ന്യൂഡല്‍ഹി: ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സമാധാനത്തിന്റെ പാതയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കും നിവേദനം നല്‍കി.
ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ യാക്കോബായ സുറിയാനി സഭ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നു. നാളിതുവരെ നടന്നിട്ടുളള സമാധാന ചര്‍ച്ചകളോട് ഓര്‍ത്തഡോക്‌സ് സഭ കാണിച്ചിട്ടുള്ള നിഷേധാത്മക നിലപാട് സഭാ സമാധാനത്തിന് വിലങ്ങുതടിയായി തീര്‍ന്നിരിക്കുന്നു. ഇരുസഭകളായി സമാധാനമായി മൂന്നോട്ടു പോകാനും പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്ന് ആരാധന നടത്താനുള്ള ക്രമീകരണം എത്രയും വേഗം നടപ്പാക്കി തരണമെന്നും ശ്രേഷ്‌ഠബാവ ഇരുവരോടും ആവശ്യപ്പെട്ടു.
ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മോര്‍ ഒസ്‌താത്തിയോസ്, സെക്രട്ടറി ഫാ. ഐസക്ക് മാത്യു, അല്‍മായ സെക്രട്ടറി കമാന്‍ഡര്‍ രാജന്‍ സ്‌കറിയ, ജോയിന്റ് സെക്രട്ടറി സണ്ണി തോമസ്, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ വൈസ് പ്രസിഡന്റ് കമാന്‍ഡര്‍ ടി.എസ് സാമുവല്‍, ഡി . ഷാനു പൗലോസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
No comments:
Post a Comment