News
Thursday, 7 July 2011
മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടങ്ങി
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മണര്‍കാട് പള്ളിയുടെ സ്‌ഥാപനവുമായി ബന്ധപ്പെട്ട് വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് സെപ്‌റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍ ആചരിക്കുന്നത്.
വികാരി, സഹവൈദീകര്‍, ട്രസ്‌റ്റിമാര്‍, സെക്രട്ടറി എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളിലായി 1001 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ചു. സെപ്‌റ്റംബര്‍ ഏഴാം തീയതി മണര്‍കാട് പള്ളിയുടെ മാത്രം പ്രത്യേകതയായ ചരിത്രപ്രസിദ്ധമായ വി. ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനു തുറന്നുകൊടുക്കും. സെപ്‌റ്റംബര്‍ 14ന് സ്ലീബാ പെരുന്നാള്‍ ദിനത്തില്‍ സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് നടഅടയ്‌ക്കും. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ വി. കുര്‍ബാനയ്‌ക്ക്് ശ്രേഷ്‌ഠ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്ത തിരുമേനിമാരും മുഖ്യകാര്‍മികത്വം വഹിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment