News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 2 July 2011

മേജര്‍ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് ഇംഗ്ലണ്ടിലേക്ക്

ബ്രിസ്‌റ്റോള്‍ :ക്‌നാനായ യാക്കോബായ സമുദായത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് മാറ്റുകൂട്ടുവാന്‍ ഇത്തവണയും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത തിരുമനസ് കൊണ്ട് ബ്രിസ്റ്റോളിലേക്ക് എഴുന്നെള്ളുന്നു. കഴിഞ്ഞവര്‍ഷം മാഞ്ചെസ്റ്ററില്‍ വച്ച് നടന്ന രണ്ടാം സംഗമത്തില്‍ അഭിവന്ദ്യ തിരുമനസ്സിന്റെ മഹനീയ സാന്നിധ്യം യൂറോപ്പിലെ ക്‌നാനായ സഭാ മക്കളെ ഏറെ ആവേശഭരിതമാക്കിയിരുന്നു. ബര്‍മിങ്ഹാമില്‍ വച്ച് നടന്ന പ്രഥമ ക്‌നാനായ സംഗമവും അതിനുശേഷം മാഞ്ചെസ്റ്ററില്‍ വച്ച് നടന്ന സംഗമം ഉയിര്‍ത്തിവിട്ട ആത്മീയ ഉണര്‍വ് ഈ വര്‍ഷംമൂന്നാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ബ്രിസ്റ്റോളില്‍ വച്ച് നടത്തുവാന്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ യാക്കോബായ ഇടവകാംഗങ്ങള്‍ക്ക് പ്രചോദനമായത്. അഭിവന്ദ്യ വലിയ മെത്രാപ്പൊലീത്തായുടെ എഴുന്നള്ളത്് യൂറോപ്പില്‍ ആകമാനമുള്ള സഭാവിശ്വാസികളുടെ സിരകളില്‍ കത്തിപ്പടുന്ന ആവേശം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ സംഗമത്തിന് യുകെയിലെ വിവിധ മേഖലകളില്‍ നിന്നുള്ള സഭാവിശ്വാസികളെ കൂടാതെ ഇറ്റലി ജര്‍മ്മനി അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുക്കുവാന്‍ ഒരുങ്ങുകയാണ് എന്നുള്ള ഏരെ ആവേശകരമായ വാര്‍ത്തയാണ് സംഘാടകര്‍ക്ക് ലഭിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 10ാം തിയതി ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന സംഗമത്തിന് അനുഗ്രഹാശംസകള്‍ നേര്‍ന്നുകൊണ്ട് അഭിവന്ദ്യ വലിയ മെത്രാപ്പൊലീത്ത സ്വന്തം കൈപ്പടയില്‍ തയാറാക്കിയ ഔദ്യോഗിക ലേഖനത്തില്‍ ഇങ്ങനെയുള്ള കൂട്ടായ്മകള്‍ എല്ലാവര്‍ഷവും നടത്തപ്പെടേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ചു യുകെയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു കിടക്കുന്ന സഭാവിശ്വാസികളെ ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാനപരമായ പാരമ്പര്യമൂല്യങ്ങളില്‍ നിലയുറപ്പിച്ച് നിര്‍ത്തുന്നതിനും ഏറെ സഹായകരമാകുമെന്ന് നമ്മെ സൗമ്യമായി ഓര്‍മ്മപ്പെടുത്തുന്നു. പൂര്‍വ പിതാക്കന്മാരില്‍ നിന്നും തലമുറ തലമുറയായി പകര്‍ന്നുകിട്ടിയ സമുദായ വിശ്വാസങ്ങളും പാരമ്പര്യ സത്യങ്ങളും പാശ്ചാത്യ നാടുകളിലെ വിഭിന്നമായ സംസ്‌ക്കാരങ്ങളിലും ജീവിത സാഹചര്യങ്ങളിലും വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് അതിന്റെ തനിമ ഒട്ടും കൈമോശം സംഭവിക്കാതെ നല്‍കപ്പെടേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വര്‍ത്തമാന കാലത്തിന്റെ പ്രതിനിധികളായ നാമോരോരുത്തരിലുമാണ്. എന്ന് വലിയ തിരുമനസ്സ സ്‌നേഹപൂര്‍വ്വം നമ്മെ ചിന്തിപ്പിക്കുന്നു.ക്‌നാനായ അതിഭദ്രാസനത്തിന്റെ ആത്മീയവും ഭരണ പരവുമായ അനേകം തിരുക്കുകള്‍ക്കിടയിലും യൂറോപ്പിലെ ക്‌നാനായ മക്കളുടെ കൂട്ടായ്മയുടെ ഭാഗമായി അതിനെ ഒരു വന്‍ വിജയമാക്കുവാന്‍ വളറെ ചുരുങ്ങിയ ദിവസത്തേക്ക് യുകെയിലേക്ക് കടന്നുവരാന്‍ അഭിവന്ദ്യ മെത്രാപ്പൊലീത്ത എടുത്ത തീരുമാനം ഓരോ ക്‌നാനായ മക്കള്‍ക്കും ആവേശവും ആത്മാഭിമാനവും നല്‍കുന്നു. ഇങ്ങനെയുള്ള മഹത്തായ കൂട്ടായ്മകള്‍ എന്നും സഭാവിശ്വാസികള്‍ക്ക് പരസ്പരമുള്ള സ്‌നേഹവും ഐക്യവും കൂട്ടിയുറപ്പിക്കുന്നതില്‍ ഏറെ സഹായകരമായിട്ടുണ്ട്. അതിലുപരി ഇതില്‍ പങ്കെടുക്കുന്ന മഹത് വ്യക്തികളുടെ സാന്നിധ്യം ഇവടെ മഹനീയവും ചരിത്രപ്രാധാന്യമുലഌും ആക്കിമാറ്റുന്നു എന്ന പ്രപചഞ്ച സത്യം അതിന്റെ എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊണ്ടുകൊണ്ട് സെപ്റ്റംബര്‍ 10ാം തിയതി നടക്കുന്ന ബ്രിസ്റ്റോള്‍ സംഗമം സമാഗതമാക്കുവാന്‍ ഒരുക്കത്തോടെ യൂറോപ്യന്‍ ക്‌നാനായ സമൂഹം കാത്തിരിക്കുന്നു

No comments:

Post a Comment