കോലഞ്ചേരി: മലങ്കര സഭയിലെ വിനയാന്വിതനായ ഇടയശ്രേഷ്ഠനാണ് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമനെന്ന് എകൈ്‌സസ് മന്ത്രി കെ. ബാബു പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ 83-ാം ജന്മദിനാഘോഷ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ബാവയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനാപൂര്‍ണമായ ജീവിതവുമാണ് സഭയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 11.30ഓടെ തുടങ്ങിയ സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ ജന്മദിന കേക്ക് മുറിച്ചു.
മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമിസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, സഖറിയാ മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി. ധനപാലന്‍ എംപി, പി.സി. ചാക്കോ എംപി, എംഎല്‍എമാരായ വി.പി. സജീന്ദ്രന്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, സാജു പോള്‍, അഡ്വ. ജെയ്‌സന്‍ ജോസഫ്, ഡോ. ഡി. ബാബുപോള്‍, കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, മന്ത്രി ടി.എം. ജേക്കബ് തുടങ്ങിയവര്‍ ശ്രേഷ്ഠ ബാവയ്ക്ക് ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment