കോലഞ്ചേരി: മനുഷ്യരെ ദൈവോന്മുഖരാക്കുവാന്‍ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. പുതിയ തലമുറയിയെ ദൈവവിശ്വാസത്തിലൂടെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ ആധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂവെന്നും ബാവ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എംജെഎസ്എസ്എ മുന്‍ ഭാരവാഹികളായ കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ, കെ.ജെ. തമ്പി, കെ.വി. പൗലോസ്, കെ.പി. കുര്യാക്കോസ്, ജോയി പി. ജോര്‍ജ്, തര്യന്‍ കെ. പൈനാടത്ത്, ചാക്കോ വി. ചാക്കശ്ശേരി, കെ.എം. തമ്പി എന്നിവരെ ആദരിച്ചു. വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ അടുത്ത മൂന്നുവര്‍ഷത്തെ ഭാരവാഹികളായി കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് (പ്രസി.), ഫാ. സി.കെ. സാജു ചെറുവിള്ളില്‍ (വൈ. പ്രസി.), ബേബി മത്താറ (ജന. സെക്ര.). ഡോ. ജോസ് ഡി. കൈപ്പിള്ളില്‍, പി.വി. ഏലിയാസ്, കെ.എം. തമ്പി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു
No comments:
Post a Comment