News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 28 July 2011

യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായ പീലിപ്പോസിന്റേതെന്നു കരുതുന്ന ശവകുടീരം തുര്‍ക്കിയിലെ ഹീരോപ്പോളീസില്‍ കണ്ടെത്തി

ഹീരോപ്പോളിസ്: യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായ പീലിപ്പോസിന്റേതെന്നു കരുതുന്ന ശവകുടീരം തുര്‍ക്കിയിലെ ഹീരോപ്പോളീസില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകന്‍ പ്രൊഫ.ഫ്രാന്‍സെസ്‌കോ ഡി'അന്‍ഡ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശവകുടീരം കണ്ടെത്തിയത്. പീലിപ്പോസ് സംസ്‌ക്കരിക്കപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്ത് വര്‍ഷങ്ങളായി ഉദ്ഖനനം നടത്തുകയായിരുന്നു ഫ്രാന്‍സെസ്‌കോയും സംഘവും. കല്ലറയുടെ ഘടനയും എഴുത്തുകളും കല്ലറ പീലിപ്പോസിന്റേതാണന്ന് തെളിയിക്കുന്നതാണന്ന് അദ്ദേഹം വ്യക്തമാക്കി.




12 ക്രിസ്തു ശിഷ്യന്മാരില്‍ ബേത്‌സയ്ദായിലെ പീലിപ്പോസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. യേശു ഗലീലിയിലേക്ക് പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്നെ അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണ് ബൈബിള്‍ പറയുന്നത്. മറ്റ് 11 ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിച്ചപ്പോള്‍ പീലിപ്പോസിനെ യേശു ക്ഷണിക്കുകയായിരുന്നു. അതിനാല്‍ യേശു കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്.



സമരിയായിലും ഗ്രീസിലും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലും സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് എ.ഡി 80 ല്‍ തുര്‍ക്കിയിലെ ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് ഹീരോപ്പോളിസ്. ക്രിസ്തുമതത്തെ കഠിനമായി എതിര്‍ത്ത ഹീരോപ്പോളിസ് ഗവര്‍ണര്‍ പീലിപ്പോസിനെ വധിക്കാന്‍ ഉത്തരിവിട്ടു. തലകീഴായി തൂക്കിയിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

No comments:

Post a Comment