News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 29 June 2011

ദുക്‌റോന പെരുന്നാള്‍ വിശ്വാസികളുടെ കൂട്ടായ്മ വലിയപ്പം ഉണ്ടാക്കിത്തുടങ്ങി

പറവൂര്‍: സന്താനസൗഭാഗ്യത്തിനും കുടുംബക്ഷേമത്തിനും ആയിരക്കണക്കിന് വലിയപ്പവും ചെറുപഴവും ഭക്തര്‍ നേര്‍ച്ച നടത്തുന്ന ദുക്‌റോന പെരുന്നാളിന് പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഒരുക്കം തുടങ്ങി. പള്ളിയങ്കണത്തില്‍ വിശ്വാസികളുടെ കൂട്ടായ്മ അമ്പതോളം അടുപ്പുകളിലാണ് വലിയപ്പം തയ്യാറാക്കുന്നത്. അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വേവിച്ചെടുക്കുന്നതാണ് വലിയപ്പം. വിശ്വാസികള്‍ ഓഹരിക്രമത്തിലാണ് വഴിപാട് നേരുന്നത്. 501 അപ്പവും അത്രയും തന്നെ ചെറുപഴവുമാണ് ഒരോഹരി. ഇത് ഉണ്ടാക്കാന്‍ 37കിലോ അരിയും 22 കിലോ ശര്‍ക്കരയും വേണ്ടിവരും. ഇത്തരം നിരവധി ഓഹരികള്‍ പള്ളിയില്‍ വഴിപാടുണ്ടാകും. ജൂലായ് രണ്ടിന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, മൂന്നിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. പിന്നീട്, വലിയപ്പം ഭക്തജനങ്ങള്‍ക്കായി വിതരണം ചെയ്യും. വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യു പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

No comments:

Post a Comment