News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 31 May 2011



ക്‌നാനായ സമൂഹം സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു: ഉമ്മന്‍ചാണ്ടി

നീലംപേരൂര്‍: സാമൂഹിക പുരോഗതിക്കു ക്‌നാനായ സമുദായത്തിന്‌ നിര്‍ണായക സ്വാധീനം ചെലുത്തുവാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീലംപേരൂര്‍ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ വലിയപള്ളിയില്‍ ക്‌നാനായ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1666-ാം സിറിയന്‍ വാര്‍ഷിക സംഗമത്തോടനുബന്ധിച്ച്‌ യുവപ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ., ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിഭാഹരി, ക്‌നാനായ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഫാ. ജേക്കബ്‌ കല്ലുകുളം, ജനറല്‍ സെക്രട്ടറി സ്‌മിജു ജേക്കബ്‌ മറ്റയ്‌ക്കാട്ട്‌, സ്‌കറിയാ തോമസ്‌ എക്‌സ് എം.പി., ഷെവലിയാര്‍ പ്രസാദ്‌ ജോസഫ്‌ കോയിക്കല്‍, ജോയി പള്ളിക്കപ്പറമ്പില്‍, ടിനോ കെ. തോമസ്‌, ബിജു പൂഴിക്കുന്നേല്‍, ബിനോയി പി. കട്ടയില്‍, ബിനോ ഏലിയാസ്‌ പാറക്കുളം എന്നിവര്‍ പങ്കെടുത്തു.



മൂന്നു ദിവസങ്ങളിലായി നടന്ന സിറിയന്‍ ക്‌നാനായ വാര്‍ഷികസംഗമത്തിന്റെ സമാപനസമ്മേളനം ഡോ. ജോസഫ്‌ മര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്‌ഘാടനംചെയ്‌തു. ആര്‍ച്ച്‌ബിഷപ്പ്‌ കുറിയാക്കോസ്‌ മോര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിച്ചു. കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി., ഫാ. ജേക്കബ്‌ കല്ലുകുളം, ഫാ. ജേക്കബ്‌ ഫിലിപ്പ്‌ നടയില്‍, ഏലിയാസ്‌ സഖറിയാ പാറയില്‍, സാബു തോട്ടുങ്കല്‍, ജോയി പള്ളിക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.രാവിലെ നടന്ന വനിതാ സംഗമം ഷീലാ സ്‌റ്റീഫന്‍ ഉദ്‌ഘാടനംചെയ്‌തു. റവ. എം.എ. കുറിയാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പാ ചിറയില്‍, മോളി രാജു, സുമ എബി, സി. ശൈനോ, സിജി ബിനോയി കട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തിനുശേഷം ഫാഷന്‍ഷോയും സിനിമാറ്റിക്‌ ഡാന്‍സും ഉണ്ടായിരുന്നു.

abishakam

Monday, 30 May 2011

എഴുപതിന്റെ നര്‍മം നിറച്ച് ബാബുപോള്‍; സൗഹൃദത്തിന്റെ പൂച്ചെണ്ടുമായി കൂട്ടുകാര്‍

തിരുവനന്തപുരം: ''അദ്ഭുത ലോകത്തിലെത്തിയ ആലീസിനെ പോലെയാണ് ഞാന്‍''-വി.ജെ.ടി.ഹാളിലെ തിങ്ങി നിറഞ്ഞ സദസിനെ നോക്കി തൂവെള്ള ജുബ്ബായണിഞ്ഞ് പ്രസംഗപീഠത്തിന് പിന്നില്‍ നിന്ന മുന്‍ ചീഫ് സെക്രട്ടറി ബാബുപോളിന്റെ വാക്കുകള്‍ക്ക് സദസ്സ് കാതുകൊടുത്തു.

''ഞാന്‍ ഡെപ്യൂട്ടി കളക്ടറായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് വി.ജെ.ടി. ഹാളില്‍ ആളെക്കൂട്ടാന്‍ പാടുപെട്ടിട്ടുണ്ട്. അന്ന് ഞാന്‍ പ്രയോഗിച്ച ചില തന്ത്രങ്ങള്‍ പില്‍ക്കാലത്ത് പലരും നടപ്പാക്കിക്കണ്ടു. ലോകാരോഗ്യ ദിനാഘോഷത്തിനും കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിനും ഒക്കെ ഇവിടെ ഇരുന്ന ആണുങ്ങള്‍ മുടി നന്നായി വെട്ടിയൊതുക്കിയവരും സ്ത്രീകള്‍ വെള്ള വസ്ത്ര ധാരികളും ആയിരുന്നു. എസ്.എ.പി.ക്യാമ്പില്‍ നിന്ന് പോലീസ് ട്രെയിനികളെയും നേഴ്‌സിങ് കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളെയുമാണ് അന്ന് ഇറക്കിയിരുന്നത്. പോലീസുകാരായതിനാല്‍ പിന്നില്‍ നിന്ന് ആംഗ്യം കാണിച്ചാല്‍ കൈയടിക്കാനും ചിരിക്കാനും ഒക്കെ പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. അങ്ങനെയൊക്കെയാണ് നല്ല സബ് കളക്ടര്‍ എന്ന പേരൊക്കെയെടുത്തത്''-സദസ്സിന്റെ പൊട്ടിച്ചിരിക്കൊപ്പം ബാബുപോള്‍ പറഞ്ഞുനിര്‍ത്തി.

സപ്തതി ആഘോഷിക്കുന്ന അദ്ദേഹത്തെ ആദരിക്കാന്‍ സുഹൃദ് സംഘവും സൂര്യയും ചേര്‍ന്നാണ് ചടങ്ങ് ഒരുക്കിയത്.

പതിനേഴാം വയസില്‍ തിരുവനന്തപുരം നഗരത്തില്‍ എത്തിയതാണ്. എല്ലാം കൂട്ടിക്കിഴിക്കുമ്പോള്‍ സന്തോഷം മാത്രമേ ഇവിടെനിന്ന് കിട്ടിയിട്ടുള്ളു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സ്വന്തം അച്ഛനാണ്. അമ്മയേയും അദ്ദേഹം കണ്ണുനീരോടെ ഓര്‍ത്തു. അധ്യാപകരേയും സര്‍വീസ് കാലത്ത് പരിചയപ്പെട്ട പലരേയും നന്ദിപൂര്‍വം ഓര്‍ത്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

യാക്കോബായ സുറിയാനി സഭാ ശ്രേഷ്ഠകാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ അധ്യക്ഷത വഹിച്ചു. അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ യൂഹന്നാന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ഒരാള്‍ എത്ര വയസ്സ് ജീവിക്കുന്നുവെന്നതിലല്ല ദൈവേഷ്ട പ്രകാരം ജീവിക്കുന്നതാണ് പ്രധാനം എന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പാത്രിയാര്‍ക്കീസിന്റെ ചിത്രം ആലേഖനം ചെയ്ത മെഡല്‍ അദ്ദേഹം ബാബുപോളിന് സമ്മാനിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജി. കാര്‍ത്തികേയന്‍ എം.എല്‍.എ, എം.എ. ബേബി എം.എല്‍.എ, പി. ഗോവിന്ദ പിള്ള, ഒ. രാജഗോപാല്‍, സുഹൃദ് സംഘം കണ്‍വീനര്‍ പി.വി. മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയസ്, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ഉപഹാരം നല്‍കി. പോര്‍ട്രേറ്റ് രചന, മാജിക് ഷോ, സൂര്യ അവതരിപ്പിച്ച ലഘുനാടകം, രമേശ് നാരായണന്റെ മംഗളഗാനം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

Sunday, 29 May 2011

Sapthathi of Bar Etho Briro Dr. D Babu Paul IAS celbrated


THIRUVANANTHAPURAM: Sapthathi of Bar Etho Briro Dr. D Babu Paul IAS celebrated at Thiruvananthapuram on May 29, Sunday. His Beatitude Catholicos Dr. Baselios Thomas I inaugurated the public meeting which was held at V.J.T Hall, to honour Dr. Babu Paul. His Eminence Mor Dionysius Yuhanon Kawak, Ex Minister of Education & Culture, Shri M A Baby MLA, Ex. Minister Shri G Karthikeyan MLA, Ex Union Minister Shri O Rajagopal, Hon'ble Mayor of Thiruvananthapuram, Smt. K Chandrika spoke on the occasion. His Holiness Patriarch Ignatius Zakka I Iwas honoured Dr. D Babu Paul with 'St. Ignatius Medal'. Metropolitan of Patriarchal Curia, Mor Dionysius Yuhanon Kawak presented the honour of His Holiness to Dr. D Babu Paul on the occasion. Dr. Babu Paul thanked His Holiness for honouring him with the medal, His Beatitude Catholicos for his prayerful support. Thousands of well wishers of him attended the function

കോട്ടൂര്‍ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം

കോലഞ്ചേരി: കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. യാക്കോബായ വിഭാഗത്തിലെ കോലഞ്ചേരി ചെറുകുന്നത്ത് വര്‍ഗീസ് (കുഞ്ഞപ്പന്‍-73), തമ്മാനിമറ്റം ഓലിക്കുഴിയില്‍ സണ്ണി (45), കോട്ടൂര്‍ തടത്തില്‍ കുര്യാച്ചന്‍ (50), കിങ്ങിണിമറ്റം കോക്കാപ്പിള്ളില്‍ എല്‍ദോ (46) എന്നിവരേയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ പെരിങ്ങോള്‍, ഓഡോളില്‍ ജെയിംസ് (49), മഞ്ഞാംകുഴിയില്‍ ജോര്‍ജ് (59), പാങ്കോട് തേനുങ്കല്‍ തമ്പി (53), കോലഞ്ചേരി പള്ളിക്കാക്കുടി ബാബു (52), രാമമംഗലം തലമറ്റത്തില്‍ പി.സി. ജോസ് (48) എന്നിവരും, പുത്തന്‍കുരിശ് പോലീസിലെ സിപിഒ മുരളീധരനുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ വര്‍ഗീസും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ അഞ്ചുപേരും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും യാക്കോബായ വിഭാഗത്തിലുള്ളവര്‍ കോലഞ്ചേരി ജനറല്‍ ക്ലിനിക്കിലും ചികിത്സ തേടി. ഞായറാഴ്ച യാക്കോബായ വിഭാഗത്തിന്റെ തവണയില്‍ രാവിലെ 8 ഓടെ വിശുദ്ധ കുര്‍ബാന തുടങ്ങിയിരുന്നു.




കുര്‍ബാന പണം സ്വീകരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഓഫീസിനോട് ചേര്‍ന്ന് മേശയും കസേരയും ഇട്ടിരുന്ന യാക്കോബായ വിഭാഗത്തോട് അവിടെ നിന്നും മാറി പള്ളിയുടെ പൂമുഖത്തിരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റം തുടങ്ങിയത്. മഴയുള്ളതിനാലാണ് തങ്ങള്‍ ഇവിടെയിരിക്കുന്നതെന്ന് യാക്കോബായ വിഭാഗം വാദിച്ചു. സംഘര്‍ഷാവസ്ഥ അറിഞ്ഞെത്തിയ പോലീസ് യാക്കോബായ വിഭാഗത്തോട് മാറിയിരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം വാക്കേറ്റം സംഘര്‍ഷത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും വടിയും കല്ലും ഉപയോഗിച്ച് തമ്മിലടിയായി. എണ്ണത്തില്‍ കുറവായിരുന്ന പോലീസിന് സംഘര്‍ഷം നിയന്ത്രിക്കാനായില്ല. കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും ഇരുവിഭാഗവും തമ്മിലടിച്ച് പിരിഞ്ഞു. ഇതിനിടെ പോലീസ് ജീപ്പിന്റെ ചില്ലും വിശ്വാസികളുടെ വാഹനങ്ങളുടെ ചില്ലുകളും തകര്‍ക്കപ്പെട്ടിരുന്നു. കസേരകൊണ്ടും മേശക്കാലുകൊണ്ടും അടിയേറ്റും കല്ലേറുകൊണ്ടുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. സഭാതര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന പള്ളി ഉപാധികളോടെ വിശ്വാസികള്‍ക്ക് ഒരുവര്‍ഷം മുമ്പാണ് തുറന്നുകൊടുത്തത്.

കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രതിഷേധിച്ചു.പ്രകോപനങ്ങളുണ്ടാക്കാതെ ആരാധന നടത്തിയിരുന്ന യാക്കോബായ വിശ്വാസികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വിശ്വാസികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു.




വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഫാ. ബേബി മാനാത്ത്, നിബു കെ. കുര്യാക്കോസ്, പൗലോസ് ടി. കുന്നത്ത്, കെ.എസ്. വര്‍ഗീസ്, ബാബുപോള്‍, സ്ലീബ ഐക്കരക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. യാക്കോബായ വിശ്വാസികളെ മര്‍ദിച്ചതില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് പ്രതിഷേധിച്ചു.

യാക്കോബായ സഭ പ്രതിഷേധിച്ചു






പുത്തന്‍കുരിശ്: കോലഞ്ചേരി കോട്ടൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോടതിയുടെ ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് അനുവദിച്ചിട്ടുള്ള സമയത്ത് വിശുദ്ധകുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയില്‍പ്പെട്ട ഏതാനും പേര്‍ അവിടെ കടന്നുവരികയും സത്യവിശ്വാസികളെ മര്‍ദിക്കുകയുമാണുണ്ടായത്.



അനേക നാളുകള്‍ക്കുശേഷം തുറന്നതായ ദൈവാലയത്തില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അടപ്പിക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നടപടി കോടതിവിധികളോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള പ്രവണതകളെ നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.



കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സ്ലീബാ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, കമാന്‍ഡര്‍ കെ.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ദൈവത്തെ മറക്കുന്നവരേ

സിറിയന്‍ ക്‌നാനായ വാര്‍ഷിക സംഗമത്തിന്‌ ഇന്നു സമാപനം

കോട്ടയം: ക്‌നാനായ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്നുവരുന്ന ക്‌നാനായ വാര്‍ഷിക സംഗമം ഇന്നു സമാപിക്കും. നീലംപേരൂര്‍ സെന്റ്‌ ജോര്‍ജ്‌ ക്‌നാനായ വലിയ പള്ളിയില്‍ (മാര്‍ ക്ലീമീസ്‌ നഗര്‍)സംഗമത്തിന്റെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തുടങ്ങിയവര്‍ പങ്കെടുക്കും.

ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. രാവിലെ നടക്കുന്ന പ്രതിഭാ സംഗമം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. എം.എ. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം. മാണിയാണു സംഗമം ഉദ്‌ഘാടനം ചെയ്‌തത്‌. സംഗമത്തില്‍ കലാമത്സരങ്ങള്‍, വനിതാ സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിവയും നടന്നു.

ഇടവകസംഗമവും കുടുംബയൂണിറ്റ് വാര്‍ഷികവും

കിഴക്കമ്പലം: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന 12 കുടുംബയൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികവും പ്രേഷിത റാലിയും ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 3ന് പ്രേഷിതറാലി വികാരി ഫാ.ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ നടക്കും. വൈകീട്ട് ചേരുന്ന വാര്‍ഷികാഘോഷം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും.

പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിന്റെ കീഴിലുള്ള 27 കുടുംബയൂണിറ്റുകളുടെ സംയുക്തവാര്‍ഷികവും ഇടവകസംഗമവും ഞായറാഴ്ച നടക്കും. വൈകീട്ട് 7ന് വി.പി. ജോയി ഉദ്ഘാടനം ചെയ്ത് മുഖ്യസന്ദേശം നല്‍കും. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷനാകും. തുടര്‍ന്ന് കലാപരിപാടികള്‍ ഉണ്ടാകും

Saturday, 28 May 2011

എരൂര്‍ ചാപ്പലില്‍ വിദ്യാരംഭ പ്രാര്‍ത്ഥന

തൃപ്പൂണിത്തുറ: എരൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലില്‍ വിദ്യാരംഭ പ്രാര്‍ഥനയും വികാരി ഫാ. ഡാര്‍ലി എടപ്പങ്ങാട്ടിലിന്റെ യാത്രയയപ്പ് സമ്മേളനവും ഞായറാഴ്ച നടക്കും.

രാവിലെ 8.30ന് കുര്‍ബാന 9.45ന് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വിദ്യാരംഭ പ്രാര്‍ഥന. തുടര്‍ന്ന് ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സഹവികാരിയായി നിയമിതനായ ഫാ. ഡാര്‍ലിക്ക് എരൂര്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കും

Holy Qurbano By His Eminence Mor Titus Yeldho

Reception to Mor Dionysius Yuhanon Kawak


27 May 2011, Thiruvananthapuram: Mor Dionysius Yuhanon Kawak,Metropolitan in

charge of Patriarchal Curia was given a warm welcome at Thiruvananthapuram on

his arrival in the capital city. His Eminence was recieved by Rev. Fr. Anish T.

Varghese, Vicar St. Peter's JSS Cathedral, Thiruvananthapuram and Rev. Dn. Dr.

Paul Samuel. Mr. George Zachariah, Trustee, Mr. C.M. Abraham , Joint Secretary

and Chev. K. J. Varkey were also present. H.E has arrived for attending a public

function as a patriarchal delegate in honour of Dr. D. Babu Paul with Medal of

Ignatius. H.E will conduct the Holy Mass on 29.05.2011 at St Peters JSS

Cathedral, Thiruvananthapuram at 8 AM.



ബോധവത്‌കരണം


അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക ക്യാമ്പ് തുടങ്ങി

അങ്കമാലി: അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക ക്യാമ്പ് അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ തുടങ്ങി.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മുന്‍ മന്ത്രി ജോസ് തെറ്റയില്‍, അങ്കമാലി നഗരസഭാ ചെയര്‍മാന്‍ സി.കെ. വര്‍ഗീസ്, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്ക പറമ്പില്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്, ഫാ. വര്‍ഗീസ് അരീക്കല്‍, കെ.കെ. കുര്യാക്കോസ്, കെ.പി. ബാബു, അമ്മിണി മാത്യു, ശലോമി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ഭദ്രാസനങ്ങളില്‍ നിന്നുമായി ആയിരത്തിലധികം വനിതാ സമാജ അംഗങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പ് ശനിയാഴ്ച സമാപിക്കും. ക്യാമ്പിനോടനുബന്ധിച്ച് ബൈബിള്‍ ക്വിസ്, ബൈബിള്‍ ക്ലാസ്, ധ്യാനം തുടങ്ങിയവ ഉണ്ടാകും. ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന സമാപന സമ്മേളനം എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് 306 കോടിയുടെ ബജറ്റ്‌


കോട്ടയം: ദാരിദ്രരേഖയ്‌ക്കു താഴെയുള്ള സഭാംഗങ്ങള്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌, സഭയിലെ നിര്‍ധന പെണ്‍കുട്ടികള്‍ക്ക്‌ സ്‌ഥിരം നിക്ഷേപം, കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്കു സഹായം, ട്രാഫിക്‌ ബോധവത്‌കരണം തുടങ്ങിയ പുതിയ പദ്ധതികള്‍ക്കായി തുക ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ 306 കോടി രൂപയുടെ ബജറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ അവതരിപ്പിച്ചു.

Thursday, 26 May 2011

ദൈവത്തെ മറക്കുന്നവരേ, ഇതു ഓര്‍ത്തുകൊള്‍വിന്‍ ; അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല


Felicitation to Shri. V.V. Thambi IPS on his promotion as Director General of Police (Crime) (DGP) in West Bengal


KOLKATA: The St. Mary's Jacobite Syrian Orthodox Church in Kolkata organised a meeting immediately after the Holy Qurbono on Sunday, the 22nd May 2011, to felicitate its member, Shri. V. V. Thambi IPS, on his promotion as the Director General of Police (Crime), in the State of West Bengal. The meeting was chaired by the Vicar, Rev. Fr. Varghese Payanadathu, and the main speaker was Rev. Fr. (Dr.) K. P. Aleaz, who is also the member priest of the Parish.



The welcome address was given by the Vice President, Shri. M. O. Varughese, who has highlighted the unconditional support being given by Shri. Thambi to his parish, irrespective of his very busy schedules. He also reminded Shri. Thambi that not only the Kolkata Parish but also the entire Jacobite Syrian Orthodox Church need his continued support and guidance. In his address Rev. Fr. (Dr.) Aleaz pointed out that while very senior Police Officers normally do not have much faith in God Almighty, Shri. Thambi is truly an exception. Smt. Lini Rajesh spoke on behalf of the ladies of the parish and she also sought the help of Shri. Thambi in the activities of the Parish. Every speaker on the occasion appreciated the humbleness and the vast knowledge of Shri. Thambi in every field.



Managing Committee Member, Shri. Kurien John, read out out the “Mangla Patram” and the same was handed over to Shri. Thambi by the Vicar on behalf of the parish. The senior most member, Shri. C. K. Daniel, handed over a memento to Shri. Thambi as a token of appreciation. While giving the reply speech, Shri. Thambi thanked the parish and also narrated some of the very difficult situations faced by him in his career where he always ensured that justice is done to the people. The meeting ended with a closing prayer by Aleaz Achen, which was followed by light refreshments to all those who were present in the Church.



തിരുശേഷിപ്പ് പെരുന്നാള്‍

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മോര്‍ ബഹനാം യാക്കോബായ പള്ളിയില്‍ പരിശുദ്ധനായ ബഹനാം സഹദായുടെ തിരുശേഷിപ്പ് പെരുന്നാള്‍ 28ന് നടക്കും. രാവിലെ 8.15ന് ഫാ. മാത്യു പോള്‍ കാട്ടുമങ്ങാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് പ്രത്യേക സമര്‍പ്പണ പ്രാര്‍ഥന, നേര്‍ച്ച വിളമ്പല്‍ എന്നിവ ഉണ്ടാകും. ഫാ. വര്‍ഗീസ് പാലയില്‍ നേതൃത്വം നല്‍കും.



Devotional song

ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഫീനിക്‌സില്‍ ആഘോഷിച്ചു


അരിസോണ: ഫീനിക്‌സിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. മെയ് 14,15 തീയതികളില്‍ നടന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വിശുദ്ധ മാര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് (മലങ്കര ആര്‍ച്ച് ഡയോസിസ്) റവ.ഫാ. സജി മര്‍ക്കോസ് കോതകേരില്‍ നേതൃത്വം നല്‍കി.



ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന, റാസ എന്നിവ നടന്നു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധകുര്‍ബാനയര്‍പ്പണം, സഹദായോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, ആഘോഷമായ പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ച വിളമ്പ് എന്നിവയില്‍ വിശ്വാസി സമൂഹം ഭയഭക്തിപൂര്‍വ്വം പങ്കെടുത്തു. ആശീര്‍വാദത്തിനുശേഷം നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു.



സെന്റ് പീറ്റേഴ്‌സ് ഇടവക വൈസ് പ്രസിഡന്റ് കുര്യന്‍ ഏബ്രഹാം, സുമേഷ് മാത്യു (സെക്രട്ടറി), സജീവ് പള്ളിക്കോട്ടില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സാജു സ്‌കറിയ (ഭദ്രാസന കൗണ്‍സില്‍ അംഗം), മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്തി. ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.



Importance of Chennithala..

Wednesday, 25 May 2011

Tuesday, 24 May 2011


വിമാനത്താവളത്തിലെ ഇക്കോ പാര്‍ക്ക് തുറന്നു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുക്കിയ ഇക്കോപാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സി.ജി. കൃഷ്ണദാസ് നായരും ഡയറക്ടര്‍ സി.വി. ജേക്കബും ചേര്‍ന്ന് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെങ്കടേശ്വരന്‍, ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ സി. ദിനേശ് കുമാര്‍, സിയാല്‍ ഉദ്യോഗസ്ഥരായ കെ.പി. തങ്കച്ചന്‍, ടി.ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്പി ശങ്കരന്‍ ആചാരിയെ ചടങ്ങില്‍ ആദരിച്ചു.


സിയാലിന്റെ 12-ാം വാര്‍ഷിക സമ്മാനമായാണ് പാര്‍ക്ക് തുറന്നു നല്‍കിയിരിക്കുന്നത്. വൈകീട്ട് മൂന്നര മുതല്‍ ഏഴര വരെയാണ് പാര്‍ക്കിലെ പ്രവേശനം. സിയാല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ.പി. തങ്കച്ചന്‍, ടി.ആര്‍. ഗോപാലകൃഷ്ണന്‍, മാനേജര്‍മാരായ എം.കെ. അബ്ദുള്‍ സലാം, ടി. രാജേന്ദ്രന്‍, സൂപ്പര്‍ വൈസര്‍ സജി, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് ഡിക്‌സണ്‍ ദേവസി എന്നിവരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


Monday, 23 May 2011


മൂറോന്‍ അഭിഷേക കൂദാശയില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു

കിഴക്കമ്പലം: പുതുക്കി പണിത മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വിശുദ്ധ മൂറോന്‍ കൂദാശ ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. ഞായറാഴ്ച വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഒന്നാംഘട്ട കൂദാശ ചടങ്ങുകള്‍ നടത്തി. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, മാത്യൂസ് മാര്‍ അഫ്രേം, ഏലിയാസ് മാര്‍ അത്തനാസ്യോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ ചടങ്ങില്‍ സഹകാര്‍മികത്വം വഹിച്ചു.



തിങ്കളാഴ്ച രാവിലെ രണ്ടാംഘട്ട ശുശ്രൂഷകളും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടത്തി. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായി. ഏലിയാസ് മാര്‍ അത്തനാസ്യോസ്, പൗലോസ് മാര്‍



ഐറേനിയോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, എബ്രഹാം മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികത്വം വഹിച്ചു.



തുടര്‍ന്ന് അനുമോദനയോഗം, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, കുടുംബ ഡയറക്ടറി പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവയും നടന്നു. തുടര്‍ന്ന് ചാപ്പലുകളിലേക്ക് പ്രദക്ഷിണവും നേര്‍ച്ചസദ്യയും ഉണ്ടായി

Saturday, 21 May 2011

Holy Qurbano celebrated by H.E Yeldho Mor Theethose

മൂറോന്‍ കൂദാശയ്ക്ക് കൊടിയേറി

കിഴക്കമ്പലം: പുതുക്കി പണിത മലയിടംതുരുത്ത് സെന്റ് മേരിസ് യാക്കോബായ പള്ളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി വികാരി ഫാ. എല്‍ദോസ് കര്‍ത്തേടത്ത് കൊടിഉയര്‍ത്തി. ഫാ. സി.കെ.തോമസ് സഹകാര്‍മികനായി.



ഞായറാഴ്ച 8ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, ഡോ. ഏബ്രാഹം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈകീട്ട് 5ന് ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കും മറ്റ് മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം, വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥന, 6.45ന് വിശുദ്ധ മൂറോന്‍ കൂദാശയുടെ ആദ്യഭാഗം ആരംഭം, 9.45ന് കരിമരുന്ന് പ്രയോഗം, തിങ്കളാഴ്ച 8.15ന് കൂദാശ സമാപനം, 8.30ന് വി.മൂന്നിന്മേല്‍ കുര്‍ബാന ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍, 10.30ന് അനുമോദന യോഗം, 11.30ന് പ്രദക്ഷിണം, 12.30ന് നേര്‍ച്ചസദ്യ എന്നിവയുമുണ്ടാകും.

St. Gregorios JSO Church, Ras Al Khaimah Consecgrated by His Holiness Patriarch Ignatius Zakka I Iwas


His Holiness Patriarch Ignatius Zakka I Iwas consecgrated  St. Gregorios JSO Church, Ras Al Khaimah on 19 th May 2011. H.B Aboon Mor Baselios Thomas I the Catholicose of the East was the co-celebrant and Their Graces Mor Greegorious Joseph, Mor Ivanious Mathews, Mor Theophilose Kuriakose, Mor Melethiose Yuhanon, Mor Aprem Mathews, Mor Anthonios Yaq'ub and Patriarchal Asst. Mor Mathias Philaxinos Nayis were assisted
The event is followed with a public meeting participated by distinguished guest Padmasree Comander M. A. Yousuf Ali, Ambassadors of India and Syria,  Dignitaries of Ras Al Khaimah Government, VIPs of all walks of life, faithful of Various Churches from India, UAE and Gulf Region

Bible Reading in today

2 Samuel 22

And David spoke unto the LORD the words of this song in the day that the LORD had delivered him out of the hand of all his enemies, and out of the hand of Saul.



2And he said, "The LORD is my rock, and my fortress, and my deliverer;





3the God of my rock, in Him will I trust. He is my shield, and the horn of my salvation, my high tower, and my refuge, my savior; Thou savest me from violence.





4I will call on the LORD, who is worthy to be praised: so shall I be saved from mine enemies.





5"When the waves of death compassed me, the floods of ungodly men made me afraid;





6the sorrows of hell compassed me about; the snares of death lay ahead of me.





7In my distress I called upon the LORD, and cried to my God; and He heard my voice out of His temple, and my cry entered into His ears.





8Then the earth shook and trembled; the foundations of heaven moved and shook, because He was wroth.





9There went up a smoke out of His nostrils, and fire out of His mouth devoured: coals were kindled by it.





10He bowed the heavens also, and came down; and darkness was under His feet.





11And He rode upon a cherub, and flew; and He was seen upon the wings of the wind.





12And He made darkness pavilions round about Him, dark waters and thick clouds of the skies.





13Through the brightness before Him were coals of fire kindled.





14The LORD thundered from heaven, and the Most High uttered His voice.





15And He sent out arrows and scattered them; lightning, and discomfited them.





16And the channels of the sea appeared, the foundations of the world were laid bare at the rebuking of the LORD, at the blast of the breath of His nostrils.





17"He sent from above, He took me; He drew me out of many waters.





18He delivered me from my strong enemy, and from them that hated me; for they were too strong for me.





19They came before me in the day of my calamity, but the LORD was my stay.





20He brought me forth also into a large place; He delivered me, because He delighted in me.





21"The LORD rewarded me according to my righteousness; according to the cleanness of my hands hath He recompensed me.





22For I have kept the ways of the LORD, and have not wickedly departed from my God.





23For all His judgments were before me; and as for His statutes, I did not depart from them.





24I was also upright before Him, and have kept myself from mine iniquity.





25Therefore the LORD hath recompensed me according to my righteousness, according to my cleanness in His eyesight.





26"With the merciful Thou wilt show Thyself merciful, and with the upright man Thou wilt show Thyself upright.





27With the pure Thou wilt show thyself pure, and with the froward Thou wilt show thyself unsavory.





28And the afflicted people Thou wilt save; but Thine eyes are upon the haughty, that Thou mayest bring them down.





29For Thou art my lamp, O LORD; and the LORD will lighten my darkness.





30For by Thee I have run through a troop; by my God have I leaped over a wall.





31"As for God, His way is perfect; the word of the LORD is tried; He is a buckler to all them that trust in Him.





32"For who is God, save the LORD? And who is a rock, save our God?





33God is my strength and power, and He maketh my way perfect.





34He maketh my feet like hinds' feet, and setteth me upon my high places.





35He teacheth my hands to war, so that a bow of steel is broken by mine arms.





36Thou hast also given me the shield of Thy salvation, and Thy gentleness hath made me great.





37Thou hast enlarged my steps under me, so that my feet did not slip.





38I have pursued mine enemies and destroyed them, and turned not again until I had consumed them.





39And I have consumed them and wounded them, that they could not arise; yea, they are fallen under my feet.





40For Thou hast girded me with strength to battle; them that rose up against me hast Thou subdued under me.





41Thou hast also given me the necks of mine enemies, that I might destroy them that hate me.





42They looked, but there was none to save; even unto the LORD, but He answered them not.





43Then did I beat them as small as the dust of the earth; I stamped them as the mire of the street and spread them abroad.





44"Thou also hast delivered me from the strivings of my people; Thou hast kept me to be head of the heathen; a people whom I knew not shall serve me.





45Strangers shall submit themselves unto me; as soon as they hear, they shall be obedient unto me.





46Strangers shall fade away, and they shall be afraid out of their secret places.





47"The LORD liveth! And blessed be my Rock! And exalted be the God of the rock of my salvation!





48It is God that avengeth me, and that bringeth down the people under me,





49and that bringeth me forth from mine enemies. Thou also hast lifted me up on high above them that rose up against me; Thou hast delivered me from the violent man.





50Therefore I will give thanks unto Thee, O LORD, among the heathen, and I will sing praises unto Thy name.





51He is the tower of salvation for His king, and showeth mercy to His anointed, unto David, and to his seed for evermore."







2 Samuel 23

Now these are the last words of David. David the son of Jesse, the man who was raised up on high, the anointed of the God of Jacob, and the sweet psalmist of Israel, said:



2"The Spirit of the LORD spoke by me, and His word was on my tongue.





3The God of Israel said, the Rock of Israel spoke to me: `He that ruleth over men must be just, ruling in the fear of God.





4And he shall be as the light of the morning when the sun riseth, even a morning without clouds, as the tender grass springing out of the earth by clear shining after rain.'





5"Although my house be not so with God, yet He hath made with me an everlasting covenant, ordered in all things and sure; for this is all my salvation and all my desire, although He make it not to grow.





6But the sons of Belial shall be all of them as thorns thrust away, because they cannot be taken with hands;





7but the man that shall touch them must be armed with iron and the staff of a spear; and they shall be utterly burned with fire in the same place."





8These are the names of the mighty men whom David had: The Tachmonite who sat in the chief seat among the captains; the same was Adino the Eznite. He lifted up his spear against eight hundred, whom he slew at one time.





9And after him was Eleazar the son of Dodo, the Ahohite, one of the three mighty men with David when they defied the Philistines who were there gathered together for battle, and the men of Israel had gone away.





10He arose and smote the Philistines until his hand was weary, and his hand cleaved unto the sword; and the LORD wrought a great victory that day, and the people returned after him only to despoil.





11And after him was Shammah the son of Agee the Hararite. And the Philistines were gathered together into a troop where there was a piece of ground full of lentils; and the people fled from the Philistines.





12But he stood in the midst of the ground and defended it, and slew the Philistines; and the LORD wrought a great victory.





13And three of the thirty chief men went down, and came to David in the harvest time unto the cave of Adullam; and the troop of the Philistines pitched camp in the Valley of Rephaim.





14And David was then in a stronghold, and the garrison of the Philistines was then in Bethlehem.





15And David longed, and said, "Oh that one would give me a drink of the water from the well of Bethlehem, which is by the gate!"





16And the three mighty men broke through the host of the Philistines, and drew water out of the well of Bethlehem that was by the gate, and took it and brought it to David; nevertheless he would not drink thereof, but poured it out unto the LORD.





17And he said, "Be it far from me, O LORD, that I should do this. Is not this the blood of the men who went in jeopardy of their lives?" Therefore he would not drink it. These things did these three mighty men.





18And Abishai the brother of Joab, the son of Zeruiah, was chief among three. And he lifted up his spear against three hundred and slew them, and had the name among three.





19Was he not most honorable of three? Therefore he was their captain; however he attained not unto the first three.





20And Benaiah the son of Jehoiada, the son of a valiant man of Kabzeel, who had done many acts, he slew two lionlike men of Moab. He went down also and slew a lion in the midst of a pit in time of snow.





21And he slew an Egyptian, a goodly man; and the Egyptian had a spear in his hand, but he went down to him with a staff and plucked the spear out of the Egyptian's hand, and slew him with his own spear.





22These things did Benaiah the son of Jehoiada and had the name among three mighty men.





23He was more honorable than the thirty, but he attained not to the first three. And David set him over his guard.





24Asahel the brother of Joab was one of the thirty; Elhanan the son of Dodo of Bethlehem,





25Shammah the Harodite, Elika the Harodite,





26Helez the Paltite, Ira the son of Ikkesh the Tekoite,





27Abiezer the Anathothite, Mebunnai the Hushathite,





28Zalmon the Ahohite, Maharai the Netophathite,





29Heleb the son of Baanah, a Netophathite, Ittai the son of Ribai out of Gibeah of the children of Benjamin,





30Benaiah the Pirathonite, Hiddai of the brooks of Gaash,





31Abialbon the Arbathite, Azmaveth the Barhumite,





32Eliahba the Shaalbonite of the sons of Jashen, Jonathan,





33Shammah the Hararite, Ahiam the son of Sharar the Hararite,





34Eliphelet the son of Ahasbai, the son of the Maachathite, Eliam the son of Ahithophel the Gilonite,





35Hezrai the Carmelite, Paarai the Arbite,





36Igal the son of Nathan of Zobah, Bani the Gadite,





37Zelek the Ammonite, Naharai the Beerothite, armorbearer to Joab the son of Zeruiah,





38Ira an Ithrite, Gareb an Ithrite,





39Uriah the Hittite: thirty and seven in all.




Thursday, 19 May 2011


Vishwam Kakkunna Natha

This is the song our Vishin sung at the Silver Jubilee Convention that created waves. Here is the original sung by KJ Jesudas. Enjoy

കോലഞ്ചേരി പള്ളിയിലെ പഴയ കെട്ടിടം പൊളിക്കാനുള്ള നീക്കം തടഞ്ഞു

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുവാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം പുനര്‍നിര്‍മാണം നടത്തുന്നതിനായി പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം ഏകപക്ഷീയമായി പൊളിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം തടഞ്ഞത്. പൂട്ടിക്കിടന്ന കാലങ്ങളില്‍ പള്ളിയിലെ കെട്ടിടങ്ങള്‍ക്കു സംഭവിച്ച തകരാറുകള്‍ തീര്‍ക്കുന്നതിനും പെയിന്റിംഗ് നടത്തുവാനും തീരുമാനിച്ച് പണികള്‍ നടത്തിവരുന്നതിനിടെയാണ് കെട്ടിടം പൊളിച്ചത്. യാക്കോബായ വിഭാഗം ചോദ്യംചെയ്തതോടെ ഓര്‍ത്തഡോക്‌സ് വിഭാഗവും തര്‍ക്കത്തിലായി. തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് ഇടപെട്ട് കെട്ടിടം പൊളിച്ചുനീക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കുവാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തോട് ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ ചര്‍ച്ചകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് പോലീസ് അധികൃതരുടെ തീരുമാനം


അര്‍ജന്റീനയില്‍ വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ചു

ബ്യൂണസ് ഏറീസ്: അര്‍ജന്റീനയിലെ ദക്ഷിണ റിയോ നെഗ്രോ പ്രവിശ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 21 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്നു മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 18 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ന്യൂക്വെന്റോയില്‍ നിന്ന് കൊമൊദോറോ റിവാദാവിയയിലേയ്ക്ക് പോവുകയായിരുന്ന സോള്‍ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന് ആകാശത്ത് വച്ച് തീപിടിക്കുകയായിരുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കരിമ്പനത്തറയില്‍ ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

മണര്‍കാട്‌: യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ വൈദികനും സുറിയാനി സഭാ പണ്ഡിതനും വാഗ്മിയും മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ സഹവികാരിയുമായ കരിമ്പനത്തറയില്‍ ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ (83) നിര്യാതനായി. സംസ്‌കാരം 21ന്‌ രാവിലെ 10.30 ന്‌ ഭവനത്തിലെ പ്രാര്‍ഥനയ്‌ക്കും നഗരികാണിക്കലിനുംശേഷം ഉച്ചയ്‌ക്ക് 12.30 ന്‌ ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്‍ കാതോലിക്കാബാവായുടെ മുഖ്യകാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍.

1947ല്‍ മീഖായേല്‍ മാര്‍ ദിവന്നാസ്യോസില്‍നിന്നു ശെമ്മാശപ്പട്ടവും 1957ല്‍ പൗലോസ്‌ മാര്‍ ഫീലക്‌സിനോസില്‍നിന്നു കശീശാപട്ടവും 1993ല്‍ ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസില്‍നിന്നു കോര്‍ എപ്പിസ്‌കോപ്പസ്‌ഥാനവും സ്വീകരിച്ചു. മീഖായേല്‍ മാര്‍ ദിവന്നാസ്യോസ്‌, ഏലിയാസ്‌ മാര്‍ യൂലിയോസ്‌, പൗലോസ്‌ മാര്‍ പീലക്‌സിനോസ്‌ എന്നീ മെത്രാപ്പോലീത്താമാരുടെ സെക്രട്ടറിയായിരുന്നു.

അമ്പതിലേറെ വര്‍ഷമായി മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ സഹവികാരിയാണ്‌. കോട്ടയം സെന്റ്‌ ജോസഫ്‌സ് കത്തീഡ്രല്‍, വെള്ളൂര്‍ സെന്റ്‌ സൈമണ്‍സ്‌, ഒളശ സെന്റ്‌ ജോണ്‍സ്‌, പൊന്‍പള്ളി സെന്റ്‌ ജോര്‍ജ്‌, വടവാതൂര്‍ മാര്‍ അപ്രേം, കുമരകം സെന്റ്‌ ജോണ്‍സ്‌ ആറ്റമംഗലം, ചിങ്ങവനം മാര്‍ അപ്രേം, കരിംകുളം സെന്റ്‌ ജോര്‍ജ്‌ തുടങ്ങി നിരവധി പള്ളികളില്‍ വികാരിയായിരുന്നു.

പൗരസ്‌ത്യ സുവിശേഷസമാജം ജോയിന്റ്‌ സെക്രട്ടറി, യാക്കോബായ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം, വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം, ഭദ്രാസന വൈദികസംഘം സെക്രട്ടറി, ഭദ്രാസന കൗണ്‍സില്‍ അംഗം, മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലിനു കീഴിലുള്ള കോളജ്‌, ആശുപത്രി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സി.ബി.എസ്‌.ഇ. സ്‌കൂള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ മാനേജര്‍, ആത്മീയ പ്രസ്‌ഥാനങ്ങളുടെ രക്ഷാധികാരി എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. നാലു പതിറ്റാണ്ടിലേറെ മഞ്ഞനിക്കര തീര്‍ഥാടകസംഘത്തിന്റെ സെക്രട്ടറിയായിരുന്നു.

കോട്ടയം, മണര്‍കാട്‌, വെള്ളൂര്‍ വൈ.എം.സി.എകള്‍, കോട്ടയം പബ്ലിക്‌ ലൈബ്രറി, ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി, പാമ്പാടി അഭയഭവന്‍, വേമ്പനാട്‌ ബോട്ട്‌റേസ്‌ അസോസിയേഷന്‍, പള്ളം ഭവനനിര്‍മാണ ബോര്‍ഡ്‌, വിജയപുരം സര്‍വീസ്‌ സഹകരണ ബാങ്ക്‌, കോട്ടയം സഹകരണ സര്‍ക്കിള്‍ യൂണിയന്‍ തുടങ്ങി ഒട്ടേറെ പ്രസ്‌ഥാനങ്ങളുടെ ഭരണസമിതിയംഗമായിരുന്നു. തേറത്താനം കുടുംബയോഗം സ്‌ഥാപക പ്രസിഡന്റും ദീര്‍ഘകാലമായി മുഖ്യരക്ഷാധികാരിയുമാണ്‌.

ഭാര്യ പുത്തന്‍കുരിശ്‌ പാടിയില്‍ മേരി ഏബ്രഹാം (പേരൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ റിട്ട. ഹെഡ്‌മിസ്‌ട്രസ്‌). മക്കള്‍: ഐസി മെറീനാ പോള്‍ (ചോറ്റാനിക്കര), ലിസ റോയി (ഷാര്‍ജ), റോയി ഏലിയാസ്‌ (പ്രൈംമിനിസ്‌റ്റേഴ്‌സ് ഓഫീസ്‌ ബഹ്‌റൈന്‍). മരുമക്കള്‍: ജോര്‍ജ്‌ പോള്‍ മണ്ണഞ്ചേരില്‍ ചോറ്റാനിക്കര (എന്‍ജിനീയര്‍), റോയി മാത്യു കൊല്ലംപറമ്പില്‍ കാരാപ്പുഴ (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ഷാര്‍ജ), അനിത റോയി പറങ്ങോട്ട്‌ (അല്‍മോയിക്‌ ഗ്രൂപ്പ്‌ ബഹ്‌റൈന്‍).

Tuesday, 17 May 2011

വയലിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ ജീവചരിത്രം തയ്യാറാക്കുന്നു

കൊച്ചി: യാക്കോബായ സഭയിലെ വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് (ആലുവ) മെത്രാപ്പോലീത്തയുടെ ജീവചരിത്രം എഴുതാന്‍ സഭയുടെ മുഖ്യവക്താവായ ഫാ. വര്‍ഗീസ് കല്ലാപ്പാറ ഗ്രന്ഥകര്‍ത്താവായി പ്രസാദകസമിതിയെ ചുമതലപ്പെടുത്തി.



അങ്കമാലി, കൊല്ലം, നിരണം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ ചുമതലയുണ്ടായിരുന്ന മെത്രാപ്പോലീത്തയുടെ ജനനം മുതല്‍ മരണം വരെയുള്ള രേഖകളും ചിത്രങ്ങളും കല്പനകളും അനുഭവങ്ങളും അറിയാവുന്നവര്‍ 9847056304 എന്ന നമ്പറുമായി ബന്ധപ്പെടണം.



തെറ്റിദ്ധാരണാജനകമായ പാഠപുസ്തകം പിന്‍വലിക്കണം-കുറിയാക്കോസ് മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം ചരിത്രത്തെക്കുറിച്ച് തെറ്റിദ്ധാരണയാണ് നല്‍കുന്നതെന്ന് യാക്കോബായ സുറിയാനി സഭയുടെ കുറിയാക്കോസ് മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത പറഞ്ഞു.



സമൂഹത്തെയും ചരിത്രത്തെയും മതവിശ്വാസത്തെയും സംബന്ധിച്ച് വികലമായ ധാരണ നല്‍കുംവിധമാണ് പാഠഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. തെറ്റിദ്ധാരണാജനകമായ ഈ പാഠ്യഭാഗം പൂര്‍ണമായും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) എഡ്യൂക്കേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനോദ്ഘാടനം ഹെയ്ല്‍ മേരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത.



ഫാ. റെജി കുഴിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെസിസി സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍. തോമസ്, വൈസ് പ്രസിഡന്റുമാരായ ഡോ. സൈമണ്‍ ജോണ്‍, ഡോ. സൂസന്‍ തോമസ്, കെസിസി കോ-ഓര്‍ഡിനേറ്റര്‍ കുരുവിള മാത്യൂസ്, കെസിസി എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ളി എല്‍ദോ, ഫാ. എല്‍ദോ കോടിയാട്ടില്‍, സൂസി ചെറിയാന്‍

Monday, 16 May 2011

Feast of St. George and Consecration of Shrine held at Marathahalli


BANGALORE: The feast of St. George concluded at St. George JSO Church, Marathahalli, Bangalore. Metropolitan of AVSS & Qatar, Mor Athanasius Elias celebrated H. Qurbono on May 16, Sunday. Vicar V.Rev. Roy Abraham Kochattu Cor Episcopa assisted His Grace. Hundreds of faithful from different parts of the city attended in the H.Qurbono, Nercah and Rassa. On Saturday, May 15, Metropolitans Their Graces Mor Athanasius Elias and Mor Osthatheos Pathrose (Asst. Metropolitan of Bangalore & Metropolitan of Singapore, Malaysia & Thailand) led the consecration of Shrine which was constructed at the entrance of the church

Saturday, 14 May 2011

St.George JSO Simhasana Church,Al Ain-UAE elevated as "Cathedral​



AL AIN, UAE: St. George Jacobite Syrian Orthodox Simhasana Church,Al Ain, United Arab Emirates elevated as Cathedral by His Holiness Patriarch Ignatius Zakka Iwas and is declared by His Beatitude Catholicos Baselios Thomas I on May 13th 2011.On the same day H.B Catholicos Baselios Thomas I installed Holy relic of Saint Gregorios Chathuruthil (Parumala Thirumeni). Diocesan Metropolitan Mor Aphrem Mathews read the Holy apostolic Bull from HH Patriarch Ignatious zakka 1st. H.G Mathews Mor Aprem & H.G Yakoob Mor Anthonios Assisted H.B Catholicose in the Holy Trimass held as part of the celebrations. Lots of priests & hundreds of faithful participated in the function. Vicar & The Managing committe members of the Church lead all the preparatory work for the celebrations.



പന്തളത്തിന് പാരയായത് ഗ്രൂപ്പ്

അടൂര്‍:20 വര്‍ഷം കൈപ്പിടിയിലായിരുന്ന അടൂര്‍ മണ്ഡലം നഷ്ടപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ അനൈക്യംമൂലം. എ ഗ്രൂപ്പ് നേതാക്കള്‍ ഇവിടെ പരസ്യമായി കാലുവാരിയതായി അണികള്‍പോലും ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും വോട്ടെണ്ണല്‍ സെന്ററിലും എ ഗ്രൂപ്പ് നേതാക്കളോ പ്രവര്‍ത്തകരോ എത്തിയിരുന്നില്ല. പഴകുളം മധുവിന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പന്തളം സുധാകരന് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തുകളില്‍പ്പോലും കോണ്‍ഗ്രസ് ഇക്കുറി വലിയതോതില്‍ താഴേയ്ക്കു പോയി. കഴിഞ്ഞ നാലുതവണ അടൂരിന്റെ എം.എല്‍.എ. ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണ്ഡലം മാറി പോയപ്പോള്‍ അവിടത്തെ തിരഞ്ഞെടുപ്പിന ്ചുക്കാന്‍പിടിച്ച പ്രമുഖരില്‍ പലരും അടൂരിലെനേതാക്കന്മാരായിരുന്നു. വോട്ടെണ്ണല്‍ നടക്കുന്ന ദിവസവും അടൂര്‍ മണ്ഡലത്തിലെ എ ഗ്രൂപ്പിലെ പല പ്രമുഖനേതാക്കന്മാരും കോട്ടയത്തായിരുന്നുവെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആരോപണമുണ്ട്. 5000 വോട്ടിനുമേല്‍ ഭൂരിപക്ഷം കോ ണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്ന അടൂര്‍ നഗരസഭയില്‍ പന്തളത്തിന് 2073 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അതില്‍ നഗരസഭയിലെ 73, 76, 85, 86, 89, 92 ബൂത്തുകളില്‍ മാത്രമാണ് ഭേദപ്പെട്ട ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. പന്തളം സുധാകരന്റെ തട്ടകമായ പന്തളത്തും പന്തളം തെക്കേക്കരയിലും ചിറ്റയം ഗോപകുമാറിന് ലീഡ് ലഭിച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. നേതാക്കന്മാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മയില്‍ പല സ്ഥലങ്ങളിലും വ്യക്തിപരമായി ലഭിക്കേണ്ട വോട്ടുകള്‍പോലും കോണ്‍ഗ്രസ്സിന് ലഭിക്കാതെ പോയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് എ ഗ്രൂപ്പ് നേതാക്കന്മാരുടെ ഏകാധിപത്യ പ്രവണതയ്ക്കും പാര്‍ട്ടിയിലെ ഇവരുടെ മോശം പ്രവര്‍ത്തനത്തിലും അസംതൃപ്തരായ ഒരുവിഭാഗം ഇവിടെ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സിന് അടൂരില്‍ ഉണ്ടായ ഈ തോല്‍വി വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്കു കാരണമാകുമെന്നും സൂചനയുണ്ട്.




കോട്ടയവും എറണാകുളവും യു.ഡി.എഫിനെ കരകയറ്റി

കോട്ടയം: ഭരണത്തിനുള്ള മാന്ത്രികസംഖ്യയില്‍ കോണ്‍ഗ്രസിനെ എത്തിച്ചതു കോട്ടയം, എറണാകുളം ജില്ലകള്‍. മധ്യ തിരുവിതാംകൂറില്‍-കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍- വന്‍ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. മലബാറിലെ ഇടതുനേട്ടം മധ്യതിരുവിതാംകൂറില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണംകൊണ്ടു മറികടക്കാമെന്നും യു.ഡി.എഫ്‌. കണക്കുകൂട്ടിയിരുന്നു.




എന്നാല്‍ കോട്ടയത്തും എറണാകുളത്തും മാത്രമാണു പ്രതീക്ഷിച്ച വിജയമുണ്ടായത്‌. എറണാകുളത്ത്‌ ആകെയുള്ള 14 സീറ്റില്‍ പതിനൊന്നിലും യു.ഡി.എഫിനു ജയിക്കാനായി. പെരുമ്പാവൂര്‍, അങ്കമാലി, വൈപ്പിന്‍ മണ്ഡലങ്ങളാണു നഷ്‌ടമായത്‌. കോട്ടയത്ത്‌ ഒമ്പതില്‍ ഏഴിടത്തും യു.ഡി.എഫ്‌. ജയിച്ചു. ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങള്‍ യു.ഡി.എഫിനെ കൈവിട്ടു. ഏറ്റുമാനൂരില്‍ ഇടതു സ്‌ഥാനാര്‍ഥി കഷ്‌ടിച്ചാണു വിജയിച്ചത്‌. ഇടുക്കിയില്‍ ആകെയുള്ള അഞ്ചു സീറ്റിലും യു.ഡി.എഫ്‌. വിജയം പ്രതീക്ഷിച്ചിരുന്നു.



പക്ഷേ വിജയിച്ചതു തൊടുപുഴയിലും ഇടുക്കിയും മാത്രം. പത്തനംതിട്ടയിലെ അഞ്ചു സീറ്റില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതീക്ഷിച്ചെങ്കിലും ജനവിധി തിരിച്ചടിയായി. ഇവിടെ മൂന്നു സീറ്റുകള്‍ യു.ഡി.എഫിനെ കൈവിട്ടു.



ആലപ്പുഴയില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയും പൊലിഞ്ഞു. യു.ഡി.എഫിന്‌ അപ്രതീക്ഷിതമായി ആഘാതം. ഒമ്പതു സീറ്റില്‍ രണ്ടിടത്തു മാത്രമാണു വിജയിച്ചത്‌; കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഹരിപ്പാട്ടും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ ചെങ്ങന്നൂരിലും. മുസ്ലിം ലീഗിന്റെ ചിറകില്‍ മലപ്പുറത്തു ശക്‌തമായ തിരിച്ചുവരവു നടത്തിയ യു.ഡി.എഫ്‌. ഇടതുമുന്നണിയുടെ കുത്തക ജില്ലകളായ കണ്ണൂരിലും പാലക്കാട്ടും വിള്ളല്‍ വീഴ്‌ത്തുകയും ചെയ്‌തു.



വ്യക്‌തിപ്രഭാവം തുണച്ചു; മാത്യു ടിക്ക്‌ മിന്നുന്ന വിജയം

തിരുവല്ല: യു.ഡി.എഫിന്റെ ശക്‌തികേന്ദ്രമായ തിരുവല്ലയില്‍ മാത്യു ടി. തോമസ്‌ അട്ടിമറി വിജയം നേടിയത്‌ വ്യക്‌തിപ്രഭാവംകൊണ്ട്‌. അഴിമതിരഹിതനെന്ന പ്രതിഛായയ്‌ക്കൊപ്പം ഗതാഗതവകുപ്പ്‌ മന്ത്രി എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായപ്പോള്‍ എടുത്ത ശക്‌തമായ നിലപാടും മാത്യു ടിക്ക്‌ രാഷ്‌ട്രീയത്തിലതീതമായ പിന്തുണ ലഭിക്കാന്‍ കാരണമായി. പരമ്പരാഗത യു.ഡി.എഫ്‌. വോട്ടുകള്‍ വന്‍തോതില്‍ നേടാന്‍ മാത്യുടിയുടെ വ്യക്‌തിപ്രഭാവംകൊണ്ട്‌് സാധിച്ചു.



കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും തുണയായി. 40 കോടിയിലേറെ മുടക്കിയുള്ള കെ.എസ്‌.ആര്‍.ടി.സി. ഷോപ്പിംഗ്‌ കോംപ്ലക്‌സ് കം ബസ്‌ ടെര്‍മിനല്‍, 5 വര്‍ഷത്തിനിടെ 14 പാലങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്യു ടിയുടെ ജനസമ്മിതി വളരാന്‍ കാരണമായി. കഴിഞ്ഞതവണ യു.ഡി.എഫ്‌. വിമതന്‍ ഉള്ളതുകൊണ്ട്‌മാത്രം വിജയിച്ച മാത്യു ടി ഇത്തവണ മത്സരിച്ച രാഷ്‌ട്രീയസാഹചര്യം അത്ര അനുകൂലമായിരുന്നില്ല.



ജോസഫ്‌ എം. പുതുശേരിക്ക്‌ സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ യു.ഡി.എഫിലുണ്ടായ ഭിന്നതയും ഓര്‍ത്തഡോക്‌സ് സഭ യു.ഡി.എഫിനെതിരെ സ്വീകരിച്ച നിഷേധാത്മക നിലപാടും പ്രചാരണത്തിന്റെ തുടക്കത്തില്‍ മാത്യു ടി.യ്‌ക്ക് അനുകൂലമായിരുന്നുവെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇത്‌ മാറിയിരുന്നു. പിന്നീട്‌ മാത്യു ടിയുടെ വ്യക്‌തിത്വംതന്നെയായിരുന്നു വിലയിരുത്തപ്പെട്ടത്‌.



പുതുശേരിയുടെ നിലപാട്‌ യു.ഡി.എഫിനെ അത്രകണ്ട്‌ ബാധിച്ചതായി കാണുന്നില്ല. വിക്‌ടര്‍ ടി. തോമസിന്‌ ഭൂരിപക്ഷം കിട്ടിയ 3 പഞ്ചായത്തുകള്‍ പുതുശേരി കഴിഞ്ഞ തവണ വിജയിച്ച കല്ലൂപ്പാറ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവയാണ്‌. എന്നാല്‍, മറ്റ്‌ 8 പഞ്ചായത്തുകളിലും മാത്യു ടി. ഭൂരിപക്ഷം നേടി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ലിങ്ക്‌ഹൈവേയുടെ നിര്‍മ്മാണം നടത്താനായത്‌ അപ്പര്‍കുട്ടനാട്‌ മേഖലയില്‍ വന്‍മുന്നേറ്റം നടത്താന്‍ മാത്യു ടിയെ സഹായിച്ചു.



തിരുവല്ല ടൗണിന്റെ മുഖഛായ തന്നെ മാറുന്നതരത്തിലുള്ള കെ.എസ്‌.ആര്‍.ടി.സി. നവീകരണം നഗരസഭയില്‍ മികച്ച പ്രകടനം നടത്താന്‍ തുണച്ചു. നഗരസഭയില്‍ 4196 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ മാത്യു ടിക്ക്‌ ലഭിച്ചത്‌. യു.ഡി.എഫ്‌. ഭരിക്കുന്ന മിക്ക പഞ്ചായത്തുകളിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത്‌ രാഷ്‌ട്രീയം നോക്കാതെ ജനങ്ങള്‍ മാത്യു ടിയെ പിന്തുണച്ചതൂകൊണ്ടാണ്‌

സജീവ പ്രവര്‍ത്തനത്തിന്‌ കിട്ടിയ അംഗീകാരം -ബെന്നി ബഹനാന്‍

കൊച്ചി: സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്ന ഒ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. സ്‌കൂള്‍ കാലഘട്ടത്തില്‍തന്നെ രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായി. 17 വര്‍ഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ്‌, എ.ഐ.സി.സി. മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തനമികവ്‌.




1982 ല്‍ നിയമസഭയിലേക്ക്‌ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1978-79 ല്‍ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായി. 79 മുതല്‍ 82 വരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി. 1996 മുതല്‍ എ.ഐ.സി.സി. അംഗവും 81 മുതല്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. 2004 ല്‍ ഇടുക്കിയില്‍ നിന്നു ലോക്‌സഭയിലേക്കും മല്‍സരിച്ചു. 2006 മുതല്‍ കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌. മികച്ച സംഘാടകനും വാഗ്മിയുമാണ്‌. നിരവധി സര്‍വീസ്‌ സംഘടനകളുടെ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. എം.ജി. സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടി. വെങ്ങോല സ്വദേശി ഷേര്‍ളിയാണ്‌ ഭാര്യ. നെസ്‌റ്റ് ഗ്രൂപ്പില്‍ സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ വേണു തോമസ്‌, വീണ തോമസ്‌ (ബി.ടെക്‌ വിദ്യാര്‍ഥി) എന്നിവരാണ്‌ മക്കള്‍.

റാന്നിയില്‍ രാജു ഏബ്രഹാമിന്റെ വിജയത്തിന്‌ പത്തരമാറ്റ്‌

റാന്നി: തുടര്‍ച്ചയായ നാലാം അങ്കത്തിലും റാന്നി മണ്ഡലത്തില്‍ ചരിത്രം കുറിച്ച ഇടതുമുന്നണി സ്‌ഥാനാര്‍ഥി രാജു ഏബ്രഹാമിന്റെ വിജയത്തിന്‌ പത്തരമാറ്റ്‌ തിളക്കം.




ഒരുവേള സ്വന്തം പാളയത്തില്‍ ഉള്ളവര്‍പോലും വിജയത്തെക്കുറിച്ച്‌ ആശങ്കപ്പെട്ടപ്പോള്‍ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെ റാന്നി മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടന്ന റാന്നി എം.എസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഏഴേമുക്കാലോടെ എത്തിയ രാജു ഏബ്രഹാം വിജയവാര്‍ത്ത നേരിട്ട്‌ അറിഞ്ഞശേഷമാണ്‌ കേന്ദ്രം വിട്ടത്‌.



തുടക്കംമുതല്‍ ഒടുക്കംവരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്താതെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി അഡ്വ. പീലിപ്പോസ്‌ തോമസ്‌ റാന്നിയില്‍ തന്നെ കഴിഞ്ഞപ്പോഴാണ്‌ ജനവിധി നേരിട്ടറിയാന്‍ രാജു ഏബ്രഹാം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെ തങ്ങിയത്‌.



1996-മുതല്‍ റാന്നി മണ്ഡലത്തെ ഇടതുപാളയത്തിലാക്കിയ രാജു ഏബ്രഹാമിന്റെ വിജയഗാഥ 2011-ല്‍ ആവര്‍ത്തിച്ചപ്പോഴും റാന്നിയിലെ ജനങ്ങള്‍ക്ക്‌ ആശ്‌ചര്യമുണ്ടായില്ല. സി.പി.എം എന്നോ ഇടതുമുന്നണി എന്നോ പരിഗണിക്കുന്നതിലുപരി രാജു ഏബ്രഹാമിന്റെ വ്യക്‌തിപ്രഭാവത്തിന്‌ ലഭിച്ച അധിക വോട്ടുകളാണ്‌ നാലാം തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്‌ വിജയം അനായാസമാക്കിയത്‌. 1996-ലും 2006-ലും എതിരാളിയായിരുന്ന പീലിപ്പോസ്‌ തോമസിനെ തന്നെ ഇക്കുറിയും യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാക്കിയപ്പോള്‍ സഹതാപതരംഗം അദ്ദേഹത്തിന്‌ ലഭിക്കുമെന്നായിരുന്നു ഒരു കണക്കുകൂട്ടല്‍. പാര്‍ലമെന്റ്‌, തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്‌ നേടിയ മികച്ച വിജയവും യു.ഡി.എഫ്‌ കൈക്കലാക്കിയ ബഹുഭൂരിപക്ഷ പഞ്ചായത്തുകളും പീലിപ്പോസ്‌ തോമസിന്‌ അനുകൂലമാകുമെന്നായിരുന്നു മറ്റൊരു കണക്കുകൂട്ടല്‍. ഇതിലേറെ മണ്ഡല പുനഃസംഘടനയിലൂടെ ചിറ്റാറും സീതത്തോടും നഷ്‌ടമാകുകയും യു.ഡി.എഫ്‌ മുന്‍തൂക്കം ഉണ്ടെന്ന്‌ കരുതുന്ന അഞ്ച്‌ പഞ്ചായത്തുകള്‍ റാന്നി മണ്ഡലത്തിലേക്ക്‌ ചേര്‍ക്കപ്പെടുകയും ചെയ്‌തതോടെ റാന്നി മണ്ഡലം പൂര്‍ണമായും യു.ഡി.എഫിന്‌ അനുകൂലമായെന്ന അമിത പ്രതീക്ഷയുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്‌തായിരുന്നു രാജു ഏബ്രഹാമിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണം.



താന്‍ നടപ്പാക്കിയതും തുടങ്ങിവച്ചതുമായ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ മസിലാക്കിയമണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക്‌ വോട്ടുനല്‍കുമെന്ന രാജുവിന്റെ ഉറച്ച വിശ്വാസം വിഫലമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം നേര്‍പകുതിയായി കുറഞ്ഞെങ്കിലും 6614 വോട്ട്‌ എന്ന മികച്ച ലീഡാണ്‌ ഇദ്ദേഹം ഇക്കുറി നേടിയത്‌. അതിലുപരി 12 പഞ്ചായത്തുകളില്‍ വെച്ചൂച്ചിറ ഒഴികെ 11 പഞ്ചായത്തുകളിലും വ്യക്‌തമായ ലീഡ്‌ നേടാനും രാജു ഏബ്രഹാമിന്‌ കഴിഞ്ഞു. പോസ്‌റ്റല്‍ ബാലറ്റ്‌ എണ്ണിക്കഴിഞ്ഞുളള ആദ്യ റൗണ്ടില്‍ ഒഴികെ മറ്റെല്ലാ റൗണ്ടിലും തന്റെ ലീഡ്‌ നിലനിര്‍ത്താനും ഇദ്ദേഹത്തിന്‌ സാധിച്ചു.

ഗ്രൂപ്പിസവും അനൈക്യവും അടൂരില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടിയായി

അടൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അനൈക്യവും കാരണം അടൂരില്‍ ചുണ്ടിനും കപ്പിനുമിടയില്‍ വിജയം നഷ്‌ടമായി.



രണ്ട്‌ പതിറ്റാണ്ടായി യു.ഡി.എഫ്‌ കൈവശംവച്ചിരുന്ന സീറ്റ്‌ പിടിച്ചെടുത്തത്‌ എല്‍.ഡി.എഫിന്‌ ഇരട്ടിമധുരമായി.



20 വര്‍ഷക്കാലം അടൂരിനെ പ്രതിനിധീകരിച്ചിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മണ്ഡലം മാറിയതോടെ അടൂരിന്റെ ഹൃദയം ഇടത്തേക്ക്‌ ചരിയുകയായിരുന്നു.



20 വര്‍ഷമായി എ ഗ്രൂപ്പിന്റെ ശക്‌തികേന്ദ്രമായ അടൂരില്‍ പന്തളം സുധാകരന്‍ എത്തുന്നതോടെ ഐ ഗ്രൂപ്പിന്റെ ആധിപത്യം ഉണ്ടാകുമെന്ന ചിന്ത എ വിഭാഗത്തെ അസ്വസ്‌ഥരാക്കിയിരുന്നു.



എ ഗ്രൂപ്പിലെ ബൂത്ത്‌ മണ്ഡലം കമ്മിറ്റികളില്‍ ചിലത്‌ നിഷ്‌ക്രിയമാവുകയോ മറ്റ്‌ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പോകുകയോ ചെയ്‌തുവെന്ന ആരോപണം ഉണ്ട്‌.



ഏക്കാലവും നാലായിരത്തിലധികം വോട്ട്‌ യു.ഡി.എഫിന്‌് ഭൂരിപക്ഷം നല്‍കിവന്ന അടൂര്‍ നഗരസഭാ പ്രദേശത്തും ഇക്കുറി വലിയ തിരിച്ചടിക്കിടയാക്കി.



കടമ്പനാട്‌, പന്തളം, പള്ളിക്കല്‍, പന്തളം തെക്കേകര, കൊടുമണ്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനെ കൈവിട്ടു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍ എ ഗ്രൂപ്പ്‌ വേണ്ടത്ര ശുഷ്‌കാന്തികാട്ടുന്നില്ലെന്ന്‌ പലവട്ടം ഐ ഗ്രൂപ്പ്‌ ചൂണ്ടിക്കാട്ടിയിരുന്നു.



കഴിഞ്ഞ നാല്‌ തെരഞ്ഞെടുപ്പുകളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ അനായാസ വിജയം നേടിക്കൊടുത്ത അടൂര്‍ മണ്ഡലത്തിന്റെ രൂപത്തിലും ഭാവത്തിലും ചെറിയമാറ്റം കൈവരിച്ച അടൂരിന്റെ മണ്ണ്‌ ആര്‍ക്കൊപ്പമാകുമെന്നകാര്യം വോട്ടെണ്ണല്‍ നടക്കുംവരെ പ്രവചനാതീതമായി തുടര്‍ന്നു.



മണ്ഡലത്തില്‍ ഇടതുമുന്നണിക്ക്‌ ചരിത്രനേട്ടമാണ്‌ ഇക്കുറി ഉണ്ടായത്‌. സി.പി.ഐ-സി.പി.എം തര്‍ക്കം നിലനിന്ന അടുരില്‍ സി.പി.എം സീറ്റ്‌ വെച്ചുമാറി നടത്തിയ പരീക്ഷണമാണ്‌ ഇത്തവണ വിജയത്തിന്‌ കാരണമായത്‌.



ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അടൂരിന്റെ മനസ്‌ സ്വന്തമാക്കാന്‍ എല്‍.ഡി.എഫ്‌ ഒറ്റക്കെട്ടായി നിന്നുവെന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം ചൂണ്ടിക്കാട്ടുന്നത്‌.



കോണ്‍ഗ്രസ്‌ പ്രതീക്ഷിച്ചിരുന്ന പല പഞ്ചായത്തുകളും യു.ഡി.എഫിനെ നിഷ്‌കരുണം തള്ളുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.അവസാനവട്ട വോട്ടെണ്ണല്‍ ഭാഗികമായി പൂര്‍ത്തിയായതോടെ വിജയം അറിഞ്ഞ്‌ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഒന്നൊന്നായി എത്തിത്തുടങ്ങി. പിന്നീട്‌ ചിറ്റയം ഗോപകുമാര്‍ ഹൈസ്‌കൂള്‍ ജംഗ്‌ഷനില്‍ എത്തിയതോടെ അണികളില്‍ ആവേശം അലതല്ലി.

യാക്കോബായക്കാര്‍ ഒരു ബഹളത്തിനും പോയില്ല, ഇരു മുന്നണിയില്‍ നിന്നും അഞ്ചു പേര്‍ ജയിക്കുകയും ചെയ്തു

ഓരോ മണ്ഡലങ്ങളിലും എത്ര കത്തോലിക്കാ വോട്ട്, എത്ര ഹിന്ദു വോട്ട്, എത്ര മുസ്ലിം വോട്ട്, എത്ര ഓര്‍ത്തഡോക്സ് വോട്ട്, എത്ര യാക്കോബായ വോട്ട് ഉണ്ട് എന്നുള്ള വിവരം വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം. അതനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം. അല്ലാതെ ഓര്‍ത്തോഡോക്സ് സഭയെ ഒറ്റപ്പെടുത്തണം എന്ന് ഒരു പാര്‍ട്ടിക്കോ ശ്രി. ഉമ്മന്‍ ചാണ്ടി ക്കോ ഇല്ല. അദ്ധേഹത്തെ സഭാവിരോധി യാക്കി നമ്ബൂതിരിപ്പടിനോട് ഉപമിച്ച സ്വന്തം ആളുകളോട് അദ്ദേഹം ക്ഷമിക്കുമായിരിക്കും. ഓരോ UDF candidate നെയും പരാജയപ്പെടുത്തിഎന്നോ ഭൂരിപക്ഷം കുറച്ചു എന്ന് വീമ്പു അടിക്കുന്ന സ്വന്തം സഭക്കാര്‍ പിന്നില്‍ നിന്നും കുത്തിയത് അതേ സഭാംഗം ആയ ഉമ്മന്‍ ചാണ്ടിയെ തന്നെ ആണ്. വീണ്ടും മുഖ്യ മന്ത്രി ആയാല്‍ ഇരു സഭാ പ്രീണനം തുടരാതെയും പറ്റില്ല. കാരണം അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രി ആണ്. പിന്നെ സ്വന്തം വിഭാഗം പിന്നില്‍ നിന്നും കുത്തി യപ്പോഴും എല്ലാ യാക്കൊബയക്കാരും അദ്ദേഹത്തിന് വോട്ട് ചെയ്തു വിജയിക്കാന്‍ പ്രാര്‍ഥിച്ചു.

അടുത്ത തിരെഞ്ഞെടുപ്പില്‍ ഓര്‍ത്തോഡോക്സ് സഭ ചെയേണ്ടത് ഇതാണ്:

ഓരോ നിയോജക മണ്ഡലങ്ങളിലും ഉള്ള പള്ളിയുടെ പേരും അതിലെ വോട്ടവകാശ മുളള, ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം അതിശയോക്തി കലര്‍ത്താതെ പത്രത്തില്‍ പരസ്യം ചെയ്യുക. പറയുന്നത് ശരിയാണന്നു തോന്നിയാല്‍ ഇരു മുന്നണിയും ഓര്‍ത്തോഡോക്സ് സഭക്ക് അര്‍ഹമായത് തരും. ഇരുപത്തഞ്ചു ലക്ഷം എന്നൊക്കെ അടിച്ചു വിടുന്നത് കൊണ്ടാണ് ആരും മൈന്‍ഡ് ചെയ്യാത്തത്. ഒരിക്കല്‍ ശക്തി ഉണ്ടായിരുന്നു, പക്ഷെ പള്ളികളില്‍ തമ്മിലടിയും കേസും മടുത്തു നല്ലൊരു കൂട്ടം രീത്തിലും പെന്തോക്കൊസിലും പോയി, പിന്നെ കുറെ എണ്ണം മറുനാട്ടിലും…ഓര്‍ത്തോഡോക്സ് സഭക്ക് പറ്റിയത് ഇതാണ്.



യാക്കോബായക്കാര്‍ ഒരു ബഹളത്തിനും പോയില്ല, ഇരു മുന്നണിയില്‍ നിന്നും അഞ്ചു പേര്‍ ജയിക്കുകയും ചെയ്തു. ഈ ഭരണത്തിന് പഴയതുപോലെ അവരെ ഒത്തിരി ഉപദ്രവിക്കാനും കഴിയില്ല. രണ്ടു പേര്‍ മാറിയാല്‍ കാസ്ടിംഗ് വോട്ട് വേണം. അപ്പോള്‍ നാലുപേര്‍ മാറിയാലോ?



അതിനാല്‍ ഉമ്മന്‍ ചാണ്ടി പറയും പാത്രിയര്‍കിസ് കാരും കാതോലിക്ക കാരും എനിക്ക് ഒന്നുപോലെയാണ് എന്ന്. ഒരു മുഖ്യമന്ത്രി ആയാല്‍ അങ്ങിനെ വേണം താനും.



കേരളത്തിലെ ഓര്‍ത്തഡോക്‍സ്‌ കാര്‍ എല്ലാം കൂടി ചേര്‍ന്ന് യൂ. ഡീ. എഫിനെ നല്ല ഒരു പാഠം പഠിപ്പിച്ചു

കേരളത്തിലെ ഓര്‍ത്തഡോക്‍സ്‌ കാര്‍ എല്ലാം കൂടി ചേര്‍ന്ന് യൂ. ഡീ. എഫിനെ നല്ല ഒരു പാഠം പഠിപ്പിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല! അങ്ങനെ എങ്കില്‍ തീര്‍ച്ചയായും എല്‍.ഡീ. എഫ്. വീണ്ടും അധികാരത്തില്‍ വരണമായിരുന്നു! ഓര്‍ത്തഡോക്‍സ്‌ കാരന്‍ എന്ന് സ്വയം അഭിമാനിക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയും ജയിക്കരുത് ആയിരുന്നു! അത് അല്ല സംഭവിച്ചത്!




ഉമ്മിണിക്കുന്ന് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍

പോത്താനിക്കാട്: പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വി. ദൈവമാതാവിന്റെയും കാവല്‍ പിതാക്കന്മാരായ മോര്‍ ഗീവര്‍ഗീസ് സഹദായുടെയും മോര്‍ യോഹന്നാന്‍ ശ്ലീഹായുടെയും സംയുക്ത ഓര്‍മപെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പെരുന്നാള്‍ കൊടിയേറ്റിനെ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന. എട്ടിന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 7.45ന് പ്രഭാത കുര്‍ബ്ബാന. 8.45ന് ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന. 10.45ന് പൂക്കുന്നേല്‍ വര്‍ക്കി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണം, 11 ന് പ്രദക്ഷിണം, 11.45ന് നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ സമാപിക്കും.



Proud Sons of Jacobite Syrian Orthodox Church elected in Assembly Elections 2011


Benny Behnanan (Thrikkakara) - Won By 22057 Votes

Proud Sons of Jacobite Syrian Orthodox Church elected in Assembly Elections 2011 Raju Abraham (Ranni) - Won By 6614 Votes..


Proud Sons of Jacobite Syrian Orthodox Church elected in Assembly Elections 2011


T. U Kuruvilla (Kothamangalam)- Won By 17462 Votes

Proud Sons of Jacobite Syrian Orthodox Church elected in Assembly Elections 2011


Proud Sons of Jacobite Syrian Orthodox Church elected in Assembly Elections 2011


Saju Paul won at Perumbavoor  by 3382 Votes

Wednesday, 11 May 2011

Ponpally Perunnal concluded


PONPALPONPALLY: The feast of St. George concluded at St. George JSO Church Ponpally. Metropolitans Their Graces Dr. Mor Severios Abraham of Ankamali and Mor Themotheos Thomas of Kottayam led this year's perunnal. Mor Themotheos ordained Dn. Paul Varghese Vellapallil and Dn. Tiju Varghese Vellapallil as Youfdyokono on May 07, Saturday. Dr. Mor Severios led H. Qurbono on May 10, Tuesday, the main day of the feast. Ponpally church is famous for 'Urul Nercha' which was started decades back and is mentioned in "History & Culture: Early History", published by Govt. of Kerala and "Church History of Eusebius" published in 1989LY: The feast of St. George concluded at St. George JSO Church Ponpally. Metropolitans Their Graces Dr. Mor Severios Abraham of Ankamali and Mor Themotheos Thomas of Kottayam led this year's perunnal. Mor Themotheos ordained Dn. Paul Varghese Vellapallil and Dn. Tiju Varghese Vellapallil as Youfdyokono on May 07, Saturday. Dr. Mor Severios led H. Qurbono on May 10, Tuesday, the main day of the feast. Ponpally church is famous for 'Urul Nercha' which was started decades back and is mentioned in "History & Culture: Early History", published by Govt. of Kerala and "Church History of Eusebius" published in 1989

St. George JSO Simhasana Church, Al Ain will be elevated to Cathedral on May 13, Friday

AL AIN, UAE: St. George Jacobite Syrian Orthodox Simhasana Church,Al Ain, United Arab Emirates will be elevated to Cathedral by His Holiness Patriarch Ignatius Zakka Iwas and will be declared by His Beatitude Catholicos Baselios Thomas I on May 13th 2011.On the same day H.B Catholicos Baselios Thomas I will install Holy relic of Saint Gregorios Chathuruthil (Parumala Thirumeni). Diocesan Metropolitan Mor Aphrem Mathews will be leading and presiding the entire programmes.




The Church is located at the foothills of Jabal Hafeet in Al Ain-UAE. Al Ain designed to make an International tourism attraction to lure tourist from the Gulf region. Al Ain is known as "The Garden City of the Gulf". The Church was established on 21st of January 1979.Over the years since the inception, St. George Jacobite Syrian Orthodox Simhasana Church in Al Ain has served as a center for spiritual guidance and solace to a number of families and bachelors that have come from various places of India, Ethiopia, Coptic and Various Oriental Orthodox Churches.



Over the past decade, the church has witnessed a phenomenal growth in the number of members who come to witness the Holy Mass. In addition to God's blessings, with His Holiness' mercy, the UAE Government have been allocated a beautiful land (8,100 Square Meter) for worshipping God together in Al Ain. In January, 2010 the construction work was completed and consecrated a beautiful church with the blessings of the Almighty God, blessings of His Holiness, Sincere effort of Diocese Metropolitan H.G Mor Aphrem and the support and prayers of the members of the church and well wishers. Now the Church is the one of the biggest Church outside Kerala with a blend of Syrian and Kerala's traditional architecture. St. Johns Chapel, Ruwais is under the jurisdiction of this Church. A grand public meeting is being held on the same day evening with well known dignitaries and religious leaders with Church members celebrating the occasion.