News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 6 June 2011

അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി. ജേക്കബ് അന്തരിച്ചു

കിഴക്കമ്പലം: പ്രമുഖ വ്യവസായിയും അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായ കമാണ്ടര്‍ എം.സി. ജേക്കബ് (78) അന്തരിച്ചു. മൂന്നുദിവസമായി അദ്ദേഹം ഇടപ്പള്ളി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മയും മക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. മൃതദേഹം രാത്രി എട്ടരയോടെ കിഴക്കമ്പലത്തെ വസതിയിലേക്ക് മാറ്റി. ശവസംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 4ന് കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ കുടുംബക്കല്ലറയില്‍ നടക്കും. കേരളത്തിന്റെ വ്യവസായ ചരിത്രത്തിന് നിസ്തുലസംഭാവന നല്‍കിയ എം.സി. ജേക്കബ് 1933 ഏപ്രില്‍ 22 ന് കിഴക്കമ്പലം വിലങ്ങ് മേയ്ക്കാംകുന്നേല്‍ ചാക്കോയുടെയും അന്നയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോണ്‍ട്രാക്ടറും പിന്നീട് വ്യവസായിയുമാകുകയായിരുന്നു. 1968 ല്‍ എട്ടുതൊഴിലാളികളുമായി കിഴക്കമ്പലത്ത് ചെറിയ വ്യവസായ സംരംഭമായി 'അന്ന അലൂമിനിയം കമ്പനി'ക്ക് തുടക്കമിട്ടു. തുടര്‍ന്ന് 1975 ല്‍ കിറ്റെക്‌സിന് രൂപം നല്‍കി. സുഗന്ധ വ്യഞ്ജനങ്ങളുടെ എക്‌സ്‌പോര്‍ട്ടും അതോടൊപ്പം 1976ല്‍ 'സാറാ സൈ്പസസും' ആരംഭിച്ചു. പിന്നീടുണ്ടായ വളര്‍ച്ച വേഗത്തിലായിരുന്നു. 1993 ല്‍ 'ചാക്‌സണ്‍' പ്രഷര്‍കുക്കര്‍ യൂണിറ്റാരംഭിച്ചു. പിന്നീടാണ് 'സ്‌കൂബിഡേ' ബാഗുകളുടെ വ്യവസായം ആരംഭിച്ചത്. ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന ബ്രാന്‍ഡ് പേരുകള്‍ ജേക്കബ്തന്റെ മാതാപിതാക്കളോടും നാടിനോടുമുള്ള വൈകാരിക ബന്ധം സൂചിപ്പിക്കുന്നവയായിരുന്നു. എട്ട്‌പേരില്‍ ആരംഭിച്ച വ്യവസായം ഇന്ന് 12,000 ല്‍പരം ജോലിക്കാര്‍ ഉള്‍പ്പെടുന്ന വ്യവസായ സാമ്രാജ്യമായി മാറിയത് ജേക്കബിന്റെ കഠിനപ്രയത്‌നംകൊണ്ടാണ്. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെയാണ് അദ്ദേഹം നേരിട്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നായി പതിനാലോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ 'ഉദ്യോഗപത്ര' അവാര്‍ഡ് 1979 ല്‍ കരസ്ഥമാക്കിയതുള്‍പ്പെടെ 2010 ല്‍ കേരള സര്‍ക്കാരിന്റെ വ്യവസായരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരവും നേടുകയുണ്ടായി. 1999 ല്‍ ബിസിനസ് മാന്‍ ഓഫ് കേരള അവാര്‍ഡ്, 2000 ല്‍ ജോസഫ് ചാക്കോള മെമ്മോറിയല്‍ വ്യവസായ ജ്യോതി അവാര്‍ഡ്, ഇന്ത്യ ഗവണ്‍മെന്റിന്റെ സമ്മാന്‍പത്ര അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. വ്യവസായ രംഗത്തെ തിരക്കിനിടയിലും ആയുര്‍വേദ ഗവേഷകന്‍ എന്ന നിലയിലും എം.സി. ജേക്കബ് പേരെടുത്തു. പ്രമുഖരടക്കം ധാരാളം പേര്‍ ഇദ്ദേഹത്തിന്റെയടുത്ത് ചികിത്സയ്ക്കായി എത്തുകപതിവായിരുന്നു. സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തിന് കമാണ്ടര്‍ പദവി നല്‍കി ആദരിച്ചു. ഭാര്യ ഏലിയാമ്മ കോതമംഗലം ഇരുമലപ്പടി ഇരുമല കുടുംബാംഗമാണ്. മക്കള്‍: വ്യവസായികളായ ബോബി എം. ജേക്കബ്, സാബു എം. ജേക്കബ് , സോമി വര്‍ഗീസ് , ബിജി സന്തോഷ് . മരുമക്കള്‍: വര്‍ഗീസ് കുര്യന്‍, സന്തോഷ് എബ്രഹാം, മിന്നി ബോബി, രഞ്ജിത സാബു. കൊച്ചി: വ്യവസായരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങള്‍ക്കായി ഒരുലക്ഷം രൂപ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം കേട്ടറിഞ്ഞാണ് അദ്ധ്വാനിക്കാനുള്ള മനസ്സും ശരീരവുമായി കിഴക്കമ്പലത്തുനിന്നുമൊരാള്‍ 1967ല്‍ സര്‍ക്കാരിന്റെ വാതിലില്‍ മുട്ടുന്നത്. പിറ്റേവര്‍ഷം തന്നെ കിഴക്കമ്പലം ഗ്രാമത്തിന്റെ ഒരുകോണില്‍ ചെറിയൊരു പാത്രനിര്‍മാണശാലയായി അന്ന അലൂമിനിയം തുടക്കം കുറിക്കുകയും ചെയ്തു. ജോലിക്കാരായി എട്ടുപേരും സദാ സേവനസന്നദ്ധനായി ഉടമസ്ഥനും ചേര്‍ന്നതോടെ തുടര്‍ന്നങ്ങോട്ട് വ്യവസായം വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിടാന്‍ തുടങ്ങി. പിന്നീട് നാടറിയുന്ന വലിയ വ്യവസായിയായി വളര്‍ന്ന എം.സി. ജേക്കബ്ബിന്റെ വിജയകഥ അവിടെത്തുടങ്ങുന്നു. അലൂമിനിയം ശുദ്ധീകരിച്ചെടുത്ത് പാത്രങ്ങള്‍ ഉണ്ടാക്കുകയായിരുന്നു തന്റെ സ്ഥാപനത്തിലൂടെ എം.സി. ജേക്കബ് ലക്ഷ്യമിട്ടത്. കളമശ്ശേരിയിലെ ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ നിന്നുമായിരുന്നു ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. ഏതൊരു വ്യവസായ ഉടമയെയും പോലെ വിപണിയിലെ വെല്ലുവിളികളെ നേരിടാന്‍ ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല ആദ്യകാലത്ത് എം.സി. ജേക്കബ്ബിന് നേരിടേണ്ടിവന്നത്. അക്കാലത്ത് തമിഴ്‌നാട്ടില്‍നിന്നും മറ്റുമായിരുന്നു കേരളത്തിലേക്ക് അലൂമിനിയം പാത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. ഈരംഗത്ത് തമിഴ്‌നാടിന്റെ വെല്ലുവിളി നേരിടാന്‍ കമ്പനി തുടങ്ങി ആറുവര്‍ഷം വരെ അന്ന ബ്രാന്‍ഡിന് കാത്തിരിക്കേണ്ടിവന്നു. ശുദ്ധമായ അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വില കുറച്ചുവില്‍ക്കാന്‍ ഒട്ടും സാധിക്കാത്ത അവസ്ഥയില്‍ പോലും തളരാത്ത മനഃസാന്നിദ്ധ്യവുമായി എം.സി. ജേക്കബ് പിടിച്ചുനിന്നു. വില കുറച്ചുവിറ്റ് വിപണി പിടിച്ചിരുന്ന തമിഴ്‌നാടന്‍ പാത്രങ്ങളിലെ മായംചേര്‍ക്കല്‍ മലയാളി തിരിച്ചറിഞ്ഞുതുടങ്ങിയതോടെ പിന്നീടങ്ങോട്ട് 'അന്ന'യുടെ സുവര്‍ണകാലമായി. 73ല്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ പവര്‍കട്ടും ഒരുതരത്തില്‍ അന്നയ്ക്ക് സഹായകരമായി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള പാത്രങ്ങളുടെ കുത്തൊഴുക്ക് പവര്‍കട്ട് മൂലം പതുക്കെ നിലച്ചതായിരുന്നു ഇതിന് കാരണം. ജനപ്രീതിയും വിശ്വാസവും നേടിയെടുത്തതോടെ ആവശ്യത്തിനനുസരിച്ച് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പോലുമാകാത്ത അവസ്ഥയിലേക്കുവരെയെത്തി കാര്യങ്ങള്‍. രണ്ടും മൂന്നും മാസങ്ങള്‍ മുമ്പുതന്നെ അഡ്വാന്‍സ് ബുക്കിങ് നടത്തിയായിരുന്നു അക്കാലത്ത് കടകള്‍ക്കുള്ള പാത്രവിതരണം. 1970 പിന്നിട്ടപ്പോഴേക്കും അന്നയിലെ തൊഴിലാളികളുടെ എണ്ണം 400 കവിഞ്ഞു. അങ്ങനെയിരിക്കെയാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വസ്ത്രനിര്‍മാണ രംഗത്ത് 75ല്‍ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് (കിറ്റെക്‌സ്) എന്ന വിജയസംരംഭത്തിന് കൂടി എം.സി. ജേക്കബ് തുടക്കം കുറിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പവര്‍ലൂം അനുവദിക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തും കിഴക്കമ്പലത്തും പിന്നീട് കോഴിക്കോട്ടുമായി അഞ്ഞൂറിലധികം ലൂമുകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാല്‍ തുടങ്ങിയ വേഗം പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും പാഴായതോടെ കൊച്ചിയിലെയും തൃശ്ശൂരിലെയും പവര്‍ലൂമുകള്‍ ഒന്നൊന്നായി പൂട്ടേണ്ടിവന്നു. എന്നാല്‍ തുടങ്ങിവച്ച ഒരുസംരംഭം പ്രതിസന്ധിഘട്ടത്തില്‍പോലും അവസാനിപ്പിക്കാന്‍ ജേക്കബിന് മനസ്സുവന്നില്ല. നഷ്ടം സഹിച്ചും കുറെക്കാലം പവര്‍ലൂം പ്രവര്‍ത്തിപ്പിച്ചു. വിപണി സാധ്യതകള്‍ കണ്ടെത്തിയതോടെ പതുക്കെ കിറ്റെക്‌സും പിന്നീട് വിജയത്തിന്റെ പാതയിലേക്ക് തന്നെയെത്തി. 1996ല്‍ കിഴക്കമ്പലത്ത് ഗാര്‍മെന്റ്‌സിനായി പ്രത്യേക കമ്പനി തുറക്കാനായത് കിറ്റെക്‌സിന്റെ ജൈത്രയാത്രയിലെ പ്രധാന നാഴികക്കല്ലിലൊന്നാണ്. വിദേശത്തുപോലും വിപണി കീഴടക്കിയ 'സാറാസ്' കറിപൗഡറുകള്‍, ബാഗ്‌നിര്‍മാണരംഗത്ത് 'സ്‌കൂബി ഡേ' തുടങ്ങി എല്ലാ പ്രവര്‍ത്തനമേഖലകളിലും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എം.സി. ജേക്കബിന്റെ ജൈത്രയാത്ര. സത്യസന്ധമായി ജീവിച്ചാല്‍ ഒരിക്കലും പരാജയപ്പെടേണ്ടിവരില്ലെന്നായിരുന്നു തന്റെ വിജയരഹസ്യത്തെപ്പറ്റി എം.സി. ജേക്കബിന് എന്നും പറയാനുണ്ടായിരുന്നത്. ഒപ്പം സമൂഹത്തിനായി പരമാവധി നന്മ ചെയ്യണമെന്ന ഉപദേശവും. കിഴക്കമ്പലം: ആതുരസേവനം പണസമ്പാദനത്തിനുള്ള മാര്‍ഗമായി കാണുന്ന ഈ കാലഘട്ടത്തില്‍ തികച്ചും ഒരു അവധൂതനെപ്പോലെ സാമ്പത്തിക ലാഭമൊന്നും നോക്കാതെ ആയുര്‍വേദ ചികിത്സയില്‍ പഠനവും മനനവും നടത്തിയ വൈദ്യശ്രേഷ്ഠന്‍ കൂടിയായിരുന്നു നാട്ടുകാരുടെ 'ജേക്കബ്ബേട്ട'നായ എം.സി. ജേക്കബ്ബ്. മനുഷ്യന്റെ വേദനകളകറ്റാനുള്ള ഉപാധിയായാണ് അദ്ദേഹം പാരമ്പര്യവൈദ്യചികിത്സയെ കണ്ടത്. അപൂര്‍വ ആയുര്‍വേദ മരുന്നുകളുടെയും ആയുര്‍വേദ ഗ്രന്ഥങ്ങളുടെയും ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. പഴകിയ രോഗങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഗ്രന്ഥങ്ങള്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചു ചികിത്സ നല്‍കിയിരുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ പിതാവിന്റെ അപൂര്‍വശേഖരങ്ങളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ എം.സി. ജേക്കബ്ബിന് നല്‍കിയിരുന്നു. ആയുര്‍വേദത്തോടുള്ള മതിപ്പും അഭിനിവേശവും ഈ രംഗത്ത് ചികിത്സയും ഗവേഷണവും വികസിപ്പിക്കുന്നതില്‍ എം.സി. ജേക്കബ്ബിന് പ്രേരണയായി. ഇത്തരം ചികിത്സയിലൂടെ കഠിന രോഗങ്ങള്‍ മാറിയവരില്‍ പ്രമുഖരും ഉള്‍പ്പെടും. നൂറുക്കണക്കിന് രോഗികളാണ് അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നത്. വീടിന്റെ ഉമ്മറത്തും തന്റെ മുറിയിലും വച്ച് രോഗികളെ നോക്കിയിരുന്നു അദ്ദേഹം. സൗജന്യമായി തന്നെ അവര്‍ക്ക് ചികിത്സയും നല്‍കിപ്പോന്നു. തിരുമ്മുന്നതിനും മറ്റും വിദഗ്ദ്ധരടങ്ങിയ ഒരു ടീം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നടുവേദനയും മുട്ടുവേദനയുമെല്ലാം അദ്ദേഹത്തിന്റെ ചികിത്സയില്‍ വേഗത്തില്‍ മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൈപുണ്യമറിഞ്ഞ് പ്രഗത്ഭരുടെ വന്‍നിര തന്നെ അദ്ദേഹത്തിന്റെ അടുത്ത് ചികിത്സാര്‍ത്ഥം എത്തിയിരുന്നു. വീടിനോട് ചേര്‍ന്ന് മരുന്നുകളും മറ്റും തയ്യാറാക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങള്‍ അദ്ദേഹം ഒരുക്കിയിരുന്നു. കൊച്ചി: വ്യവസായരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങള്‍ക്കായി ഒരുലക്ഷം രൂപ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം കേട്ടറിഞ്ഞാണ് അദ്ധ്വാനിക്കാനുള്ള മനസ്സും ശരീരവുമായി കിഴക്കമ്പലത്തുനിന്നുമൊരാള്‍ 1967ല്‍ സര്‍ക്കാരിന്റെ വാതിലില്‍ മുട്ടുന്നത്. പിറ്റേവര്‍ഷം തന്നെ കിഴക്കമ്പലം ഗ്രാമത്തിന്റെ ഒരുകോണില്‍ ചെറിയൊരു പാത്രനിര്‍മാണശാലയായി അന്ന അലൂമിനിയം തുടക്കം കുറിക്കുകയും ചെയ്തു. ജോലിക്കാരായി എട്ടുപേരും സദാ സേവനസന്നദ്ധനായി ഉടമസ്ഥനും ചേര്‍ന്നതോടെ തുടര്‍ന്നങ്ങോട്ട് വ്യവസായം വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിടാന്‍ തുടങ്ങി. പിന്നീട് നാടറിയുന്ന വലിയ വ്യവസായിയായി വളര്‍ന്ന എം.സി. ജേക്കബ്ബിന്റെ വിജയകഥ അവിടെത്തുടങ്ങുന്നു. അലൂമിനിയം ശുദ്ധീകരിച്ചെടുത്ത് പാത്രങ്ങള്‍ ഉണ്ടാക്കുകയായിരുന്നു തന്റെ സ്ഥാപനത്തിലൂടെ എം.സി. ജേക്കബ് ലക്ഷ്യമിട്ടത്. കളമശ്ശേരിയിലെ ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ നിന്നുമായിരുന്നു ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. ഏതൊരു വ്യവസായ ഉടമയെയും പോലെ വിപണിയിലെ വെല്ലുവിളികളെ നേരിടാന്‍ ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല ആദ്യകാലത്ത് എം.സി. ജേക്കബ്ബിന് നേരിടേണ്ടിവന്നത്. അക്കാലത്ത് തമിഴ്‌നാട്ടില്‍നിന്നും മറ്റുമായിരുന്നു കേരളത്തിലേക്ക് അലൂമിനിയം പാത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. ഈരംഗത്ത് തമിഴ്‌നാടിന്റെ വെല്ലുവിളി നേരിടാന്‍ കമ്പനി തുടങ്ങി ആറുവര്‍ഷം വരെ അന്ന ബ്രാന്‍ഡിന് കാത്തിരിക്കേണ്ടിവന്നു. ശുദ്ധമായ അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വില കുറച്ചുവില്‍ക്കാന്‍ ഒട്ടും സാധിക്കാത്ത അവസ്ഥയില്‍ പോലും തളരാത്ത മനഃസാന്നിദ്ധ്യവുമായി എം.സി. ജേക്കബ് പിടിച്ചുനിന്നു. വില കുറച്ചുവിറ്റ് വിപണി പിടിച്ചിരുന്ന തമിഴ്‌നാടന്‍ പാത്രങ്ങളിലെ മായംചേര്‍ക്കല്‍ മലയാളി തിരിച്ചറിഞ്ഞുതുടങ്ങിയതോടെ പിന്നീടങ്ങോട്ട് 'അന്ന'യുടെ സുവര്‍ണകാലമായി. 73ല്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ പവര്‍കട്ടും ഒരുതരത്തില്‍ അന്നയ്ക്ക് സഹായകരമായി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള പാത്രങ്ങളുടെ കുത്തൊഴുക്ക് പവര്‍കട്ട് മൂലം പതുക്കെ നിലച്ചതായിരുന്നു ഇതിന് കാരണം. ജനപ്രീതിയും വിശ്വാസവും നേടിയെടുത്തതോടെ ആവശ്യത്തിനനുസരിച്ച് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പോലുമാകാത്ത അവസ്ഥയിലേക്കുവരെയെത്തി കാര്യങ്ങള്‍. രണ്ടും മൂന്നും മാസങ്ങള്‍ മുമ്പുതന്നെ അഡ്വാന്‍സ് ബുക്കിങ് നടത്തിയായിരുന്നു അക്കാലത്ത് കടകള്‍ക്കുള്ള പാത്രവിതരണം. 1970 പിന്നിട്ടപ്പോഴേക്കും അന്നയിലെ തൊഴിലാളികളുടെ എണ്ണം 400 കവിഞ്ഞു. അങ്ങനെയിരിക്കെയാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വസ്ത്രനിര്‍മാണ രംഗത്ത് 75ല്‍ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് (കിറ്റെക്‌സ്) എന്ന വിജയസംരംഭത്തിന് കൂടി എം.സി. ജേക്കബ് തുടക്കം കുറിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പവര്‍ലൂം അനുവദിക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തും കിഴക്കമ്പലത്തും പിന്നീട് കോഴിക്കോട്ടുമായി അഞ്ഞൂറിലധികം ലൂമുകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാല്‍ തുടങ്ങിയ വേഗം പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും പാഴായതോടെ കൊച്ചിയിലെയും തൃശ്ശൂരിലെയും പവര്‍ലൂമുകള്‍ ഒന്നൊന്നായി പൂട്ടേണ്ടിവന്നു. എന്നാല്‍ തുടങ്ങിവച്ച ഒരുസംരംഭം പ്രതിസന്ധിഘട്ടത്തില്‍പോലും അവസാനിപ്പിക്കാന്‍ ജേക്കബിന് മനസ്സുവന്നില്ല. നഷ്ടം സഹിച്ചും കുറെക്കാലം പവര്‍ലൂം പ്രവര്‍ത്തിപ്പിച്ചു. വിപണി സാധ്യതകള്‍ കണ്ടെത്തിയതോടെ പതുക്കെ കിറ്റെക്‌സും പിന്നീട് വിജയത്തിന്റെ പാതയിലേക്ക് തന്നെയെത്തി. 1996ല്‍ കിഴക്കമ്പലത്ത് ഗാര്‍മെന്റ്‌സിനായി പ്രത്യേക കമ്പനി തുറക്കാനായത് കിറ്റെക്‌സിന്റെ ജൈത്രയാത്രയിലെ പ്രധാന നാഴികക്കല്ലിലൊന്നാണ്. വിദേശത്തുപോലും വിപണി കീഴടക്കിയ 'സാറാസ്' കറിപൗഡറുകള്‍, ബാഗ്‌നിര്‍മാണരംഗത്ത് 'സ്‌കൂബി ഡേ' തുടങ്ങി എല്ലാ പ്രവര്‍ത്തനമേഖലകളിലും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എം.സി. ജേക്കബിന്റെ ജൈത്രയാത്ര. സത്യസന്ധമായി ജീവിച്ചാല്‍ ഒരിക്കലും പരാജയപ്പെടേണ്ടിവരില്ലെന്നായിരുന്നു തന്റെ വിജയരഹസ്യത്തെപ്പറ്റി എം.സി. ജേക്കബിന് എന്നും പറയാനുണ്ടായിരുന്നത്. ഒപ്പം സമൂഹത്തിനായി പരമാവധി നന്മ ചെയ്യണമെന്ന ഉപദേശവും. കൊച്ചി: അന്ന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.സി. ജേക്കബിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് അനുശോചിച്ചു. കേരളത്തിന്റെ വ്യവസായചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കുകയും ചെറുകിട വ്യവസായത്തിലൂടെ വ്യവസായവത്കരണത്തിന് തുടക്കംകുറിക്കുകയും ചെയ്ത സംരംഭകനാണ് എം.സി. ജേക്കബ്. മറ്റ് പല വ്യവസായികളില്‍നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ പിന്തള്ളപ്പെട്ടുകഴിഞ്ഞിരുന്ന നിരവധിപേര്‍ക്ക് തന്റെ വ്യവസായശാലകളിലൂടെ ജീവിതമാര്‍ഗം തുറന്നുകൊടുത്ത വ്യക്തികൂടിയായിരുന്നു എം.സി. ജേക്കബെന്ന് കെ.വി. തോമസ് അനുസ്മരിച്ചു. കൊച്ചി: അന്ന, കിറ്റെക്‌സ് ഗ്രൂപ്പ് സംരംഭങ്ങളുടെ സാരഥി എം.സി. ജേക്കബിന്റെ നിര്യാണത്തില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അനുശോചിച്ചു. പിന്നാക്ക പ്രദേശമായിരുന്ന കിഴക്കമ്പലത്തെ ആഗോള ബിസിനസ് ഭൂപടത്തിന്റെ ഭാഗമാക്കിമാറ്റിയ എം.സി. ജേക്കബ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോട് അദ്ദേഹം പുലര്‍ത്തിയിരുന്ന പ്രത്യേക മമത മറ്റ് വ്യവസായ സംരംഭകര്‍ക്ക് മാതൃകയാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. എം.സി. ജേക്കബിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ അനുശോചിച്ചു.

No comments:

Post a Comment