കോലഞ്ചേരി: പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംഘര്‍ഷമുണ്ടായി. യാക്കോബായ വിഭാഗത്തിന്റെ അര്‍ധവാര്‍ഷിക പൊതുയോഗവും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സണ്‍ഡേ സ്‌കൂള്‍ പരീക്ഷയും ഒരേസമയത്ത് നടത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.
ഓര്‍ത്തഡോക്‌സ് വിഭാഗം പൊതുയോഗം തടസ്സപ്പെടുത്താനെത്തിയെന്ന് യാക്കോബായ വിഭാഗവും യാക്കോബായ വിഭാഗം സണ്‍ഡേ സ്‌കൂള്‍ പരീക്ഷ തടസ്സപ്പെടുത്താനെത്തിയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും ആരോപിച്ചായിരുന്നു സംഘര്‍ഷം. ഞായറാഴ്ച 3.45 ഓടെയായിരുന്നു സംഭവം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വൈകീട്ട് ആറ് മുതലാണ് സമയമുള്ളതെന്നും അതിനുശേഷം മാത്രമേ പരീക്ഷ അനുവദിക്കൂ എന്നും യാക്കോബായ വിഭാഗം പറഞ്ഞു. ഇതേസമയം, പൊതുയോഗ സമയത്ത് പരീക്ഷ നടത്തരുതെന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കിയത് യാക്കോബായ വിഭാഗമാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും കുറ്റപ്പെടുത്തി.
ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്‌ക്കൊടുവില്‍ പുത്തന്‍കുരിശ് പോലീസ് എത്തി ഇരു വിഭാഗത്തെയും ശാന്തരാക്കി. കഴിഞ്ഞദിവസം മരംമുറിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളാണ് ഞായറാഴ്ചത്തെ സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
No comments:
Post a Comment