കോട്ടയം: യാക്കോബായ സഭ യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന വാര്‍ഷിക സമ്മേളനം ഒമ്പതിന് പാമ്പാടി ഈസ്‌റ്റ് വിശുദ്ധ മര്‍ത്തമറിയം ചെറിയ പള്ളിയില്‍ നടത്തും. രാവിലെ 9.30ന് പള്ളി വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗം പതാക ഉയര്‍ത്തും. തുടര്‍ന്ന് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്‌ഘാടനം ചെയ്യും. ജില്ലാ പോലീസ് ചീഫ് സി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ഭദ്രാസന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജു സി. ഫിലിപ്പ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അഖില്‍ ജേക്കബ് ജോര്‍ജ് കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് 'യുവജനങ്ങള്‍ തേജസില്‍ വളരുക' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാര്‍ കോട്ടയം മാര്‍ത്തോമ്മാ സെമിനാരി പ്രഫ. റവ. സാം കോശി നയിക്കും.
യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന യുവജനനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിച്ച തൂത്തുട്ടി മാര്‍ ഗ്രിഗോറിയോസ് പള്ളിക്ക് യൂത്ത് അസോസിയേഷന്‍ മുന്‍ ഭദ്രാസന വൈസ് പ്രസിഡന്റായിരുന്ന റവ. ഫാ. ചെറിയാന്‍ കോട്ടയിലിന്റെ സ്‌മരണയ്‌ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എവര്‍റോളിംഗ് ട്രോഫി ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിക്കുന്നതാണ്. സമ്മേളനത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം ഭദ്രാസന ഭാരവാഹികളായ അഡ്വ. ഷൈജു സി. ഫിലിപ്പ് (അഖില മലങ്കര കമ്മിറ്റിയംഗം), ജോമി കുര്യാക്കോസ് (ഭദ്രാസന വൈസ് പ്രസിഡന്റ്), അനില്‍ പി. പുന്നൂസ് (ഭദ്രാസന സെക്രട്ടറി), ജിജോ ഏബ്രഹാം (ട്രഷറര്‍), അജു മാത്യു, ഷിനു വര്‍ഗീസ് (ജോയിന്റ് സെക്രട്ടറിമാര്‍), റോജു വര്‍ഗീസ് (കലാകായിക വിഭാഗം കണ്‍വീനര്‍) എന്നിവര്‍ സ്‌ഥാനം ഏല്‍ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് കിഴക്കന്‍ മേഖലാ തെരഞ്ഞെടുപ്പും ഭദ്രാസന കമ്മിറ്റിയുടെ ആദ്യയോഗവും ഉണ്ടായിരിക്കും.
No comments:
Post a Comment