കൊച്ചി: ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കാലത്തെ അതിജീവിച്ച വ്യക്‌തിത്വമാണെന്നു മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. ശ്രേഷ്‌ഠ ബാവായുടെ 83-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന ആഘോഷത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ബാവായ്‌ക്ക് ആശംസകളര്‍പ്പിക്കാന്‍ എത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, മന്ത്രി ടി.എം. ജേക്കബ്, ടി.എച്ച്. മുസ്‌തഫ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഏബ്രഹാം മോര്‍ സേവേറിയോസ്, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ തേവോദോസിയോസ്, മാത്യൂസ് മോര്‍ അഫ്രേം, കുര്യാക്കോസ് മോര്‍ ഇവാനിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, കുര്യാക്കോസ് മോര്‍ ക്ലിമീസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്‌റ്റമോസ്, സക്കറിയാ മോര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ്, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഡോ. ഡി. ബാബുപോള്‍, മുന്‍ മന്ത്രിമാരായ ജോസ് തെറ്റയില്‍, എസ്. ശര്‍മ, കെ.പി. ധനപാലന്‍ എം.പി, എം.എല്‍.എമാരായ സാജു പോള്‍, ബെന്നി ബഹനാന്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, ജോസഫ് വാഴയ്‌ക്കന്‍, ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ്, ബാബു പോള്‍, എം.ജെ. ജേക്കബ്, എം.എം. മോനായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഭാ വൈദീക ട്രസ്‌റ്റി കണിയാംപറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്‌റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരും നിരവധി വൈദികരും സംബന്ധിച്ചു.
No comments:
Post a Comment