News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 29 July 2011

സഹോദരങ്ങള്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു

ഒക്കലഹോമ: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയ്രാസില്‍ ഉള്‍പ്പെട്ട ഒക്കലഹോമസെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അംഗങ്ങളായ റിച്ചി വര്‍ഗീസ്‌(21), ഏബ്രഹാം വര്‍ഗീസ്‌ എന്നീ സഹോദരങ്ങള്‍ക്ക്‌ പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യപടിയായ ശെമ്മാശപട്ടം സ്വീകരിക്കുന്നു. ജൂലൈ മുപ്പതാംതീയതി ശനിയാഴ്‌ച ബഥനി സിറ്റിയിലെ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍തിത്തോസ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്‌. സഭയിലെ വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാര്‍, വൈദികശ്രേഷ്‌ഠര്‍,ശെമ്മാശന്‍മാര്‍, തുടങ്ങിയവര്‍ പട്ടം കൊടശുശ്രൂഷയില്‍ പങ്കുചേരുമെന്ന്‌ ഇടവക വികാരി റവ.ഫാദര്‍ സാജു ജോര്‍ജ്‌ അറിയിച്ചു.




അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന റജി വര്‍ഗീസ്‌മിനി ദമ്പതികളുടെ മൂത്ത പുത്രന്‍മാരായറിച്ചിയും ഏബ്രഹാമും ഏഴുവര്‍ഷമായ വിശുദ്ധ മദാബഹയില്‍ ശുശ്രൂഷച്ചു വരുന്നു. സണ്‍ഡേ സ്‌കൂള്‍ , യുവജന പ്രസ്‌ഥാനം എന്നിവരുടെ സജീവ പ്രവര്‍ത്തകരായ രണ്ടുപേരും പഠനത്തിലും സമര്‍ത്ഥരാണ്‌. ഒക്കലഹോമ സ്‌റ്റേറ്റ്‌യൂണിവേഴ്‌സിറ്റിയില്‍ എയറോസ്‌പേസ്‌ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌ റിച്ചി വര്‍ഗീസ്‌.



ഒക്കലഹോമയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്‌ ഏബ്രഹാം വര്‍ഗീസ്‌. അക്കാഡമിക്ക്‌ പഠനത്തോടൊപ്പം വേദശാസ്‌ത്രപഠനവും പൂര്‍ത്തിയാക്കി സഭാശുശ്രൂഷയില്‍പങ്കാളിയാകുവാനാണ്‌ സഹോദരങ്ങള്‍ താല്‍പര്യപ്പെടുന്നത്‌. വളരെ ചെറുപ്പം മുതല്‍ തന്നെ ആദ്ധ്യാത്മീയമേഖലയില്‍ ശുശ്രൂഷ ചെയ്‌തു വരുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ സേവന സന്നദ്ധതയും , വിശാല വീക്ഷണവും, ആത്മീയ നേതൃത്വവുമാണ്‌ തങ്ങളുടെ വൈദീക ശുശ്രൂഷയിലേക്കുള്ള പ്രചോദനമെന്ന്‌ നിയുക്‌ത ശെമ്മാശന്‍മാര്‍ അറിയിച്ചു.



30ാം തീയതി ശനിയാഴ്‌ച രാവിലെ ദേവാലയത്തില്‍ എത്തിച്ചേരുന്ന ആര്‍ച്ച്‌ ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. 9മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബ്ബാന, പട്ടംകൊട ശുശ്രൂഷ എന്നിവയും നടക്കും. 11.30ന്‌നവ ശെമ്മാശന്‍മാരെ അനുമോദിക്കുവാന്‍ ചേരുന്ന യോഗത്തില്‍ ആത്മീയ-സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കുന്നതാണ്‌.ഇടവക വികാരി സജു ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്‌തുവരുന്നു. ചടങ്ങിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിക്കാര്‍ അറിയിച്ചു. വിലാസം: സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, 2208 N.ALEXANDER LN,BETHANY,OKLAHOMA.73008.



കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ.സാജു ജോര്‍ജ്‌ (വികാരി) (405) 4400662, റെജി വര്‍ഗീസ്‌ (405)3301437. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മലങ്കര ആര്‍ച്ച്‌ ഡയ്രാസിസ്‌) അറിയിച്ചതാണിത്‌.



No comments:

Post a Comment