News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 30 July 2011

പുരോഹിതന്‍ കൈയേറിയ സര്‍ക്കാര്‍ സ്‌ഥലം തിരിച്ചെടുത്തു

കൊടുമണ്‍: റോഡ്‌ പുറമ്പോക്കും ഓടയും കൈയേറി വസ്‌തു സ്വന്തമാക്കിയ പുരോഹിതന്റെ നടപടിയില്‍ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന്‌ പൊതുമരാമത്ത്‌ അധികൃതരെത്തി ഇന്നലെ സ്‌ഥലം തിരിച്ചെടുത്തു. ഇതിനു മുന്നോടിയായി താലൂക്ക്‌ സര്‍വേയര്‍ എത്തി സ്‌ഥലം അളന്ന്‌ തിട്ടപ്പെടുത്തിയിരുന്നു. ഭൂമി കൈയേറിയതായി വ്യക്‌തമായതിനാലാണ്‌ ഇന്നലെ സ്‌ഥലം തിരിച്ചുപിടിക്കാന്‍ അധികൃതര്‍ നടപടിയെടുത്തത്‌.




കൊടുമണ്‍ ചിരണിക്കല്‍ 12-ാം വാര്‍ഡില്‍ പറക്കോട്‌-കൊടുമണ്‍ റോഡില്‍ ഫാത്തിമമാതാ പള്ളിക്കുസമീപം റോഡരുകിലെ ഓടയിലൂടെയുള്ള നീരൊഴുക്കാണ്‌ ഫാ. ശാമുവേല്‍ ജോണ്‍ തടസപ്പെടുത്തിയത്‌.



ഇതുകാരണം ഗതാഗതം ദുസഹമായി. റോഡ്‌ തകര്‍ന്ന്‌ തരിപ്പണമായ അവസ്‌ഥയാണിപ്പോള്‍. ടാര്‍ ഇളകി റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹന ഗതാഗതം പോലും പറ്റാത്ത സ്‌ഥിതിയാണ്‌. രാത്രിയില്‍ വരുന്ന ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ ഇറങ്ങി നിയന്ത്രണം നഷ്‌ടപ്പെട്ട്‌ അപകടത്തില്‍ പെടുന്നതും പതിവാണ്‌.



റോഡ്‌ പുറമ്പോക്ക്‌ ഭൂമി കൈയേറുന്നതിനാണ്‌ തോട്‌ ഉള്‍പ്പെടെയുളള ഭാഗം ഫാ. ശാമുവേല്‍ മണ്ണിട്ട്‌ നികത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. കലുങ്കിന്റെ കൈവരിയും ഇയാള്‍ ഇടിച്ചുനിരത്തി. പുറമ്പോക്ക്‌ ഭൂമി ഉദ്ദേശം അഞ്ച്‌ മീറ്ററിലധികം ഇയാള്‍ കൈയേറിയിട്ടുണ്ടെന്നാണ്‌ ആരോപണം.



ഇതിനെതിരേ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ എത്തി സ്‌ഥിതി വിലയിരുത്തിയിരുന്നു. ഇന്നുരാവിലെ 11-ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എത്തി പോലീസ്‌ സഹായത്തോടെ ഓട കൈയേറിയ ഭാഗവും പുറമ്പോക്കും ഏറ്റെടുത്തു. ഓട ജെ.സി.ബി ഉപയോഗിച്ച്‌ പുനഃസ്‌ഥാപിച്ചു. ഇതിനെതിരേ എതിര്‍പ്പുമായി പുരോഹിതന്‍ എത്തിയെങ്കിലും വിജയിച്ചില്ല.

No comments:

Post a Comment