മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്‌റ്റുഡന്റ് മൂവ്‌മെന്റ്(എം.ജി.ജെ.എസ്.എം) ദേശീയ നേതൃത്വ പരിശീലന ക്യാമ്പ് ലുമിന-2011 മുളന്തുരുത്തി വെട്ടിക്കല്‍ ഉദയഗിരി വൈദിക സെമിനാരിയില്‍ തുടങ്ങി. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു.
സമൂഹത്തില്‍ പ്രകാശം പരത്തുന്നവരാകണം പുതുതലമുറയെന്നു ബാവ ഉദ്‌ബോധിപ്പിച്ചു. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, യുണൈറ്റഡ് നേഷന്‍ ഫിനാന്‍സ് അഡ്വൈസര്‍ ഡോ. കെ.എം. ജോര്‍ജ്, പ്രഫ. ബേബി എം. വര്‍ഗീസ്, ഫാ. ബോബി തറയാനി, ഡീക്കന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പഠനം, കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. ഇന്നു വൈകിട്ട് 7.30ന് കലാസായാഹ്നം തെന്നിന്ത്യന്‍ ചലച്ചിത്ര താരം കാര്‍ത്തിക ഉദ്‌ഘാടനം ചെയ്യും. ഞായര്‍ രാവിലെ കുര്‍ബാനയ്‌ക്കുശേഷം ക്യാമ്പ് സമാപിക്കും.
No comments:
Post a Comment