതനായജ്ഞം ആരംഭിച്ചു.
ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും ഇടവക മെത്രാപ്പോലിത്തയും സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലനും ഉടന്‍ തന്നെ പള്ളിയില്‍ എത്തിച്ചേരും

മക്കള്‍ പറഞ്ഞു : അമ്മയെ ഞങ്ങള്ല്കുവേണ്ടാ കുഴിച്ചു മൂടാന്‍.....

നമ്മള്‍ അര്‍ഹിക്കുന്ന സംസ്ക്കാരമേ നമുക്ക് മറ്റുള്ളവരും നല്‍കൂ

Sobhanaye kandappo Manasil Laddu potti


Ente bavaaaaaaaaaaaaaaa................ Sobhanaye kandappo Poulo kunjinteyum Severious Chettantem sakala ksheenavum mari........... Manasil Laddu potti...............

മെത്രാന്‍ കക്ഷി വിഭാഗം പുതിയ വികാരിയെ നിയമിച്ചതാണ് സംഘര്‍ഷത്തിനു കാരണം




Saturday, 29 October 2011

മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സംഘര്‍ഷ സാധ്യത.

 
മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സംഘര്‍ഷ സാധ്യത. റിസീവര്‍ ഭരണത്തിലിരിക്കുന്ന പള്ളിയില്‍ മെത്രാന്‍ കക്ഷി വിഭാഗം പുതിയ വികാരിയെ നിയമിച്ചതാണ് സംഘര്‍ഷത്തിനു കാരണം.എല്ലാ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരും ഞായറാഴ്ച രാവിലെ 6.30 നു മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ എത്തിച്ചേരണം.

കോടതി വിധി നടപ്പാക്കാന്‍ എത്തിയ അധികൃതരെ കെ.അച്യുതന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ തിരിച്ചയച്ചു

വണ്ടിത്താവളം: തത്തമംഗലം കൃഷിഭവനു കീഴില്‍ പാലോട്‌ മാടശേരിയിലുള്ള പട്ടികജാതി കാര്‍ഷിക സേവന കേന്ദ്രം പൊളിച്ചുമാറ്റാനുള്ള കോടതി വിധി നടപ്പാക്കാന്‍ എത്തിയ അധികൃതരെ കെ.അച്യുതന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ തിരിച്ചയച്ചു. ചിറ്റൂര്‍ സി.ഐ സണ്ണി ചാക്കോ, തത്തമംഗലം വില്ലേജ്‌ ഓഫീസര്‍ ജാസ്‌മിന്‍, അമ്പതോളം പോലീസ്‌ സംഘം എന്നിവര്‍ സംഭവസ്‌ഥലത്തെത്തിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ്‌ സംഭവം.

മാടശേരി ചാമുവിന്റെ മകന്‍ വേലായുധനാണ്‌ സേവന കേന്ദ്രത്തിന്റെ കെട്ടിടം നില്‍ക്കുന്ന സ്‌ഥലം തനിക്ക്‌ സ്വന്തമാണെന്ന്‌ കോടതിയില്‍ നിന്ന്‌ അവകാശം സമ്പാദിച്ചത്‌. വേലായുധന്റെ ആവശ്യപ്രകാരം കെട്ടിടം പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവു നല്‍കുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി കോടതി പ്രതിനിധിയും എത്തിയിരുന്നു.

എന്നാല്‍, കെട്ടിടം പൊളിക്കുന്നത്‌ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.അച്യുതന്‍ എം.എല്‍.എ, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌.ശിവദാസ്‌ എന്നിവര്‍ക്കൊപ്പം നിരവധി സ്‌ത്രീകളടക്കമുള്ള നാട്ടുകാര്‍ എത്തിയതോടെ പ്രദേശത്ത്‌ സംഘര്‍ഷാവസ്‌ഥ ഉടലെടത്തു. പ്രശ്‌നം സങ്കീര്‍ണമാകുമെന്ന്‌ ഉറപ്പായതോടെ സി.ഐ സണ്ണി ചാക്കോ കെട്ടിടം പൊളിക്കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിവയ്‌പ്പിച്ചു. തുടര്‍ന്ന്‌ കെട്ടിടം പൊളിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ഒപ്പിട്ടു നല്‍കിയ ഭീമ ഹര്‍ജി സ്വീകരിച്ച്‌ സി.ഐ മടങ്ങുകയായിരുന്നു.

1999ലാണ്‌ പാലോട്‌ വിജയന്‍ തന്റെ അവകാശത്തില്‍പ്പെട്ട സ്‌ഥലം പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിന്‌ സൗജന്യമായി നല്‍കിയത്‌. 2000ല്‍ സേവന കേന്ദ്രം ഉദ്‌ഘാടനവും ചെയ്യപ്പെട്ടു. എന്നാല്‍, ഈയിടെയാണ്‌ വേലായുധന്‍ കോടതിയില്‍ നിന്ന്‌ സ്‌ഥലത്തിന്റെ അവകാശം നേടിയെടുത്തത്‌. ഇക്കഴിഞ്ഞ ഓഗസ്‌റ്റിലും ഒക്‌ടോബര്‍ ആദ്യ വാരത്തിലും കെട്ടിടം പൊളിച്ചു മാറ്റാനുള്ള ശ്രമം നടന്നിരുന്നു. അന്നും കെ.അച്യുതന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച്‌ പൊളിക്കാനെത്തിയവരെ തിരിച്ചയച്ചു. ഇതുകൊണ്ടാണ്‌ ഇന്നലെ അമ്പതിലധികം പോലീസുകാരെ എത്തിച്ച്‌ കെട്ടിടം പൊളിക്കാനുള്ള ശ്രമം നടന്നത്‌. എന്നാല്‍, ഇതും വിഫലമാവുകയായിരുന്നു.

അമ്പതാം വയസ്സില്‍ ശ്രമിച്ചാലും നൂറുവയസുവരെ ജീവിക്കാം

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷം മുമ്പത്തേതിനേക്കള്‍ കൂടിയെന്ന ലോകാരോഗ്യ സംഘടനയുടെ പഠനം പുറത്തുവന്നത് മെയ് മാസത്തിലാണ്. ഇന്ത്യന്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63 വയസായി ഉയര്‍ന്നു. സ്ത്രീയുടേത് 66 വയസ്സായും. എന്നാല്‍, ആഗോള ശരാശരിയേക്കാള്‍ മൂന്ന് വര്‍ഷം കുറവാണിത്.

ഇരുപത് വര്‍ഷത്തിനിടയ്ക്ക് ജീവിത സാഹചര്യങ്ങളും വൈദ്യശാസ്ത്രയും മെച്ചപ്പെട്ടതിന്റെ വേഗവുമായി താരതമ്യം ചെയ്യുമ്പോള്‍, ആയുര്‍ദൈര്‍ഘ്യം അത്രകാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍, പ്രായമായവരുടെ എണ്ണം ആഗോളതലത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രായമായവരുടെ ജനസംഖ്യ കഴിഞ്ഞ നൂറ്റാണ്ടിലേതിനേക്കാള്‍ ഈ നൂറ്റാണ്ടില്‍ ഏറുമെന്നാണ് യു.എന്നിന്റെ പ്രവചനം. ഈ പശ്ചാത്തലത്തില്‍ പ്രയത്തിന്റെ അവശതകളെ അകറ്റി നിര്‍ത്തി നൂറുവയസ്സുവരെ ആഘോഷത്തോടെ ജീവിക്കാന്‍ ചില വഴികള്‍ പറഞ്ഞുതരുന്നു ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍.

പ്രായമാകലിനെ അതിജീവിക്കാനും രോഗങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്താനും ആവില്ല. ശരീരത്തിന് കൈമാറിക്കിട്ടിയിരിക്കുന്ന പരമ്പരാഗത ജീനുകള്‍ക്ക് ഇതിലുള്ള ഭാഗിക പങ്കാളിത്തമാണ് ഇതിന് കാരണം. ബാക്കി പാതിവെച്ച് ശ്രമിച്ചാല്‍ ആയുസും ആരോഗ്യവും കൂട്ടാം.

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എങ്ങനെ ജീവിക്കണമെന്ന തീരുമാനം. ഈ നൂറ്റാണ്ട് തുടങ്ങിയ ശേഷം അമേരിക്കയിലുണ്ടായ മരണങ്ങളില്‍ മൂന്നിലൊന്നും നടന്നത്, പുകവലിയും വ്യായാമമില്ലായ്മയും ഭക്ഷണരീതികളിലെ മാറ്റവും വരുത്തിവെച്ച കാരണങ്ങളാലായിരുന്നു. ഒരു പഠനം നടന്നാല്‍ നമ്മുടെ രാജ്യത്തെ മരണങ്ങളിലും ഇക്കാര്യങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ടെന്ന് കണാനാകും. അതുകൊണ്ടാണ് ആരോഗ്യകരമായ ജീവിതശൈലി ആയുസുകൂട്ടും എന്നനിര്‍ദേശം അത്ര പുതിയതല്ലെങ്കിലും പ്രസക്തമാകുന്നത്.

പുതിയകാര്യങ്ങളറിയുന്നതിനുള്ള താത്പര്യവും തുറന്ന മനസ്സും നല്ല സാമൂഹിക ബന്ധങ്ങളുണ്ടാക്കാനുള്ള താത്പര്യവുമുള്ളവരുടെ വാര്‍ധക്യം ആഹ്ലാദപ്രദമായിരിക്കും. പ്രായം നല്‍കിയ അവശതകള്‍ക്കിടയിലും ഇവര്‍ സന്തുഷ്ടരായിരിക്കും. ആയുസെത്ര നീണ്ടാലും, വിഷാദവും ആകാംക്ഷയും മുന്‍കോപവുമുള്ളവരുടെ ജീവിതം അത്ര സന്തുഷ്ടമായിരിക്കില്ല. ആദ്യത്തെ വഴി തിരഞ്ഞെടുത്താല്‍, ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമേറും. ആയുസും.

2009 അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന നടത്തിയിരിക്കുന്ന പഠനത്തില്‍ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 65 വയസ്സാണ്. എന്നാല്‍, വികസിത രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. 78 വയസാണ് യു.എസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. വികസിത രാജ്യങ്ങളിലെ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങള്‍ ശുചിത്വബോധവും ആരോഗ്യ സംരക്ഷണത്തിന് നല്‍കിയ പ്രാധാന്യവുമാണ്.

ജീവിത ശൈലിയില്‍ ചിലമാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായാല്‍ മധ്യവയസ്സിലെത്തിയവര്‍ക്കും ആയുസ് ഇനിയും കൂട്ടാം. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിസിന്‍ 2007-ല്‍ നടത്തിയ ഒരു പഠനമാണ് ഈ നിഗമനത്തിന് ആധാരം. 45-നും 67-നും മധ്യേ പ്രായമുള്ള 15,700 പേരെ 10 വര്‍ഷം നിരീക്ഷിച്ചാണ് ഈ വിലയിരുത്തലില്‍ എത്തിയത്. പഠനത്തിന്റെ ആറാം വര്‍ഷം മുതല്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച 970 പേരില്‍ മരണനിരക്കും ഹൃദയസംബന്ധമായ രോഗങ്ങളും കുറഞ്ഞതായി കണ്ടെത്തി. പഴങ്ങളും പച്ചക്കറികളും ഇവര്‍ ധാരാളമായി ഉള്‍പ്പെടുത്തിയതായിരുന്നു ഇവരുടെ ദിവസേനയുള്ള ഭക്ഷണം. പുകവലി ഉപേക്ഷിച്ചു. പൊണ്ണത്തിടിയെ അകറ്റി നിര്‍ത്തി. ആഴ്ച്ചയില്‍ രണ്ടര മണിക്കൂര്‍ വ്യായാമം ചെയ്തു.

യു.കെ.യിലും കാനഡയിലും നേഴ്സുമാര്‍ക്കും സ്റ്റുഡന്റ്സിനും നിരവധി അവസരങ്ങള്‍

മാഞ്ചസ്റ്റര്‍: യു.കെ.യിലെ വിവിധ നേഴ്സിങ്ഹോമുകളിലായി ഇരുന്നൂറോളം സീനിയര്‍ കെയറേഴ്സിന്റെയും നൂറിലധികം ആര്‍.ജി.എന്‍ മാരുടെയും ഒഴിവുകളും ഒ.എന്‍.പി യിലേക്ക് അന്‍പതോളം ഒഴിവുകളും ഉള്ളതായി പ്രമുഖ റിക്രൂട്ടിങ്സ്ഥാപനമായ സെന്റ് മേരീസിന്റെ ഉടമ സാബു കുര്യന്‍ അറിയിച്ചു. വീസ സംബന്ധമായതോ ജോലി സംബന്ധമായതോ ആയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ജോലിയില്‍ തുടരുന്നതിനുള്ള നിയമപരമായ സഹായം കണ്ടെത്തി നല്‍കുമെന്നും ജോലി സ്ഥലം മാറാന്‍ ആഗ്രഹിക്കുന്ന ആര്‍.ജി.എന്‍, സീനിയര്‍ കെയറര്‍ വര്‍ക്ക് പെര്‍മിറ്റിലുള്ളവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ശമ്പളത്തോടുകൂടിയുള്ള സ്ഥലം മാറ്റം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്റ്റുഡന്റ് വീസയില്‍ യു.കെ.യില്‍ എത്തി ജോലി ലഭിക്കാത്തവര്‍ക്ക് ജോലി കണ്ടെത്തി നല്‍കുമെന്നും സ്റ്റുഡന്റ് വീസ കാലാവധി അവസാനിക്കാറായവര്‍ക്ക് യു.കെ.യിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളിലേക്ക് മാറുവാനുള്ള വീസ എക്സ്റ്റെന്‍ഷനുള്ള സൌകര്യം ചെയ്തുകൊടുക്കുന്നതായും യു.കെ.യില്‍ സ്റ്റുഡന്റ് വീസയിലോ വര്‍ക്ക് പെര്‍മിറ്റിലോ എത്തിയവര്‍ക്ക് സി.ആര്‍.ബി, ബാങ്ക് അക്കൌണ്ട് എന്നിവ ലഭിക്കുന്നതിനുള്ള സൌകര്യം യു.കെ.യിലെ സെന്റ്മേരീസ് ഓഫീസ് ചെയ്തു നല്‍കുന്നതായും സാബു കുര്യന്‍ അറിയിച്ചു.
ഓഫീസ് ഓഫ് ഇമിഗ്രേഷന്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്റ് മേരീസിലെ ലിന്‍ഡ തോംപ്ടണ്‍, ബോബ് തോംസണ്‍ എന്നിവര്‍ വീസ, വര്‍ക്ക്പെര്‍മിറ്റ് എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കു നിയമപരമായി കൃത്യവും വ്യക്തവുമായ മറുപടി നല്‍കുന്നതാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് യു.കെ.യിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്ന നേഴ്സുമാര്‍ക്കും എം.എസ്.സി. നേഴ്സിങ്ങ്, ബി.എസ്.സി നേഴ്സിങ്ങ് വിത് ഫ്രീ ഒ.എന്‍.പി പ്രോഗ്രാം ആന്‍ഡ് വര്‍ക്ക് പെര്‍മിറ്റ്, എന്നിവക്കും എം.ബി.എ, ഡിഗ്രി, ഡിഗ്രിക്കു തുല്യമായ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് യു.കെ.യിലെ പ്രമുഖ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് സെന്റ്മേരീസ് അവസരങ്ങള്‍ ഒരുക്കുന്നതായും സാബു കുര്യന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്റ്റുഡന്റ് വീസയില്‍ യു.കെ.യില്‍ എത്തുന്നവര്‍ക്ക് 20 മണിക്കൂറും അവരുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് ഫുള്‍ടൈമും ജോലി ചെയ്യാവുന്നതാണ്. സ്റ്റുഡന്റ് വീസയില്‍ സെന്റ് മേരീസ് വഴി യു.കെ.യില്‍ എത്തുന്നവര്‍ക്ക് ഗ്യാരന്റീഡ് പ്ലേസ്മെന്റ് ഉറപ്പു നല്‍കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. പല യൂണിവേഴ്സിറ്റികളും വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ അമ്പതു ശതമാനം ഡിസ്കൌണ്ട് അനുവദിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ സെന്റ് മേരീസ് യു.കെ.ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസ് നമ്പരുകളില്‍ ബന്ധപ്പെടുക.
ഓഫീസ് അഡ്രസ്: UK : St.Mary's International,106 Irlam Road,Manchester,
M41 6 JT. Phone:01617483335,email: staff@stmarysirl.com
St:Marys Kottayam,
St.Marys International Academy & Consultancy
Ancheril Complex,Logos Junction,Kottayam,Phone:0481 3299350,3250612

Kolenchery Orthodox Church Issue

കോടതിവിധികളോ മധ്യസ്‌ഥ തീരുമാനങ്ങളോ അംഗീകരിക്കയില്ലെന്ന വിധത്തിലുള്ള ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭ നീതിന്യായ വ്യവസ്‌ഥയെയും ജനാധിപത്യ സംവിധാനത്തെയും ചോദ്യം ചെയ്യുന്നവിധത്തിലാണെന്ന്‌ യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ നീതിന്യായ കോടതികളെ ആശ്രയിക്കുകയോ മധ്യസ്‌ഥ ശ്രമങ്ങള്‍ അവലംബിക്കുകയോ ചെയ്യാതെ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത്‌ അംഗീകരിക്കാനാവില്ല.

Friday, 28 October 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: ആറാംവട്ട ചര്‍ച്ചയും പരാജയം

കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച്‌ ഇരുവിഭാഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയം. ഇന്നലെ രാത്രി വൈകി നാട്ടകം ഗവ. ഗസ്‌റ്റ്ഹൗസില്‍ ഇരുവിഭാഗവുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയാണ്‌ പരാജയപ്പെട്ടത്‌. രണ്ടുകൂട്ടരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്‌. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ തങ്ങള്‍ക്ക്‌ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പള്ളിത്തര്‍ക്കം പരിഹരിക്കട്ടെയെന്നും ഉപസമിതി അംഗങ്ങളായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡോ. എം.കെ. മുനീര്‍ എന്നിവര്‍ ഇരുവിഭാഗത്തെയും അറിയിച്ചു. കോലഞ്ചേരി പള്ളി വിട്ടുകൊടുക്കുന്നത്‌ സംബന്ധിച്ച്‌ ഇരുവിഭാഗവും ഒത്തുതീര്‍പ്പിന്‌ തയാറല്ലായെന്ന്‌ വ്യക്‌തമാക്കിയതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ ഇനി ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു ഇരുവിഭാഗവും.

യു.ഡി.എഫിലെ യാക്കോബായ പക്ഷത്തും ഓര്‍ത്തഡോക്‌സ് പക്ഷത്തുമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയെക്കണ്ട്‌ സഭാതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്നലെ രാത്രി നാട്ടകം ഗസ്‌റ്റ്ഹൗസില്‍ ഇരുവിഭാഗവുമായി സംസാരിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനമെടുത്തത്‌.

കഴിഞ്ഞ ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ ചര്‍ച്ച നടത്താന്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും യാക്കോബായ വിഭാഗം എത്താതിരുന്നതിനെത്തുടര്‍ന്ന്‌ ചര്‍ച്ച മാറ്റിവയ്‌ക്കുകയായിരുന്നു.

കോലഞ്ചേരി പള്ളി വിഷയത്തില്‍ കോടതിവിധി നടപ്പാക്കണമെന്ന നിലപാടിലാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷം. പള്ളിയിലെ ഇടവകജനങ്ങളുടെ ഹിതപരിശോധനയ്‌ക്കുശേഷം പള്ളി ആര്‍ക്കാണെന്ന നിലപാട്‌ സ്വീകരിക്കാനാണ്‌ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്‌. പക്ഷേ, കോടതിവിധി അനുസരിച്ച്‌ 1934 ലെ ഭരണഘടന അനുസരിക്കുന്ന വിശ്വാസികളുടെ ഹിതപരിശോധനയ്‌ക്ക് ഓര്‍ത്തഡോക്‌സ്പക്ഷം തയാറാണെന്ന്‌ അറിയിച്ചെങ്കിലും യാക്കോബായ വിഭാഗം ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ഇസ്ലാം മതം ഉപേക്ഷിച്ച്‌ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ്‌ യൂസഫ്‌ നാദര്‍ഖാനി. അന്നു മുതല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പലവിധത്തിലും വേട്ടയാടുകയും അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മകനെ ഖുറാന്‍ പാരായണം ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിനെതിരെ അദ്ദേഹം പരാതിപ്പെട്ടതു മുതല്‍ക്കാണ്‌ അദ്ദേഹത്തെയും വ്യക്തിപരമായി സര്‍ക്കാര്‍ ആക്രമിക്കാന്‍ തുടങ്ങിയത്‌

ക്രൈസ്‌തവ വിശ്വാസം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതിന്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഇറാന്‍ സ്വദേശി യൂസേഫ്‌ നാ ദര്‍ഖാനിയെ വിട്ടയക്കണമെന്ന്‌ പാക്‌ ക്രൈസ്‌തവര്‍ക്കുവേണ്ടി ലാഹോര്‍ ആര്‍ച്ച്‌ ബിഷപ്‌ ജോണ്‍ ലോറന്‍സ്‌ സള്‍ദാന ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര തലത്തില്‍ ഇറാന്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംഘടനകളോടും സര്‍ക്കാരുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനും നാദിര്‍ഖാനിയെ വിട്ടയക്കണമെന്ന്‌ ഇറാനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഇറാന്‍ അംബാസിഡര്‍ക്കയച്ച കത്തില്‍ ആര്‍ച്ച്‌ ബിഷപ്‌ സള്‍ദാന തന്റെയും പാക്‌ ക്രൈസ്‌തവരുടെയും ദു:ഖവും ആശങ്കയും പ്രത്യേകം പരാമര്‍ശിച്ചു. ഇറാനിലെ പരമോന്നത മത നേതാവായ അയത്തൊളള ഖമേനിയോട്‌ നാദര്‍ ഖാനിക്ക്‌ മാപ്പുനല്‍കാനും അദ്ദേഹത്തെ നിരുപാധികം വിട്ടയക്കാനും ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുസരിച്ചും ഐക്യരാഷ്‌ട്രസഭയുടെ നിയമങ്ങള്‍ അ നുസരിച്ചും ഒരുവ്യക്തിക്ക്‌ തന്റെ വിശ്വാസം തിരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന്‌ ഡോ.സള്‍ദാന ചൂണ്ടിക്കാട്ടുന്നു.

ഇറാനിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ വിധി പ്രകാരം നാദര്‍ഖാനിയെ വിട്ടയക്കാ ന്‍ ഖമേനിക്ക്‌ മാത്രമേ അധികാരമുള്ളൂ എന്ന വിധി പുറത്തു വന്ന സാഹചര്യത്തിലാണ്‌ പാക്‌ ക്രൈസ്‌തവര്‍ ഇറാന്‍ സര്‍ക്കാരിന്‌ നിവേദനം സമര്‍പ്പിച്ചത്‌. പാശ്ചാത്യ രാജ്യങ്ങളും ഇക്കാര്യത്തില്‍ മാനവികത ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു.

32-കാരനായ നാദര്‍ഖാനിയോട്‌ ക്രൈസ്‌തവ വിശ്വാസം തള്ളിപ്പറഞ്ഞാല്‍ മാപ്പുനല്‍കാമെന്ന്‌ വിചാരണയുടെ കാലത്ത്‌ ഇറാന്‍ അധികാരികള്‍ അറിയിച്ചെങ്കിലും അദ്ദേഹം അത്‌ നിഷേധിക്കുകയായിരുന്നു.
റഷിത്‌ ഗിലാന്‍ പ്രൊവിസിലെ കോടതിയിലെ അഞ്ചംഗ ജഡ്‌ജിമാരാണ്‌ നാദര്‍ഖാനിയെ വധിക്കാന്‍ വിധിച്ചത്‌.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണെന്ന്‌ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഹേഗിലെയും ജനീവയിലെയും അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും അന്താരാഷ്‌ട്ര കോടതികളും നാദര്‍ഖാനിക്കുവേണ്ടി രംഗത്തു വന്നിട്ടുണ്ട്‌.
ഇറാനിലെ മത ന്യൂനപക്ഷമായ ക്രൈസ്‌തവര്‍ അധികാരികളുടെ മത പീഡനങ്ങളും കടുത്ത വിവേചനങ്ങളും കാരണം രാജ്യം വിട്ടു പലായനം ചെയ്യുകയാണെന്ന്‌ പാക്കിസ്ഥാന്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ നസീര്‍ ഭാട്ടി വ്യ ക്തമാക്കി.

മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ പാക്കിസ്ഥാന്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌

1934 ലെ ഭരണഘടനയെക്കുറിച്ച് രാവിലെയും വൈകിട്ടും പറയുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദീക സെക്രട്ടറി ജോണ്‍സ് അബ്രാഹം കോനാട്ടിന്റെ പള്ളി (പാമ്പാക്കുട പള്ളി) ഏതു ഭരണഘടന പ്രകാരമാണ്‌ ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്ന് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത

1934  ലെ ഭരണഘടനയെക്കുറിച്ച് രാവിലെയും വൈകിട്ടും പറയുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദീക സെക്രട്ടറി ജോണ്‍സ് അബ്രാഹം കോനാട്ടിന്റെ പള്ളി (പാമ്പാക്കുട പള്ളി)  ഏതു ഭരണഘടന പ്രകാരമാണ്‌ ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്ന് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത

Thursday, 27 October 2011

ആരാധനാലയങ്ങളുടെ പേരില്‍ അവകാശത്തര്‍ക്കം തുടരുന്ന കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ പഴയ പള്ളി ശ്രദ്ധേയമാകുന്നു

കോഴഞ്ചേരി: ആരാധനാലയങ്ങളുടെ പേരില്‍ അവകാശത്തര്‍ക്കം തുടരുന്ന കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ പഴയ പള്ളി ശ്രദ്ധേയമാകുന്നു.

ജാതിമതഭേദമെന്യേ സര്‍വരും മനസിന്റെ ഭാരം പ്രാര്‍ഥനകളിലൂടെ സമര്‍പ്പിക്കുന്നത്‌ ഈ അള്‍ത്താരയ്‌ക്കു മുന്നിലാണ്‌. മലങ്കര മാര്‍ത്തോമ്മ സഭയുടെ ഉത്ഭവത്തിനുതന്നെ കാരണഭൂതമായ കോഴഞ്ചേരിയില്‍ സഭയുടെ ഈറ്റില്ലമായ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ പള്ളിയോടു ചേര്‍ന്നാണ്‌ സര്‍വമത സാഹോദര്യത്തിന്‌ വിളനിലമായി പഴയപള്ളി പരിലസിക്കുന്നത്‌. വിശ്വാസികള്‍ക്കായി ഏതുസമയവും ദേവാലയവാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.

മാര്‍ത്തോമ്മ സഭയുടെ രൂപീകരണത്തിനുമുമ്പ്‌ നിര്‍മിച്ച ഈ ദേവാലയത്തിനു രൂപത്തിലും ഭാവത്തിലും ഘടനയിലും ആരാധനയിലും യാതൊരുമാറ്റവും ഇതുവരെ വന്നിട്ടില്ല. എല്ലാമാസവും മൂന്നാമത്തെ ഞായറാഴ്‌ച മാര്‍ത്തോമ്മ സഭയിലെ വികാരിമാര്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

മാര്‍ത്തോമ്മാ സഭ രൂപംകൊള്ളുന്നതിന്‌ ഏറെക്കാലം മുമ്പാണ്‌ പാരമ്പര്യ തച്ചുശാസ്‌ത്രപ്രകാരം ഈ ദേവാലയം നിര്‍മിച്ചത്‌. സഭ രൂപീകൃതമായപ്പോള്‍ വിട്ടുകിട്ടിയ പള്ളികളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. ഈ ദേവാലയം മാര്‍ത്തോമ്മ സഭയ്‌ക്കായി വിട്ടുനല്‍കിയപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന മറ്റു സഭാവിശ്വാസികള്‍ പുതിയ പള്ളി നിര്‍മിച്ച്‌ അവിടേക്കു മാറുകയും കോഴഞ്ചേരി ഇടവക പഴയപള്ളിക്കുസമീപം പുതിയത്‌ നിര്‍മിക്കുകയും ചെയ്‌തു.

പഴയതിനെ വിസ്‌മരിക്കുന്ന കാലഘട്ടത്തില്‍ ചരിത്രസ്‌മാരകമായ തങ്ങളുടെ ദേവാലയം അതേപടി നിലനിര്‍ത്താനായിരുന്നു മാര്‍ത്തോമ്മാ സഭാ നേതൃത്വത്തിന്റെയും ഇടവകയുടേയും തീരുമാനം. പൂര്‍വികരുടെ തീരുമാനം ഇപ്പോഴും അജപാലകരും അജഗണങ്ങളും അനുസരിക്കുന്നു എന്നത്‌ ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

നവീകരണ ആശയക്കാരായ മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ നിലവിളക്ക്‌ കൊളുത്തിയുള്ള ആരാധന ഇല്ലെങ്കിലും പഴയ പള്ളിയില്‍ ഈ ആചാരത്തിനു മാറ്റംവരുത്തിയിട്ടില്ല. നിറകണ്ണുകളോടെ എത്തുന്ന വിശ്വാസികള്‍ പകരുന്ന എണ്ണയാല്‍ ഇവിടുത്തെ വിളക്ക്‌ ഇന്ന്‌ കെടാവിളക്കായി തീര്‍ന്നിരിക്കുന്നു. ഏതു മതവിശ്വാസികളാണ്‌ വിളക്കില്‍ എണ്ണ പകരുന്നതെന്നോ തിരി ഇടുന്നതെന്നോ അന്വേഷണമില്ല. വ്രതശുദ്ധിയോടെ പ്രാര്‍ഥനയ്‌ക്കായി എത്തുന്നവര്‍ക്ക്‌ ഇവിടം അനുഗ്രഹമാവുകയാണ്‌. പഴയ പള്ളിയില്‍ മാമോദിസ ഉള്‍പ്പെടെയുള്ള വിശ്വാസച്ചടങ്ങുകള്‍ നടത്തുന്നതിനും ഇടവക അനുമതി നല്‍കിയിട്ടുണ്ട്‌.

ഈ ദേവാലയത്തില്‍ പ്രാര്‍ഥനയ്‌ക്കായി എത്തുന്നവര്‍ സമര്‍പ്പിക്കുന്ന കാണിക്ക പൂര്‍ണമായും സാധുജനസഹായത്തിനായി ഇടവക നീക്കിവച്ചിരിക്കുന്നു. സഹായം അഭ്യര്‍ഥിച്ച്‌ എത്തുന്ന അര്‍ഹരായവരെ ഒരിക്കലും ഈ ഇടവക കൈവെടിയില്ല എന്നതും പ്രത്യേകതയാണ്‌.

തര്‍ക്കങ്ങളിലും പരീക്ഷണങ്ങളിലും അകപ്പെടാതെ വിശ്വാസത്തില്‍ അധിഷ്‌ഠിതമായ സമൂഹമാണ്‌ ഉണ്ടാകേണ്ടതെന്ന ക്രിസ്‌തുവിന്റെ സന്ദേശത്തിനു മകുടോദാഹരണംകൂടിയാണ്‌ കോഴഞ്ചേരി പഴയപള്ളി.

മഴുവന്നൂരില്‍ ജൂബിലി സമാപനവും മന്ദിര കൂദാശയും ഓര്‍മ്മപ്പെരുന്നാളും

കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ വലിയ പള്ളിയുടെ 150-ാം വര്‍ഷ ജൂബിലിയുടെ സമാപന സമ്മേളനവും സണ്ടേസ്‌കൂള്‍ ശതാബ്ദിയും, പരിശുദ്ധ ചാത്തുരുത്തില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും, ജൂബിലി മന്ദിരത്തിന്റെ കൂദാശയും ഒക്ടോബര്‍ 30മുതല്‍ നവംബര്‍ മൂന്നുവരെയുള്ള തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

30ന് രാവിലെ 8.30ന് കൊടിയേറ്റ് നടക്കും. വൈകീട്ട് 4ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള വാഹനഘോഷയാത്ര തുടങ്ങും. കൂടാതെ എഴിപ്രം കുരിശുംതൊട്ടിയില്‍ നിന്നും കുടുംബയൂണിറ്റുകളുടെയും സണ്ടേസ്‌കൂളുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂബിലിഘോഷയാത്രയും ഉണ്ടാകും. 5.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തിരുശേഷിപ്പ് സ്ഥാപിക്കും. തുടര്‍ന്ന് ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു, കെ.പി. ധനപാലന്‍ എം.പി, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുന്നപ്പിള്ളി, സഭാ സെക്രട്ടറി തമ്പൂജോര്‍ജ് തുകലന്‍ എന്നിവര്‍ സംബന്ധിക്കും.

തിങ്കളാഴ്ച രാവിലെ വി. കുര്‍ബ്ബാന, വൈകീട്ട് 7ന് പ്രസംഗം എന്നിവ നടക്കും. 3-ാം തീയതി രാവിലെ 8.45ന് വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന, 11ന് പ്രദക്ഷിണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് നാരകത്തുകുടി, ട്രസ്റ്റിമാരായ വി.പി. മര്‍ക്കോസ്, ജെയിന്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു.

വട്ടശേരിക്ക് പരലോകത്തിലെക്ക് ഒരു കത്ത്

വട്ടശേരിക്ക് പരലോകത്തിലെക്ക് ഒരു കത്ത്.........
ബഹു(.....)മാന്യനായ വട്ടശേരിക്ക്,
ദൈവത്തെ മറന്നും, പരിശുദ്ധ പാത്രിയര്കിസിനെ തള്ളിപറഞ്ഞും, അധികാര മോഹവുമായി ഇല്ലാത്ത സഭക്ക് അങ്ങ് വിത്ത് വിതച്ചപ്പോള്‍ ഒരുപക്ഷെ അങ്ങ് ചിന്തിച്ചിട്ടുണ്ടാകില്ല, നാളെ ഈ വിത്തുകള്‍ മുളച്ചു അങ്ങയുടെ ആത്മാവിനു പോലും സ്വര്യം തരാത്തവിധം പാഴ്മരങ്ങളായി വളരുമെന്ന്.....വിതച്ചവന്‍ തന്നെ കൊയ്യണം എന്ന് പറയും പോലെ , ദിവസേന ചുരുങ്ങിയത് ഒരു യാകൊബായക്കാരന്റെ വായില്‍ നിന്നെക്കിലും വട്ടശേരി എന്ന അങ്ങയെ തെറിവിളി കേള്‍പിക്കാതെ ആ പാഴ്മരങ്ങള്‍ക്കും സ്വസ്ഥത ലഭിക്കില്ല....എങ്ക്കിലും അങ്ങയുടെ ആത്മ ശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു........

MJSSA Kollam Diocese Balakalotsavam

THIRUVANANTHAPURAM: The Diocesan Level Sunday School competition of Kollam diocese was held at St Ignatius Jacobite Syrian Orthodox Church , Chakkuvarakkal. Competitions were held for students and teachers. The competitions were held under the guidance of MJSSA Kollam Director Rev. Fr. Sabu Samuel. Students from different parts of the diocese participated in the competitions . St Peters Jacobite Syrian Orthodox Simhasana Cathedral, Thiruvananthapuram scored the highest points and won the Everrolling trophy. St Mary's Jacobite Syrian Orthodox Church, Kattachira came second. The prize for individual highest score was won by Master Alan Kurian Sabu. V. Rev. Stephen Coriepiscopa, Rev. Fr. Geevarghese Blahethu, Rev. Fr. Punnose Tharakan, Rev. Fr. Roy George Kattachira, Rev. Fr. Abraham Nallila and Rev. Dn. Joseph Stephen were present for the programme. Rev. Dn.Eldho, Rev. Dn. Rijo and Rev. Dn. Robin were the judges for the competitions.

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!!

മണ്ടന്‍ മെത്രാപ്പോലിത്ത

ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു

1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്

കോലഞ്ചേരി പള്ളി

കോലഞ്ചേരി പള്ളിയിലെ 1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ  ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്.അടുത്ത പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നത് കോലഞ്ചേരി പള്ളിയില്‍ വി കുര്‍ബ്ബാന ചൊല്ലിയതിനു ശേഷമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു

ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു.

ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു.

Wednesday, 26 October 2011

തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്താനെ കഴിയൂ.

ഹിത പരിശോധന എന്ന് പറയുമ്പോള്‍ പാക്കിസ്ഥാനെക്കുറിച്ച്, കാശ്മീരിനെക്കുറിച്ചും പറയുന്ന മെത്രാന്‍ കക്ഷികളെ തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്താനെ കഴിയൂ.
യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ പ്രതിനിധികള്‍ക്ക് ചൊല്ലികൊടുത്തു.

യാക്കോബായ സഭയുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനുള്ള ശ്രമം ഓര്‍ത്തഡോക്സ് വിഭാഗം അവസാനിപ്പിചില്ലങ്കില്‍ യാക്കോബായ സഭയ്ക്ക് വ്യക്തമായും അവകാശപ്പെട്ട കൊരട്ടി പഴയസെമിനാരി,പരുമല സെമിനാരി,മുവാറ്റുപുഴ അരമന,മണ്ണുത്തി അരമന മുതലായ സ്ഥാപനങ്ങളിലെ അവകാശം യാക്കോബായ സഭയ്ക്ക് ലഭിക്കുവാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാന്‍ സഭ നിര്‍ബന്ധിതമാകും

സ്വന്തം സഹോദരന് എതിരെ കേസ് കൊടുത്തതിനു ശേഷം വി. ബലിയര്‍പ്പിക്കുന്നത് ക്രൈസ്തവനു ചെര്‍ന്നതല്ലന്നു ശ്രേഷ്ഠ ബാവ. കോലഞ്ചേരി പള്ളിയിലെ 1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ  ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്.അടുത്ത പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നത് കോലഞ്ചേരി പള്ളിയില്‍ വി കുര്‍ബ്ബാന ചൊല്ലിയതിനു ശേഷമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ പരിശുദ്ധ യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്രമഫലമായി ലഭിച്ച സ്ഥലങ്ങളില്‍ സ്ഥാപിച്ച പള്ളികള്‍ ഇന്ന് മെത്രാന്‍ കക്ഷികളുടെ കയ്യില്‍ ആണ്.  സഭ യോജിപ്പിന്റെ സമയത്ത് മെത്രാന്‍ കക്ഷി അച്ചന്‍മാര്‍ ആയിരുന്നു അവിടങ്ങളില്‍ വികാരിമാര്‍.ഇനിയും ഒരു യോജിപ്പിന് സഭ തയ്യാറല്ല.പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍കൊലന്ചെരിയില്‍ നടന്ന യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.രാവിലെ 11മണിയ്ക്ക്  ആരംഭിച്ച  യോഗത്തില്‍  കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് സ്വാഗതം പറഞ്ഞു.കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലഭിക്കുന്നത് വരെയാതൊരു വിട്ടു വീഴ്ചയ്ക്കും  തയ്യാറാകുകയില്ലന്നും തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തണമെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ലന്നും അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. 
പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് ആമുഖ പ്രഭാക്ഷണം നടത്തി.യാക്കോബായ സഭയുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനുള്ള  ശ്രമം ഓര്‍ത്തഡോക്സ് വിഭാഗം അവസാനിപ്പിചില്ലങ്കില്‍ യാക്കോബായ സഭയ്ക്ക് വ്യക്തമായും അവകാശപ്പെട്ട കൊരട്ടി പഴയസെമിനാരി,പരുമല സെമിനാരി,മുവാറ്റുപുഴ അരമന,മണ്ണുത്തി അരമന മുതലായ സ്ഥാപനങ്ങളിലെ അവകാശം യാക്കോബായ സഭയ്ക്ക് ലഭിക്കുവാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാന്‍ സഭ നിര്‍ബന്ധിതമാകും എന്ന് അഭി.ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ആമുഖ പ്രഭാക്ഷണത്തില്‍ പറഞ്ഞു.
അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാക്ഷണം നടത്തി. 1934  ലെ ഭരണഘടനയെക്കുറിച്ച് രാവിലെയും വൈകിട്ടും പറയുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദീക സെക്രട്ടറി ജോണ്‍സ് അബ്രാഹം കോനാട്ടിന്റെ പള്ളി (പാമ്പാക്കുട പള്ളി)  ഏതു ഭരണഘടന പ്രകാരമാണ്‌ ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്ന് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത പറഞ്ഞു. മന്ത്രി സഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍   "ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു. ഹിത പരിശോധന എന്ന് പറയുമ്പോള്‍ പാക്കിസ്ഥാനെക്കുറിച്ച്, കാശ്മീരിനെക്കുറിച്ചും പറയുന്ന മെത്രാന്‍ കക്ഷികളെ തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്താനെ കഴിയൂ.
യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ പ്രതിനിധികള്‍ക്ക് ചൊല്ലികൊടുത്തു. പരി അന്ത്യോഖ്യ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും കൈകള്‍ കോര്‍ത്തു പിടിച്ചു പ്രതിനിധികള്‍ ഏറ്റു ചൊല്ലി.
മെത്രാപ്പോലിത്ത മാരായ അഭി അബ്രാഹം മോര്‍ സേവേറിയോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലിത്ത അഭി കുര്യാക്കോസ് മോര്‍ സേവേറിയോസ്,അഭി.കുര്യാക്കോസ് മോര്‍യൗസേബിയോസ്, അഭി.കുര്യാക്കോസ് മോര്‍ ദിയസ്കോറസ്, അഭി. കുര്യാക്കോസ് മോര്‍ തെയോഫിലസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി.മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റൊമോസ്,അഭി പൌലോസ് മോര്‍ ഐറേനിയോസ് എന്നിവര്‍ പ്രസംഗിച്ചു.  
വന്ദ്യ പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പ ,വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ , ഫാ വര്‍ഗീസ്‌ കല്ലാപ്പാറ,ഫാ വര്‍ഗീസ്‌ കളപ്പുരക്കല്‍ , ഫാ.എല്‍ദോസ് കക്കാടന്‍  എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.സഭയുടെ വിവിധ പള്ളികളില്‍ നിന്നായി നൂറു കണക്കിന് വൈദീകരും ആയിരക്കണക്കിന് പ്രതിനിധികളും സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ്  തുകലന്‍ കൃതജ്ഞത അര്‍പ്പിച്ചു.

സ്വന്തം സഹോദരന് എതിരെ കേസ് കൊടുത്തതിനു ശേഷം വി. ബലിയര്‍പ്പിക്കുന്നത് ക്രൈസ്തവനു ചെര്‍ന്നതല്ലന്നു ശ്രേഷ്ഠ ബാവ

കോലഞ്ചേരി: സ്വന്തം സഹോദരന് എതിരെ കേസ് കൊടുത്തതിനു ശേഷം വി. ബലിയര്‍പ്പിക്കുന്നത് ക്രൈസ്തവനു ചെര്‍ന്നതല്ലന്നു ശ്രേഷ്ഠ ബാവ. കോലഞ്ചേരി പള്ളിയിലെ 1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ  ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്.അടുത്ത പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നത് കോലഞ്ചേരി പള്ളിയില്‍ വി കുര്‍ബ്ബാന ചൊല്ലിയതിനു ശേഷമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ പരിശുദ്ധ യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്രമഫലമായി ലഭിച്ച സ്ഥലങ്ങളില്‍ സ്ഥാപിച്ച പള്ളികള്‍ ഇന്ന് മെത്രാന്‍ കക്ഷികളുടെ കയ്യില്‍ ആണ്.  സഭ യോജിപ്പിന്റെ സമയത്ത് മെത്രാന്‍ കക്ഷി അച്ചന്‍മാര്‍ ആയിരുന്നു അവിടങ്ങളില്‍ വികാരിമാര്‍.ഇനിയും ഒരു യോജിപ്പിന് സഭ തയ്യാറല്ല.പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍കൊലന്ചെരിയില്‍ നടന്ന യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.രാവിലെ 11മണിയ്ക്ക്  ആരംഭിച്ച  യോഗത്തില്‍  കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് സ്വാഗതം പറഞ്ഞു.കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലഭിക്കുന്നത് വരെയാതൊരു വിട്ടു വീഴ്ചയ്ക്കും  തയ്യാറാകുകയില്ലന്നും തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തണമെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ലന്നും അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. 

പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് ആമുഖ പ്രഭാക്ഷണം നടത്തി.യാക്കോബായ സഭയുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനുള്ള  ശ്രമം ഓര്‍ത്തഡോക്സ് വിഭാഗം അവസാനിപ്പിചില്ലങ്കില്‍ യാക്കോബായ സഭയ്ക്ക് വ്യക്തമായും അവകാശപ്പെട്ട കൊരട്ടി പഴയസെമിനാരി,പരുമല സെമിനാരി,മുവാറ്റുപുഴ അരമന,മണ്ണുത്തി അരമന മുതലായ സ്ഥാപനങ്ങളിലെ അവകാശം യാക്കോബായ സഭയ്ക്ക് ലഭിക്കുവാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാന്‍ സഭ നിര്‍ബന്ധിതമാകും എന്ന് അഭി.ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ആമുഖ പ്രഭാക്ഷണത്തില്‍ പറഞ്ഞു.
അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാക്ഷണം നടത്തി. 1934  ലെ ഭരണഘടനയെക്കുറിച്ച് രാവിലെയും വൈകിട്ടും പറയുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദീക സെക്രട്ടറി ജോണ്‍സ് അബ്രാഹം കോനാട്ടിന്റെ പള്ളി (പാമ്പാക്കുട പള്ളി)  ഏതു ഭരണഘടന പ്രകാരമാണ്‌ ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്ന് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത പറഞ്ഞു. മന്ത്രി സഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍   "ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു. ഹിത പരിശോധന എന്ന് പറയുമ്പോള്‍ പാക്കിസ്ഥാനെക്കുറിച്ച്, കാശ്മീരിനെക്കുറിച്ചും പറയുന്ന മെത്രാന്‍ കക്ഷികളെ തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്താനെ കഴിയൂ.
യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ പ്രതിനിധികള്‍ക്ക് ചൊല്ലികൊടുത്തു. പരി അന്ത്യോഖ്യ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും കൈകള്‍ കോര്‍ത്തു പിടിച്ചു പ്രതിനിധികള്‍ ഏറ്റു ചൊല്ലി.
മെത്രാപ്പോലിത്ത മാരായ അഭി അബ്രാഹം മോര്‍ സേവേറിയോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലിത്ത അഭി കുര്യാക്കോസ് മോര്‍ സേവേറിയോസ്,അഭി.കുര്യാക്കോസ് മോര്‍യൗസേബിയോസ്, അഭി.കുര്യാക്കോസ് മോര്‍ ദിയസ്കോറസ്, അഭി. കുര്യാക്കോസ് മോര്‍ തെയോഫിലസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി.മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റൊമോസ്,അഭി പൌലോസ് മോര്‍ ഐറേനിയോസ് എന്നിവര്‍ പ്രസംഗിച്ചു.  
വന്ദ്യ പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പ ,വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ , ഫാ വര്‍ഗീസ്‌ കല്ലാപ്പാറ,ഫാ വര്‍ഗീസ്‌ കളപ്പുരക്കല്‍ , ഫാ.എല്‍ദോസ് കക്കാടന്‍  എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.സഭയുടെ വിവിധ പള്ളികളില്‍ നിന്നായി നൂറു കണക്കിന് വൈദീകരും ആയിരക്കണക്കിന് പ്രതിനിധികളും സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ്  തുകലന്‍ കൃതജ്ഞത അര്‍പ്പിച്ചു.
<object width="300" height="400" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/209713292434471" /><embed src="http://www.facebook.com/v/209713292434471" type="application/x-shockwave-flash" allowfullscreen="true" width="300" height="400"></embed></object>

വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിച്ചു

വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു.നീണ്ട പതിനഞ്ചു  വര്‍ഷത്തിനു ശേഷമാണ് ഇവിടെ ഒരു മേല്പ്പട്ടക്കാരന്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. കുര്‍ബ്ബാനയ്ക്ക് ശേഷം എം.ജെ.എസ്.എസ്.എ പൂത്തൃക്ക ഡിസ്ട്രിക്ട് സണ്‍ഡേ സ്‌കൂള്‍ അധ്യാപക ഏകദിന സമ്മേളനം അഭി തിരുമേനി     ഉദ്ഘാടനം ചെയ്തു.ഫാ. എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ വീടിനു നേരേ അക്രമം: പ്രതികളെക്കുറിച്ച്‌ സൂചനയില്ല

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതികളെ പിടികുടാനാകാതെ പോലീസ്‌. അക്രമമുണ്ടായി ആഴ്‌ച ഒന്ന്‌ പിന്നിടുമ്പോഴും പ്രതികളാരെന്നതിനെക്കുറിച്ച്‌ സുചന പോലുമില്ല. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ്‌ ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ താമസിക്കുന്ന പുതുപ്പളളിയിലെ വീടിനു നേരേ അക്രമമുണ്ടായത്‌.

സംഭവത്തെത്തുടര്‍ന്ന്‌, ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡി.വൈ.എസ്‌.പി. എന്‍.എം. തോമസിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്‌ അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന്‌ അമ്പതോളം പേരെ പോലീസ്‌ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇത്‌ വരെയും പ്രതികളാരെന്നത്‌ സംബന്ധിച്ച്‌ പോലീസിന്‌ സൂചനയൊന്നുമില്ല. പ്രദേശവാസികളായ ചിലരെയും ചില രാഷ്‌ട്രീയ കക്ഷി നേതാക്കളെയും ചോദ്യം ചെയ്‌തു വരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു

Tuesday, 25 October 2011

ഇരിങ്ങോള്‍ പള്ളി പെരുന്നാള്‍

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളും ജൂബിലി സ്മാരക മന്ദിര കൂദാശയും 29, 30 തീയതികളില്‍ നടക്കും. 29ന് രാവിലെ ഏഴിന് വികാരി ഫാ. പൗലോസ് പള്ളത്തുകുടി കൊടിയേറ്റും.

വൈകീട്ട് 6.30ന് ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ജൂബിലി സ്മാരക മന്ദിര കൂദാശ നിര്‍വഹിക്കും. 30ന് രാവിലെ 8.15ന് കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും

മാര്‍ ബസേലിയോസ് ആസ്‌പത്രി: കാത്ത്‌ലാബ് ഉദ്ഘാടനം ഇന്ന്

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം തുടങ്ങുന്നു.

ആസ്​പത്രി അങ്കണത്തില്‍ ബുധനാഴ്ച 10ന് മന്ത്രി അടൂര്‍ പ്രകാശ് കാത്ത്‌ലാബിന്റെ ഉദ്ഘാടനവും മന്ത്രി എ.പി.അനില്‍കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. പി.ടി.തോമസ് എംപി, ടി.യു.കുരുവിള എംഎല്‍എ, മാര്‍തോമ ചെറിയ പള്ളി വികാരി ഫാ. കെ.പി.എല്‍ദോസ് കാക്കനാട്ട്, നഗരസഭാധ്യക്ഷന്‍ കെ.പി.ബാബു, മാര്‍ ബസേലിയോസ് ആസ്​പത്രി സെക്രട്ടറി സലിം ചെറിയാന്‍, ട്രസ്റ്റിമാരായ സി.പി.കുര്യാക്കോസ്, കെ.ജെ.തോമസ്, നെല്ലിമറ്റം എം ബിറ്റ്‌സ് സെക്രട്ടറി ജോണ്‍സണ്‍ കുര്യാക്കോസ്, അഡ്വ. ഷിബു കുര്യാക്കോസ്, പ്രൊഫ. പി.ഐ.ബാബു, സി.ഐ.എല്‍ദോസ് , കാര്‍ഡിയോളജിസ്റ്റ് ജെയിന്‍ ടി.കല്ലറക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോര്‍ജ് എബ്രഹാം, ബാബു മാത്യു കൈപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും

His Beatitude inaugurates the Anniversary of Kudumba Units and Viswasa Samrakshana Samithi Unit at Njarakkad

MUVATTUPUZHA: His Beatitude Catholicos of India Baselios Thomas inaugurated the Anniversary celebrations of Family Units at Njarakadu St. Johns Jacobite Syrian Orthodox Church. Diocesan Metropolitan Dr. Mor Ivanios Mathews presided over the function.  Shri. Joseph Vazhyakan MLA inaugurated the website of the church. Dr. Mor Athanasius Eliyas, Working President Metropoliatn of Viswasa Samrakshana Samithi inaugurated the unit of Samithi. Shri. Eldhose Kunnapally, Ernakulam Disrict Panchayath President, inaugurated the charitable activities of the church in the function. Shri. Sinil Chacko Thadathil (Co-ordinator Kudumba Unit), Fr. Eldhose Kakkadan (Vicar),  Very Rev. Cor Episcopus Sleebapaul Vattavellil, Smt. Lissie Kuruvilla (President Paingottoor Grama Panchayath), Adv. K I Jacob (President Kothamangalam Block Panchayath), Smt. Aannis Francis (Standing committee Chairperson, Kothamangalam Block Panchayath), Shri. P. S Mathai (General Convenor) spoke on the occasion.