News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 20 July 2011

മലങ്കര ദീപം ഇരുപത്തിയാറാം പതിപ്പ്‌ പുറത്തിറങ്ങുന്നു

ന്യൂയോര്‍ക്ക്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മുടക്കംകൂടാതെ പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപത്തിന്റെ 26-മത്‌ വാര്‍ഷിക പതിപ്പ്‌ ജൂലൈ 21 മുതല്‍ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍(ന്യൂയോര്‍ക്ക്‌) വെച്ച്‌ നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ പുറത്തിറക്കുമെന്ന്‌ ചീഫ്‌ എഡിറ്റര്‍മനോജ്‌ ജോണ്‍ (ന്യൂജേഴ്‌സി) അറിയിച്ചു.




ഭദ്രാസന വളര്‍ച്ചയുടെ രേഖാചിത്രമായി പ്രസിദ്ധീകരിച്ചുവരുന്ന മലങ്കര ദീപം ഇരുപത്തിയാറാം പതിപ്പില്‍ആകര്‍ഷകങ്ങളായ ഒട്ടനവധി വിഭവങ്ങള്‍ വായനക്കാര്‍ക്കായി ചേര്‍ത്തിട്ടുണ്ട്‌. വിവിധ ഭക്‌തസംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സിയിലെ ഗാര്‍ഡന്‍ സേ്‌റ്ററ്റ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ അതിവിപുലമായ ജൂബിലി കണ്‍വെന്‍ഷന്‍ ചിത്രങ്ങള്‍, ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഫയല്‍ചിത്രങ്ങള്‍, ഈടുറ്റ ലേഖനങ്ങള്‍, കവിതകള്‍ എന്നിവ മലങ്കര ദീപത്തെ വര്‍ണ്ണവൈവിധ്യമാക്കുന്നു.



ഭദ്രാസനത്തിലെ വൈദീകര്‍, അത്മായ നേതാക്കള്‍ എന്നിവര്‍ ചീഫ്‌ എഡിറ്റര്‍മാരായി പുറത്തിറക്കിയിട്ടുള്ളമലങ്കര ദീപം കാലത്തിനൊപ്പം പരിഷ്‌കരിച്ചിട്ടുള്ളതാണെന്ന്‌ കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോമോര്‍ തീത്തോസ്‌ മുഖ്യരക്ഷാധികാരിയും, മനോജ്‌ ജോണ്‌ ചീഫ്‌ എഡിറ്ററുമായുള്ള മലങ്കര ദീപം2011-ന്റെ പബ്ലിഷിംഗ്‌ കമ്മിറ്റിയംഗങ്ങളായി ബാബു ജേക്കബ്‌ നടയില്‍, ജോയി ഇട്ടന്‍, ബിജു ചെറിയാന്‍,തോമസ്‌ വലിയവീടന്‍സ്‌, സാജു പൗലോസ്‌ മാരോത്ത്‌, സാബു ജേക്കബ്‌, ടീന വര്‍ഗീസ്‌, രാജേഷ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ മാത്യു, മാമ്മന്‍ പി.ജോണ്‍, മിഗി വെള്ളക്കാട്ടില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ബിജു ചെറിയാന്‍(പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.



No comments:

Post a Comment