News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 12 July 2011

ദേവാലയങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കം അവസാനിപ്പിക്കണം - ബാവ

കോലഞ്ചേരി: സഭയിലെ ദേവാലയങ്ങള്‍ പിടിച്ചടക്കാനുള്ള എതിര്‍വിഭാഗത്തിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. സഭയില്‍ സമാധാനമുണ്ടാക്കുവാന്‍ സത്യവിശ്വാസ സംരക്ഷണത്തിന്റെ വഴിയില്‍ ചിന്തിക്കണമെന്നും പൂര്‍വ പിതാക്കന്മാര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ പള്ളികള്‍ അടച്ചിടുവാനുള്ളതല്ലെന്നും ബാവ ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാന്‍ വലമ്പൂര്‍ പള്ളി മാതൃകയാക്കണമെന്നും ബാവ പറഞ്ഞു.




എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ബാവ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ സ്ലീബ പോള്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. ബേബി മാനാത്ത്, ഫാ. പൗലോസ് എരമംഗലം, ഫാ. പൗലോസ് പുതിയമഠം, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. എല്‍ദോസ് കക്കട്ടില്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ.യോഹന്നാന്‍, ഫാ. ഐസക് കരിപ്പാല്‍, ഫാ. ജിബു കൊച്ചുപുത്തന്‍പുര, ഫാ. ഷിബിന്‍ പോള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



No comments:

Post a Comment