News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 8 June 2011

ഗീവര്‍ഗീസ്‌ മാര്‍ സേവേറിയോസ്‌ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

കോട്ടയം: ക്‌നാനായ അതിഭദ്രാസനത്തിന്റെ പ്രഥമ ദേവാലയമായ കോട്ടയം വലിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ക്‌നാനായ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ സേവേറിയോസിന്റെ 84-ാം ഓര്‍മ്മപ്പെരുന്നാള്‍ 10, 11 തീയികളില്‍ ആചരിക്കും. 10ന്‌ വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന. ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്‌മരണ സമ്മേളനം റവന്യൂവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. കല്ലിശേരി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മാര്‍ ഗീവര്‍ഗീസ്‌ അനുഗ്രഹപ്രഭാഷണം നടത്തും. ആദായി സെന്റര്‍ ഡയറക്‌ടര്‍ കുര്യാക്കോസ്‌ മൂലയില്‍ കോറെപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും. ഭവന നിര്‍മ്മാണ ഫണ്ടിന്റെ വിതരണം ജോസ്‌ കെ. മാണി എം.പി. നിര്‍വഹിക്കും. മാര്‍ സേവേറിയോസ്‌ ചികിത്സാ സഹായ പദ്ധതിയുടെ ഉദ്‌ഘാടനം സുരേഷ്‌ക്കുറുപ്പ്‌ എം.എല്‍.എ.യും ഇ.എം. ഫിലിപ്പ്‌ രചിച്ച ചെറിയ ആട്ടിന്‍കൂട്ടത്തിന്റെ പ്രഥമ ഇടയന്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം റാന്നി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മാര്‍ ഈവാനിയോസും ചരിത്ര മ്യൂസിയത്തിന്റെ ഉദ്‌ഘാടനം നഗരസഭാ അദ്ധ്യക്ഷന്‍ സണ്ണി കല്ലൂരും നിര്‍വഹിക്കും. 11ന്‌ രാവിലെ 8.30ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, കുറിയാക്കോസ്‌ മാര്‍ ഗീവര്‍ഗീസ്‌, കുറിയാക്കോസ്‌ മാര്‍ ഈവാനിയോസ്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നേര്‍ച്ചവിളമ്പും റാസയും നടക്കും

No comments:

Post a Comment