News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 2 July 2011

യാക്കോബായ സുറിയാനി സഭ ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികള്‍

പത്തനംതിട്ട: യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന പള്ളി പ്രതിപുരുഷയോഗം പത്തനംതിട്ട സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി സഭ കത്തീഡ്രലില്‍ നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ അധ്യക്ഷതവഹിച്ചു. മൂന്ന്‌ വര്‍ഷത്തേക്കുളള കൗണ്‍സില്‍ അംഗങ്ങള്‍, ഉപസമിതികള്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫാ. ജോസഫ്‌ പി. വര്‍ഗീസ്‌ (ഭദ്രാസ സെക്രട്ടറി), ഫാ. ഏലിയാസ്‌ ജോര്‍ജ്‌, ഫാ. സാംസണ്‍ വര്‍ഗീസ്‌, ഫാ. റോയി ചാക്കോ, ഫാ. പോള്‍ ഇ. വര്‍ഗീസ്‌, ഷെവ. ജോയി കെ. ഡാനിയേല്‍, ജോര്‍ജ്‌ സൈമണ്‍, മാത്യു ജി. ദാനിയല്‍, ബി.എ. മാത്യു, രാജന്‍ ശമുവല്‍, പി.റ്റി. തോമസ്‌, പി.ഡി. തങ്കച്ചന്‍, എ.സി. ജോര്‍ജ്‌, കമാന്‍ഡര്‍ ജോര്‍ജ്‌ സൈബു, ബിനു വാഴമുട്ടം, ആത്മീയ സംഘടനാ ഭാരവാഹികളില്‍ ഒരാള്‍വീതവും കൗണ്‍സില്‍ അംഗങ്ങളും, ജോണ്‍ വര്‍ഗീസ്‌, തര്യന്‍ വര്‍ഗീസ്‌ ഓഡിറ്റര്‍മാരുമാണ്‌. വിവാഹത്തിന്‌ ഒരുങ്ങുന്ന വധൂവരന്‍മാര്‍ക്ക്‌ കൗണ്‍സിലിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. ഇടവക പള്ളികളില്‍ തെരഞ്ഞെടുപ്പ്‌ പൊതുയോഗം മാര്‍ച്ച്‌ 31-നകം നടത്തി ഏപ്രില്‍ ഒന്നിനുമുമ്പ്‌ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതാണ്‌. ഭദ്രാസന ആസ്‌ഥാനം ഇനിമുതല്‍ മഞ്ഞനിക്കരയില്‍ നിര്‍മിച്ച പുതിയ ആസ്‌ഥാനത്തേക്ക്‌ പ്രവര്‍ത്തനം മാറ്റാനും തീരുമാനിച്ചു. അടൂര്‍ എം.എം.ഡി.എം ഐ.റ്റി.സി ഗവേണിംഗ്‌ ബോഡിയിലേക്കും മഞ്ഞനിക്കര എം.ഇ യു.പി സ്‌കൂള്‍ വികസന സമിതിയിലേക്കുമായി ഫാ. ജോസഫ്‌ വര്‍ഗീസ്‌, ഫാ. ഏലിയാസ്‌ ജോര്‍ജ്‌, എന്‍.എം. വര്‍ഗീസ്‌, ജോര്‍ജ്‌ ജോണ്‍, ജോണ്‍ തോമസ്‌, പി.ഡി. തങ്കച്ചന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

No comments:

Post a Comment