News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 3 July 2011

പറവൂര്‍ യാക്കോബായ പള്ളിയില്‍ നെയ്യപ്പം നേര്‍ച്ച

പറവൂര്‍: ദുക്‌റോന പെരുന്നാളിനോടനുബന്ധിച്ചു പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന നെയ്യപ്പം നേര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിനു വിശ്വാസികളെത്തി. കുടുംബഐശ്വര്യം, സന്താനഭാഗ്യം എന്നിവയ്‌ക്കായാണ്‌ നൂറ്റാണ്ടുകളായി നെയ്യപ്പം നടത്തിവരുന്നത്‌. വികാരി ഫാ. ഏലിയാസ്‌ സ്‌കൈബ്രംമ്പാട്ട്‌, സഹവികാരിമാരായ മാത്യൂസ്‌ പാറയ്‌ക്കല്‍, ഫാ. പൗലോസ്‌ കുര്യപ്പുറം, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ്‌ ഈരാളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ പ്രദക്ഷിണവും നടന്നു

No comments:

Post a Comment