കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് യാക്കോബായ സുറിയാനി സഭയിലെ വലമ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടതില്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സന്തുഷ്‌ടി രേഖപ്പെടുത്തി. ഇരു വിഭാഗവും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാര്‍ഗം കണ്ടെത്താന്‍ നേതൃത്വം നല്‍കിയവരെ ബാവ അഭിനന്ദിച്ചു. കേസുകള്‍ അവസാനിപ്പിക്കാനും ഇരുവിഭാഗവും പ്രത്യേകം ദേവാലയങ്ങള്‍ നിര്‍മിക്കാനും തീരുമാനിച്ചത് സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാര മാതൃകയായി തീര്‍ന്നെന്ന് ശ്രേഷ്‌ഠ ബാവ പറഞ്ഞു. കേസുകളിലൂടെ നഷ്‌ടപ്പെടുത്തുന്ന കോടിക്കണക്കിന് വരുന്ന സമ്പത്ത് സമൂഹത്തിന്റെ നന്മയ്‌ക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. മലബാറില്‍ 67 പള്ളികളും, തൃശൂരില്‍ 6 പള്ളികളും, കോട്ടയത്ത് 4 പള്ളികളും ഇതേ രീതിയില്‍ ഭാഗിച്ചു പിരിഞ്ഞു മുന്നോട്ടു പോകുന്നു. കലഹങ്ങള്‍ വിട്ടു സന്തോഷിന്റെയും സമാധാനത്തിന്റെയും പാതയില്‍ മുന്നോട്ടു പോകുമ്പോഴാണ് സഭ ലോകത്തില്‍ അതിന്റെ ദൗത്യം വെളിപ്പെടുത്തുന്നതെന്നും സഭാ വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ഇനിയെങ്കിലും അനുഗ്രഹത്തിന്റെതായ ഈ മാര്‍ഗത്തിലേക്കു കടന്നുവരാന്‍ സാധിക്കട്ടെയെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.
snehathodeyum ramyathayodayum munpottu pokan ini namale daivam anugrahikkate..
ReplyDelete