പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായ വിശ്വാസികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ഭാരവാഹി എല്‍ദോ എം. ബേബി, പള്ളി സെക്രട്ടറി ജയ്‌തോമസ് എന്നിവരെ പിറവം ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയോടനുബന്ധിച്ചുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രാമമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
വെട്ടിത്തറ പള്ളിയിലുണ്ടായ സംഭവങ്ങളില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ദുഃഖം പ്രകടിപ്പിച്ചു. കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
No comments:
Post a Comment