News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 5 June 2011

അന്ന അലൂമിനിയം ചെയര്‍മാന്‍ എം.സി. ജേക്കബ് അന്തരിച്ചു

കൊച്ചി: പ്രമുഖ വ്യവസായി എം.സി. ജേക്കബ് (78) അന്തരിച്ചു. കിറ്റക്‌സ്, അന്ന അലൂമിനിയം കമ്പനികളുടെ സ്ഥാപകനാണ്. ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ഈയിടെയാണ് വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം സ്വീകരിച്ചത്. അവാര്‍ഡ് തുകയായ പത്ത് ലക്ഷം രൂപ കിഴക്കമ്പലം പഞ്ചായത്തിലെ നിരാലംബര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വിനിയോഗിക്കുമെന്ന് എം.സി. ജേക്കബ് അവാര്‍ഡ്ദാന ചടങ്ങില്‍ പറഞ്ഞിരുന്നു. ഇരുന്നൂറ് പേര്‍ക്ക് പ്രതിമാസ പെന്‍ഷനായി 500 രൂപ വീതം നല്‍കുന്നതാണ് പദ്ധതി. 1968ല്‍ ആലുവയ്ക്ക് സമീപത്തെ കിടക്കമ്പലത്ത് എട്ട് തൊഴിലാളികളുമായി അന്ന അലൂമിനിയം എന്ന പേരില്‍ തുടക്കംകുറിച്ച വ്യവസായ സംരംഭം ഇന്ന് വളര്‍ന്ന് പന്തലിച്ച് വലിയൊരു വ്യവസായ സാമ്രാജ്യമായിക്കഴിഞ്ഞു. അന്ന അലൂമിനിയത്തിനും കിറ്റ്ക്‌സ് വസ്ത്രങ്ങള്‍ക്കും പുറമെ സാറാസ് സ്‌പൈസസും സ്‌കൂബി ഡേ ബാഗുകളും ഇന്ന് ഏറെ പ്രശസ്തമാണ്. അന്നാ അലൂമിനിയം കമ്പനി തുടങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാറാസ് എന്ന പേരില്‍ കറിപ്പൊടികള്‍ വിപണിയിലിറക്കിയത്. തുടര്‍ന്ന് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1978ല്‍ കിറ്റക്‌സ് എന്ന ബ്രാന്‍ഡിനു തുടക്കം കുറിച്ചു. മുണ്ട്, ബെഡ്ഷീറ്റ് എന്നിവയാണ് കിറ്റക്‌സ് ആദ്യം നിര്‍മ്മിച്ചിരുന്നത്. ഭാര്യ: ഏലിയാമ്മ. നാല് മക്കുളുണ്ട്.

No comments:

Post a Comment