News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 10 July 2011

പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറന്നുനല്‍കണം: ശ്രേഷ്ഠ ബാവ

കോലഞ്ചേരി: പൂട്ടിക്കിടക്കുന്ന പള്ളികള്‍ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നു നല്‍കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന അഖില മലങ്കര പ്രാര്‍ഥനായജ്ഞം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ.




സഭയില്‍ സമാധാനമുണ്ടാക്കുവാന്‍ മലബാര്‍ ഭദ്രാസനത്തിലെ പള്ളികള്‍ ഭാഗംവെച്ച് പിരിഞ്ഞത് മാതൃകയാക്കണമെന്ന് ബാവ ചൂണ്ടിക്കാട്ടി. വിശ്വാസസംരക്ഷണസമിതി സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തില്‍ പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പീറ്റര്‍ വേലന്‍പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനിച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജേക്കബ് കോടിയാട്ട്, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ജോണ്‍ പുന്നമറ്റം, ഉമ്മച്ചന്‍ വേങ്കിടത്ത്, ഡോ. കെ.സി. രാജന്‍, അഡ്വ. ജോര്‍ജുകുട്ടി എബ്രഹാം, ബെന്നി എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment