News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 30 June 2011

Wednesday, 29 June 2011

ദുക്‌റോന പെരുന്നാള്‍ വിശ്വാസികളുടെ കൂട്ടായ്മ വലിയപ്പം ഉണ്ടാക്കിത്തുടങ്ങി

പറവൂര്‍: സന്താനസൗഭാഗ്യത്തിനും കുടുംബക്ഷേമത്തിനും ആയിരക്കണക്കിന് വലിയപ്പവും ചെറുപഴവും ഭക്തര്‍ നേര്‍ച്ച നടത്തുന്ന ദുക്‌റോന പെരുന്നാളിന് പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഒരുക്കം തുടങ്ങി. പള്ളിയങ്കണത്തില്‍ വിശ്വാസികളുടെ കൂട്ടായ്മ അമ്പതോളം അടുപ്പുകളിലാണ് വലിയപ്പം തയ്യാറാക്കുന്നത്. അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വേവിച്ചെടുക്കുന്നതാണ് വലിയപ്പം. വിശ്വാസികള്‍ ഓഹരിക്രമത്തിലാണ് വഴിപാട് നേരുന്നത്. 501 അപ്പവും അത്രയും തന്നെ ചെറുപഴവുമാണ് ഒരോഹരി. ഇത് ഉണ്ടാക്കാന്‍ 37കിലോ അരിയും 22 കിലോ ശര്‍ക്കരയും വേണ്ടിവരും. ഇത്തരം നിരവധി ഓഹരികള്‍ പള്ളിയില്‍ വഴിപാടുണ്ടാകും. ജൂലായ് രണ്ടിന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, മൂന്നിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. പിന്നീട്, വലിയപ്പം ഭക്തജനങ്ങള്‍ക്കായി വിതരണം ചെയ്യും. വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യു പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷം തുടങ്ങി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സ്ഥാപക സാരഥി പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷങ്ങള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്തു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് നവതിയാഘോഷങ്ങള്‍ ആരംഭിച്ചത്. ജന്മദിന ശുശ്രൂഷയ്ക്കും വി. കുര്‍ബാനയ്ക്കുംശേഷം കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ആഘോഷച്ചടങ്ങുകള്‍ നടന്നത്. എം.എ. ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ 90 കുട്ടികള്‍ചേര്‍ന്ന് അവതരിപ്പിച്ച ഗുരുപൂജ നൃത്തശില്പം ആകര്‍ഷകമായി. തുടര്‍ന്ന് കുട്ടികള്‍ പ്രൊഫ. എം.പി. വര്‍ഗീസിന്റെ കാല്‍കഴുകി പുഷ്പാര്‍ച്ചനയും ഗുരുവന്ദനവും നടത്തി. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയ്ക്ക് അദ്ദേഹംനല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തില്‍ തുടക്കംകുറിച്ച അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളാണ് അദ്ദേഹമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ, ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. മാതൃകാ അധ്യാപകനായിട്ടാണ് പ്രൊഫ. എം.പി. വര്‍ഗീസിനെ കാണാനാകൂയെന്ന് അധ്യക്ഷതവഹിച്ച കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. ആധുനിക കോതമംഗലത്തിന്റെ മുഖ്യശില്പിയാണ് എം.പി. വര്‍ഗീസെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു, പ്രൊഫ. ബേബി എം. വര്‍ഗീസ്, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, അഡ്വ. കെ.എം. എബ്രഹാം എന്നിവര്‍ സംസാരിച്ചു. പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷ പുരസ്‌കാരമായി ഒരുലക്ഷം രൂപയുടെ അവാര്‍ഡ് എല്ലാവര്‍ഷവും ഇന്ത്യയിലെ പ്രഗത്ഭ വ്യക്തികളിലൊരാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കോളേജ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എം. എബ്രഹാം പ്രഖ്യാപിച്ചു. എം.എ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിന്നി വര്‍ഗീസ്, എന്‍ജിനീയറിങ് കോളേജിനുവേണ്ടി ഡോ. കെ.എം. ലൗലി, ഇന്റര്‍നാഷണല്‍ സ്‌കൂളിനുവേണ്ടി പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി ജോര്‍ജ്, അടിമാലി ബസ്സേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി.ഒ. ജോര്‍ജ്, നോണ്‍ ടീച്ചിങ് സ്റ്റാഫിനുവേണ്ടി എല്‍ദോ പോള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. കോളേജ് അസോസിയേഷന്റെ വക സ്വര്‍ണപ്പതക്കം ട്രഷറര്‍ കുഞ്ഞച്ചന്‍ എ. കുരുവിള അണിയിച്ചു. നവതി സ്മാരക വൃക്ഷ സമര്‍പ്പണം ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള നിര്‍വഹിച്ചു

ധ്യാനയോഗം 3

Sanctification of St.Peters Chapel Kulanada, under St.Thomas JSO Church Manthalir was conducted by Diocesean Metropolitan H.G.Mor Militheos Yuhanon.

KULANADA: Sanctification of St. Peters Chapel Kulanada, under St. Thomas JSO Church Manthalir was conducted by Diocesean Metropolitan H. G. Mor Militheos Yuhanon. A warm reception was given to the Metropolitan and priests of the diocese to the chapel which was closed for the past 9 years due to the legal suits. The Pathanamthitta Dist. Court handed over the Chapel and allied properties to the real owners and ruled that Metran Kakshi has no right over the chapel. On 28th after sanctification, evening prayers was conducted. On 29th Holy Qurbono was celebrated by H. G. Mor Milithoes Yuhanon. Ver. Rev Mathews Coreppiscopa, Ver. Rev. Thomas Tharayil Corepiscopa, Fr. Samson (Vicar), Fr. Joseph Varghese, Fr. George Perumpattethu, Fr. Geevarghese Zackria, Fr. James Kulanada and Fr. Abey Stephen assisted His Grace

Tuesday, 28 June 2011

every human must watch this video

കടുംഗമംഗലം പള്ളി പെരുന്നാളിന് കൊടികയറി

ചോറ്റാനിക്കര: കടുംഗമംഗലം സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹമാരുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. ഗീവര്‍ഗീസ് മണക്കാട്ട് കൊടികയറ്റി. 29ന് രാവിലെ 8.45ന് കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന, 10.30ന് പ്രദക്ഷിണം, 11.30ന് നേര്‍ച്ചസദ്യ, 3ന് കൊടിയിറക്കം എന്നിവ ഉണ്ടായിരിക്കും

JSVBS 2011 Closing Ceremony conducted at United Indian School, Kuwait.

KUWAIT: The closing ceremony of Jacobite Syrian Vacation Bible School "JSVBS 2011" organized by St. George Universal Syrian Orthodox Reesh Church Sunday School was conducted at United Indian School Auditorium on Friday, June 24, 2011. The Parish Vicar Rev. Fr. Sajan T. John presided over the public meeting. The Keynote address was delivered by the Vicar of the Marthoma Church, Rev. Genil Abraham and the Felicitations were made by Parish Secretary Mr. Johnson Varghese and Chev. Prof. Bijou Varghese. Sunday School Head Master Mr. Saju Kuriakose welcomed the Guests and the gathering and Mrs. Sunila Kurian proposed the Vote of Thanks. Mrs. Bina Saji as the JSVBS leader coordinated the activities and Mrs. Beetha Johnson compered the meeting. The JSVBS students displayed their skills and talents and what they learnt from JSVBS including songs and skits. Magician Manoj entertained the audience with a Magic show

H.G Mor Thomas Themotheos visiting Singapore, Brunei & Malaysia.

SINGAPORE: Kottayam Diocesan Bishop H.G Mor Thomas Themotheos celebrated Holy Qurbana and blessed the congregation in St. Mary's Jacobite Syrian Church Singapore on 25th June. Earlier His Grace was received at the airport by Vicar Rev. Fr. Saji Nadumuriyil, Rev. Fr. Elias Kuruvilla Puthuveetil and committee members. His Grace visited Singapore on his way to Brunei, with the invitation of the Catholic Bishop in Brunei. His Grace will return to Singapore on Thursday and will celebrate Holy Qurbana in St. George Jacobite Syrian Church Malaysia on 3rd July and will return to India on 4th.

Fr. Cheriyan Kottayil

Monday, 27 June 2011

ഉറ്റവര്‍ ഉപേക്ഷിച്ച വൃദ്ധന്‌ നല്ല ഇടയന്റെ സഹായ ഹസ്‌തം

അടിമാലി: ഉറ്റവര്‍ ഉപേക്ഷിച്ച രോഗിയായ വൃദ്ധന്‌ നല്ല ഇടയന്റെ സഹായഹസ്‌തം. നിരാലംബരുടെ ആശ്രയകേന്ദ്രമായ കുളപ്പാറച്ചാല്‍ ഗുഡ്‌ സമരിറ്റന്‍ ആശ്രമവും ഫാ.ബെന്നി ഉലഹന്നാനുമാണ്‌ കോട്ടയം മറ്റത്തില്‍ ഫിലിപ്പ്‌ എന്ന തൊണ്ണൂറ്റഞ്ചുകാരന്‌ അഭയമൊരുക്കിയത്‌. ശാന്തമ്പാറ എസ്‌.ഐ: ഫിന്നി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശ്രമം ഡയറക്‌ടര്‍ ഫാ.ബെന്നി ഉലഹ്നഹന്നാന്‌ കൈമാറുകയായിരുന്നു. അശരണര്‍ക്ക്‌ തല ചായ്‌ക്കാനിടവും സ്‌നേഹ സാന്ത്വന പരിചരണങ്ങളും നല്‍കി കനിവിന്റെ ഉറവയായി ഗുഡ്‌ സമരിറ്റന്‍ ആശ്രമം അനുദിനം വളരുകയാണ്‌. 1999 സെപ്‌റ്റംബര്‍ ഒന്‍പതിന്‌ കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയ 104 കാരനെ സ്വവസതിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പരിചരിച്ചായിരുന്നു തുടക്കം. കുമളിയില്‍ വികാരിയായി സേവനമനുഷ്‌ഠിക്കുന്നതിനിടെ ലക്ഷ്‌മി രാഘവനെന്ന വൃദ്ധയുടെ സംരക്ഷണവും ഏറ്റെടുത്തു. അഭയം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കുടുംബ വിഹിതമായി കിട്ടിയ സ്‌ഥലത്ത്‌ ചെറിയ ഒരു കെട്ടിടം നിര്‍മിച്ച്‌ അന്തേവാസികള്‍ക്കൊപ്പം താമസം തുടങ്ങുകയായിരുന്നു. പിന്നീട്‌ നാട്ടുകാരുടെ സഹായത്തോടെ കെട്ടിടം വിപുലീകരിച്ചു. കഴിഞ്ഞ പതിനൊന്ന്‌ വര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം പേര്‍ക്ക്‌ ഇവിടം അഭയമായി. പകുതിയിലധികം പേര്‍ വാര്‍ധക്യത്തില്‍ മരിച്ചു. ഇരുപതിലധികം പേരെ ഉറ്റവരെ കണ്ടെത്തി ഏല്‍പ്പിച്ചു. ഭിക്ഷാടകരും, അവിവാഹിതരും അനാഥരുമായ ഇരുപത്തെട്ട്‌ പേരാണ്‌ നിലവില്‍ ആശ്രമത്തിന്റെ തണലില്‍ കഴിയുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായങ്ങളാണ്‌ ആശ്രമത്തിന്റെ വരുമാനം. പരിമിതികളെ അതിജീവിക്കാന്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ട്‌. എല്ലാ വിഭാഗത്തില്‍പ്പെട്ട മതസ്‌ഥരുടെയും പ്രാര്‍ഥനാ രീതികള്‍ ഇവിടെ ഉണ്ട്‌. ആംഗ്ലിക്കന്‍ സഭാ വൈദികനായ ഫാ.ബെന്നി ഉലഹന്നാന്‌ 2006 ലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അംബേദ്‌കര്‍ അവാര്‍ഡ്‌, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. വൈദികനൊപ്പം ഭാര്യ ബിജി, സന്നദ്ധ സേവകരായ സിസ്‌റ്റര്‍ ജയ്‌നി തങ്കച്ചന്‍, സെക്രട്ടറി ഫാ. റോണി സെബാസ്‌റ്റ്യന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നുണ്ട്‌. എല്ലാ വെള്ളിയാഴ്‌ചകളിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും കൗണ്‍സലിംഗും ആശ്രമത്തില്‍ നല്‍കുന്നുണ്ട്‌.

Saturday, 25 June 2011

തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി

ധ്യാനയോഗം

Holly Mass

സുവിശേഷ യോഗം

കോലഞ്ചേരി: പൗരസ്ത്യ സുവിശേഷ സമാജം ഗോസ്​പല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ മംഗലത്തുനട സെന്റ് ജോര്‍ജ് യാക്കോബായ ചാപ്പലില്‍ സുവിശേഷ മഹായോഗം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വൈകീട്ട് 6.30ന് പ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം എന്നിവയുണ്ടാകും. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ മുളയംകോട്ടില്‍, ഫാ. പൗലോസ് പാറേക്കര, ജോസ് മരുതിനാല്‍ എന്നിവര്‍ ശുശ്രൂഷകള്‍ നടത്തും

പാറേപ്പീടികയില്‍ ഓര്‍മപ്പെരുന്നാള്‍

കോലഞ്ചേരി: പാറേപ്പീടിക സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സിറിയന്‍ സിംഹാസന ചാപ്പലില്‍ പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ ഓര്‍മപ്പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും ജൂണ്‍ 26 മുതല്‍ 29 വരെ നടക്കും. ഞായറാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, കൊടിയേറ്റ്, ഉച്ചയ്ക്ക് 2ന് ഭക്തസംഘടനാ വാര്‍ഷികം എന്നിവ നടക്കും. ചൊവ്വാഴ്ച വൈകീട്ട് 7.30ന് പ്രസംഗം, 8.15ന് പ്രദക്ഷിണം എന്നിവയുണ്ടാകും. ബുധനാഴ്ച രാവിലെ 8ന് വി. കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. 10.30ന് പ്രദക്ഷിണവും ഉണ്ടാകും

Friday, 24 June 2011

Thursday, 23 June 2011

ആരക്കുന്നം പള്ളിയില്‍ ധ്യാനയോഗം

ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ധ്യാനയോഗവും വ്യക്തിത്വ വികസന ക്ലാസ്സും കൗണ്‍സലിങ്ങും ശനിയാഴ്ച നടക്കും. രാവിലെ 8ന് ഫാ. ജേക്കബ് ചിറ്റേത്തിന്റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന. 10-ന് ആരംഭിക്കുന്ന ധ്യാനയോഗം വികാരി ഫാ. മാത്യു പോള്‍ കാട്ടുമാങ്ങാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ക്ലാസ് ഫാ. ജോസഫ് പാണക്കാട്ട്, ഫാ. എബി വര്‍ക്കി, ഫാ. ഡാര്‍ലി എടപ്പാങ്ങാട്ടില്‍ എന്നിവര്‍ നയിക്കും

Consecration of new church at Miyapur, Hyderabad on June 26, Sunday

Tuesday, 21 June 2011

Monday, 20 June 2011

H.B Catholicose Baselious Thomas 1st visited H.H Patriarch Ignatious Zakka 1st in Germany

GERMANY: 17 June 2011, Germany: His Beatitude Catholicose Aboon Mor Baselios Thomas I, along with Mor Gregorios Joseph, Metropolitan of Kochi Diocese & Malankara Holy Episcopal Synod Secretary, visited His Holiness Patrirach Moran Mor Ignatius Zakka I Iwas in Germany. Holy Father is on a medical and private visit to Germany. Earlier Mor Theethos Yeldho, Metropolitan of the Malankara Archdiocese of North America also visited His Holiness. On 16th H.B Bava and Rev. Fr. Joby arrived in Zurich Airport in Swizerland. On 17th H.B Catholicose Baselious Thomas 1st met HH Patriarch Ignatious Zakka 1st at the hospital. H.B Bava was welcomed by H.E Philexinose Mathias Nais, Priests & Chorepiscopas. After the dinner on the same day H.B Bava & team visited St. Ephraim Seminary at Holland, where H.B was accorded a warm welcome by H.E Mor Policarpos Augin Aydin (Metrapolitian of Netherlands), Rambans, Priests, Nuns & deacons. On 18th H.B and delegates from Malankara went to visit Cicek Thirumeni's tomb

H.B. Dr. Mor Baselious Thomas received a warm welcome at Switzerland

Zurich: His Beatitude Mor Mor Baselious Thomas, Catholicose of India, was given a warm welcome at Zurich, Switzerland on his arrival in the capital city. HB was received by Fr. Prince Mannathoor, Vicar St. Marys's Jacobite Syrian Orthodox Church and Shri. Mathewkutty, Secratary, Shri. Benny, Public Relations Officer MSOC Council were also present

H.G Mor Osthathiose Issac laid the foundation stone for new Church under Mylapore diocese at Anna Nagar on June 19th.

CHENNAI: H.G Mor Osthathiose Issac laid the foundation stone for new Church under Mylapore diocese at Anna Nagar. Hundreds of faithful and priest of the diocese were present during the function. Rev. Fr. Aby Alias Puthenveettil and the church managing committee made all the arrangements for the function

Mor Coorilos Geevarghese re-elected as Chairperson of Student Christian Movement of India

Dimapur: Geevarghese Mor Coorilos, Metropolitan of Niranam diocese has been re-elected as Chairperson of SCMI for one more term. The unanimous decision to this effect was taken at the General Committee meeting of the SCMI, held in Dimapur, Nagaland from 1-4 June, 2011. Dr. S.C. Jamir, former Governor of Goa and former chief Minister of Nagaland was the chief guest. Dr. Ranjan Solomon, Consultant of WCC delivered the Key note speech. The meeting finalized the plans for the SCMI centenary celebrations in 2012

Sunday, 19 June 2011

തെക്കന്‍ പറവൂര്‍ വലിയപള്ളിയില്‍ പെരുന്നാള്‍

തെക്കന്‍ പറവൂര്‍: മോര്‍ യൂഹാനോന്‍ മാംദാന യാക്കോബായ സുറിയാനി വലിയപള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദാനയുടെ ജനനപ്പെരുന്നാളിന് ചൊവ്വാഴ്ച വൈകീട്ട് ആറിന് കൊടികയറും. വ്യാഴാഴ്ച രാത്രി എട്ടിന് പ്രദക്ഷിണം, വെള്ളിയാഴ്ച രാവിലെ 8.30ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന, 10.30ന് പ്രദക്ഷിണം, 11.30ന് ആശീര്‍വാദം, നേര്‍ച്ചസദ്യ തുടങ്ങിയവയുണ്ട്

Shri Joby George honoured by Mayor of City of Philadelphia

PENNSYLVANIA: Shri. Joby George, the Official Spokesman of Malankara Archdiocese of North America and a well respected Community Leader in USA has received the prestigious COMMUNITY SERVICE AWARD for his devoted- outstanding services, contributions and excellent achievements in the field of Community Development and Social Services constituted by Mr. Michael A Nutter, the Mayor of the city of Philadelphia in Pennsylvania State , USA. The Award was presented by Mr. Bob Brady, the United States Congressman at the occasion of 12th Annual Banquet Ceremony of the Asian Federation of United States. Shri. Joby George is the Director of Asian Federation of United States, Advisory Board member of Philadelphia Police Department, Area manager of Kairali TV USA, Special Correspondent of Malayalam Pathram, the leading Indian Newspaper, Tri- State Kerala Forum Executive Vice Chairman , Auditor and Media Coordinator of Malankara Archdiocese in USA. He was also the former Chairman of Tristate Forum, President of Kottayam Association and Malankara Archdiocese Council member. "As an outstanding community leader Joby George has an excellent history and record in Social Services and Charity Projects. It is fit and appropriate , therefore the City of Philadelphia officially recognize with this Citation." wrote and signed by Mayor Michael Nutter in his Certificate of Award. Shri. Joby George is a member of St. Peters Jacobite Syrian Orthodox Church in Philadelphia, USA and belongs to Ennackal Family in Kottayam and their home parish is St. Thomas Jacobite Syrian Orthodox Church, Pakkil of Kottayam . He is residing in Philadelphia along with wife Smt. Lizy and daughters Liya and Jenny.

Saturday, 18 June 2011

Foundation Stone Laying ceremony of St. Thomas JSO Church, Annanagar, Chennai today

Hon. District Court handed over Kulanada St. Peters Chapel to the real owners

MANTHALIR: The Kulanada St. Peters Chapel and the allied properties of the Manthalir St. Thomas JSO Church (Thumpamon Diocese) which was under dispute for the last 9 years was handed over to the real owners by the order of Hon. District Court Patahanamthitta. The chapel was opened and cleaned and Dhoopaprarthana was conducted under the leadership of various priests of Thumpamon diocese. After the prayers a public meeting was conducted. St. Peters Society President Shri. A. E. Mathai presided and Vicar Fr. Samson Varghese inaugurated the meeting. Fr. E. K. Kuriakose, Fr. Joseph Varghese, Fr. Jinu Zacharia, Fr. Ebi Stephen, Dr. Jose D. Kaippallil (Sabha Managing Committee Member) felicitated the gathering

Syriac Orthodox - habibi (Suryoyo)

Manjinikara PublicMeeting 2011 Mor Gregorious

Friday, 17 June 2011

ലജ്‌ജിച്ചു തലതാഴ്‌ത്താം

മലയാളിയെന്ന്‌ അഭിമാനത്തോടെ ലോകമെങ്ങും പറഞ്ഞു നടന്നവര്‍ക്കിടയില്‍ ഇത്തരക്കാരുമുണ്ടെന്ന്‌ പറയാന്‍ ലജ്‌ജിക്കുക തന്നെ വേണം. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന്‌ പറയുന്നവര്‍ തന്നെ, സര്‍വ്വ അധാര്‍മിക പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുന്നു. നാലു വയസുകാരി മുതല്‍ 65 കാരി വരെ പീഡിപ്പിക്കപ്പെടുന്നു, പീഡിപ്പിച്ച്‌ കൊല്ലുന്നു. ഒരു കേസില്‍ എട്ടും പൊട്ടും തിരിയാത്ത എന്നു പറയപ്പെടുന്ന എട്ടാംക്ലാസുകാരന്‍ പ്രതിയാകുമ്പോള്‍, സ്വന്തം അമ്മയെ പീഡിപ്പിക്കാന്‍ മകന്‍ കൂട്ടുനില്‍ക്കുന്ന കാഴ്‌ച. എന്തിനും ഏതിനും അഭിമാനം പറയുന്ന മലയാളിയുടെ 'ഹുങ്ക്‌'നുള്ള തിരിച്ചടിയാണ്‌ ഇത്‌. ഇതിനെക്കുറിച്ച്‌ ചോദിച്ചാല്‍, ആര്‌ ഉത്തരം പറയും, അല്ലെങ്കില്‍ എന്ത്‌ ഉത്തരം പറയും?. സമൂഹത്തിലെ ആപത്‌ക്കരമായ ഈ യാത്രയില്‍ നേര്‍വഴിക്ക്‌ ആരു മുമ്പന്തിയിലുണ്ടാകും?. ചോദ്യങ്ങള്‍ പലപ്പോഴും ചോദ്യങ്ങള്‍ തന്നെയായി അവശേഷിക്കുന്നു. ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്‌ ബാലികമാരും വൃദ്ധകളും. പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാത്ത ഇത്തരക്കാരെ പീഡിപ്പിക്കുന്നവര്‍ ലൈംഗിക വൈകൃതത്തിന്റെ ഉടമകളാണ്‌, അല്ലെങ്കില്‍ രോഗത്തിന്‌ അടിമകളാണ്‌ എന്നു പറഞ്ഞ്‌ തള്ളിക്കളയാന്‍ വരട്ടെ. ഇവര്‍ എന്തുകൊണ്ട്‌ ഇങ്ങനെയായെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. അനാശാസ്യ കേസുകളില്‍ പിടിയിലാകുന്നവരില്‍ ഏറെയും സമ്മതത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്‌. ഇവരില്‍ ഏറിയ പങ്കും യുവതികളോ, മധ്യവയ്‌സകകളോ ആയിരിക്കും. എന്നാല്‍, ഇപ്പോള്‍ പീഡനത്തിനിരയാകുന്നതോ പിഞ്ചു ബാലികമാരും വൃദ്ധകളും. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെടുന്നത്‌ മുതിര്‍ന്നവരുടെ സെക്‌സിനെപ്പറ്റിയാണെന്ന്‌ കൂടി പറയുമ്പോള്‍ മനുഷ്യ മനസിനുണ്ടായിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ച്‌ ഏകദേശ സൂചന ലഭിക്കും. തെറ്റായ ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളാണ്‌ പലരെയും ഇത്തരം ലൈംഗിക വൈകൃതങ്ങളിലേക്ക്‌ നയിക്കുക. കുട്ടികള്‍ക്ക്‌ ആവശ്യമുള്ള സമയത്ത്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കാത്തതിന്റെ അഭാവവും ഇത്തരം മൂല്യചോഷണത്തിനു കാരണമാകുന്നു. കുമളിയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു കൊന്ന്‌ മരപ്പൊത്തില്‍ തള്ളിയെന്ന വാര്‍ത്ത മലയാളികള്‍ ശ്രവിച്ചത്‌ ഞെട്ടലോടെ, ഒടുവില്‍ ആ കേസിലെ പ്രതി വെറും 13 വയസുകാരന്‍ മാത്രമായിരുന്നുവെന്ന്‌ പോലീസ്‌ കണ്ടെത്തിയപ്പോള്‍ ജനങ്ങള്‍ അതിലേറെ ഞെട്ടി. ഒരു പതിമൂന്നുകാരന്‍ ഇത്തരത്തില്‍ ചെയ്യണമെങ്കില്‍ അവന്റെ ജീവിത സാഹചര്യം എന്താകും. സ്‌കൂള്‍ തുറന്ന്‌ കുട്ടികള്‍ സന്തോഷത്തോടെ സ്‌കൂളിലേക്ക്‌ പോകുന്ന ജൂണ്‍ ഒന്നാം തീയതിയാണ്‌ കേരളം കുമളിയില്‍ നിന്ന്‌ ഈ നടുക്കുന്ന വാര്‍ത്ത കേള്‍ക്കുന്നത്‌. ഇടുക്കി ആനവിലാസത്തിനു സമീപം മേപ്പാറ പത്തരയേക്കര്‍ എസ്‌റ്റേറ്റില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്‌. എസ്‌റ്റേറ്റ്‌ തൊഴിലാളികളായ ശശികുമാറിന്റെയും മാലതിയുടെയും ഏകമകള്‍ ശ്രീജ (നാലര)യാണ്‌ കൊല്ലപ്പെട്ടത്‌. ഏലത്തോട്ടത്തിലെ വൃക്ഷത്തിന്റെ വേരുകള്‍ക്കിടയിലുള്ള പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. എസ്‌റ്റേറ്റില്‍ ജാതിപത്രി പെറുക്കാന്‍ പോയ നാലു കുട്ടികളാണു മൃതദേഹം ആദ്യം കണ്ടത്‌. മൃതദേഹം കണ്ടെത്തിയപ്പോള്‍ പ്രതിയും ഒപ്പമുണ്ടായിരുന്നു. പ്രതിയായ എട്ടാംക്ലാസുകാരന്‍ ബാലികയെ അനുനയിപ്പിച്ചു വശത്താക്കി മാനഭംഗപ്പെടുത്തി. അതിനിടെ ശ്വാസംമുട്ടി പെണ്‍കുട്ടി കൊല്ലപ്പെട്ടു. തുടര്‍ന്ന്‌ മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിച്ചശേഷം പ്രതി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന്‌ മൂവര്‍സംഘത്തെ കൂട്ടി ജാതിപത്രി പെറുക്കാന്‍ സംഭവസ്‌ഥലത്തേക്കു പോയി. ഇതിനിടെ കൂട്ടുകാരില്‍ ഒരാള്‍ മൃതദേഹം കണ്ടു. തുടര്‍ന്ന്‌ വിവരം നാട്ടില്‍ പരന്നെങ്കിലും കുട്ടിക്കൊലയാളിയെപ്പറ്റി ആരും സംശയിച്ചില്ല. പ്രതിയെക്കുറിച്ചു തുടക്കത്തിലേ പോലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവു ശേഖരിക്കുന്നതിനായി അന്വേഷണസംഘം രൂപീകരിച്ചു. പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം ശ്രീജയുടെ മൃതദേഹം സംസ്‌കാരത്തിനായി തമിഴ്‌നാട്ടിലെ മുത്തലാപുരത്തേക്കു കൊണ്ടുപോയപ്പോഴും അന്വേഷണസംഘം പിന്തുടര്‍ന്നു. തെളിവെടുപ്പു പൂര്‍ത്തിയായി ഒടുവില്‍ ഇന്നലെ പതിമൂന്നുകാരനെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പതിമൂന്നുകാരന്‍ തന്നെയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മനസിലായതോടെ പോലീസ്‌ ഇയാളെ നിരീക്ഷിക്കാന്‍ സഹോദരനെ ചുമതലപ്പെടുത്തി. ഇതില്‍ സംശയം തോന്നിയതിനാല്‍ സഹോദരനെയും അമ്മയെയും കൊല്ലാന്‍ ഈ 'കുട്ടിക്കുറ്റവാളി' ശ്രമിച്ചുവെന്ന്‌ പോലീസ്‌ പറയുന്നു. കടുത്തുരുത്തിയില്‍ വൃദ്ധയായ മാതാവിനെ സ്വന്തം മകന്റെ സഹായത്തോടെ പീഡിപ്പിച്ച കേസില്‍ പ്രതിയ്‌ക്കു കൂട്ടുനിന്നത്‌ വൃദ്ധയുടെ മകന്‍. കഴിഞ്ഞ ദിവസമാണ്‌ കെ.എസ്‌. പുരം സ്വദേശിനിയായ 65വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസി അറസ്‌റ്റിലാകുന്നത്‌. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മകന്‍ കൂട്ടുനിന്നതായി വെളിപ്പെട്ടത്‌. തുടര്‍ന്ന്‌ ഇയാളെ അറസ്‌റ്റ്ചെയ്‌തു. ചില്ല്‌ മോഹനന്‍ എന്ന പേരിലറിയപ്പെടുന്ന കുറ്റിങ്ങല്‍ മോഹനനെ(50)യയും മകന്‍ ജോജോയെയുമാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ഫെബ്രുവരി 20-നാണു പരാതിക്കാസ്‌പദമായ സംഭവം നടന്നത്‌. 23 വര്‍ഷം മുമ്പു ഭര്‍ത്താവ്‌ മരിച്ച വൃദ്ധ മക്കളായ തങ്കച്ചന്‍, ജോജോ എന്നിവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. 20-നു രാത്രി മൂത്ത മകന്‍ തങ്കച്ചന്‍ പുറത്തുപോയ സമയത്തു വീട്ടിലെത്തിയ ചില്ല്‌ മോഹനന്‍ ഇളയ മകന്‍ ജോജോയുടെ സഹായത്തോടെ വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ മദ്യലഹരിയിലായിരുന്ന മകന്‍ ജോജോ കൈകളിലും കാലുകളിലും പിടിച്ചു പ്രതിക്കു സഹായം നല്‍കുകയായിരുന്നുവത്രേ. ഫെബ്രുവരി 22-നു പീഡനത്തിനിരയായ സ്‌ത്രീ പരാതി നല്‍കി. അന്ന്‌ എസ്‌.ഐയായിരുന്ന എ.ബി. ബിബിന്റെ നേതൃത്തിലാണ്‌ കേസ്‌ അന്വേഷണം ആരംഭിച്ചത്‌. തുടര്‍ന്നു പോലീസ്‌ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പരിശോധനയ്‌ക്കു വിധേയമാക്കി. എന്നാല്‍, പരാതിയില്‍ പോലീസിന്‌ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ കൂടുതല്‍ പരിശോധനകള്‍ക്ക്‌ തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന്‌ ലഭിച്ച റിപ്പോര്‍ട്ട്‌ തിരുവനന്തപുരം ഫോറന്‍സിക്‌ കെമിക്കല്‍ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ പ്രതി ചില്ല്‌ മോഹനനാണെന്ന്‌ കണ്ടെത്തുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. കുറവലങ്ങാടിനു സമീപം തൊണ്ണൂറുകാരിയെ സ്വകാര്യ ബാങ്ക്‌ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തിയത്‌ ഏതാനും ദിവസങ്ങള്‍ മുമ്പ്‌. അവിവാഹിതയായ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന, ശയ്യാവലംബയായ വൃദ്ധയെയാണ്‌ നാല്‌പത്തഞ്ചുകാരന്‍ മാനഭംഗപ്പെടുത്തിയത്‌. എതിര്‍ക്കാന്‍ പോലും കഴിയാത്ത അവസ്‌ഥയില്‍ ജീവിക്കുന്ന വൃദ്ധയെ ഇയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ജോലിക്കു പോയി മടങ്ങിയെത്തിയ കൊച്ചുമകളാണ്‌ അമ്മ പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ഇതിനിടെ മുങ്ങി, ഒടുവില്‍ പോലീസ്‌ പിടിയിലാകുമെന്ന്‌ ഉറപ്പായപ്പോള്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ലൈംഗിക വൈകൃതം പെരുകുമ്പോള്‍, പരിഹാരം എന്തെന്ന ചോദ്യം ഉയരുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക മാത്രമാണ്‌ പരിഹാരമെന്ന്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ പറയുന്നു. പോലീസും ഇത്തരം ഒരു കാര്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സ്വന്തം വീട്ടില്‍ സ്‌നേഹം ലഭിക്കാതെ പോകുന്നതാണ്‌ ഇത്തരത്തില്‍ പല 'കുട്ടിക്കുറ്റവാളികളുടെയും' പിറവിക്ക്‌ കാരണമാകുന്നത്‌. കേരളത്തില്‍ കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലിനെക്കുറിച്ചും ഇത്തരം കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നു.

Thursday, 16 June 2011

Holy Qurbana - Benyamin Joseph Mor Osthatheos

Mor Osthatheos Benyamin Joseph, the former Metropolitan of Simhasana (Pontifical) churches was a pillar of strength for the Syrian Christians of Malankara for about two decades. He was the abbot of the famous St. Ignatius Dayro at Majanikkara (Majanikkara Dayro) where the mortal remains of the Patriarch St. Ignatius Elias III is entombed.

Holy Qurbana - Benyamin Joseph Mor Osthatheos from Jobin George Thomas on Vimeo.

Syriac & Malayalam Music Clip by Fr. Saji Thomas

ഒരു നിമിഷം നമ്മള്‍ ചിന്തിക്കണം

Wednesday, 15 June 2011

സത്യത്തിലേക്ക് നയിക്കാന്‍ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ-ശ്രേഷ്ഠ ബാവ

കോലഞ്ചേരി: മനുഷ്യരെ ദൈവോന്മുഖരാക്കുവാന്‍ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. പുതിയ തലമുറയിയെ ദൈവവിശ്വാസത്തിലൂടെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ ആധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂവെന്നും ബാവ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എംജെഎസ്എസ്എ മുന്‍ ഭാരവാഹികളായ കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ, കെ.ജെ. തമ്പി, കെ.വി. പൗലോസ്, കെ.പി. കുര്യാക്കോസ്, ജോയി പി. ജോര്‍ജ്, തര്യന്‍ കെ. പൈനാടത്ത്, ചാക്കോ വി. ചാക്കശ്ശേരി, കെ.എം. തമ്പി എന്നിവരെ ആദരിച്ചു. വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ അടുത്ത മൂന്നുവര്‍ഷത്തെ ഭാരവാഹികളായി കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് (പ്രസി.), ഫാ. സി.കെ. സാജു ചെറുവിള്ളില്‍ (വൈ. പ്രസി.), ബേബി മത്താറ (ജന. സെക്ര.). ഡോ. ജോസ് ഡി. കൈപ്പിള്ളില്‍, പി.വി. ഏലിയാസ്, കെ.എം. തമ്പി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു

Tuesday, 14 June 2011

Educational Excellence

Dn. Sabin Saju, Kurikkappillil, got A+ for all subjects and 100% marks in CBSE 10th exam 2011.He studied in St. Mary's Central School Rajakumari, Idukki dist. Dn. Sabin is the son of Fr. Saju George and Bindu Saju Kurikkappillil, Murikkassery. He belongs to St. George Jacobite Syrian Orthodox Church Murikkassery

St. Gregorious youth association of St. Thomas JSOC North Paravoor organized an ecofriendly program "Umbrella for earth"

NORTH PARAVOOR: St. Gregorious youth association of St. Thomas JSOC North Paravoor organized an ecofriendly program "Umbrella for earth". H.B Catholicose Baselious Thomas 1st inaugurated the program by handing over the sapling to the Church Secretary Jacob erali. H.B Offered Holy Mass on the same day morning and distributed the educational aid organized by youth association for the school going children

Monday, 13 June 2011

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ദുഃഖം പ്രകടിപ്പിച്ചു.

പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായ വിശ്വാസികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന ഭാരവാഹി എല്‍ദോ എം. ബേബി, പള്ളി സെക്രട്ടറി ജയ്‌തോമസ് എന്നിവരെ പിറവം ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയോടനുബന്ധിച്ചുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രാമമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. വെട്ടിത്തറ പള്ളിയിലുണ്ടായ സംഭവങ്ങളില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ദുഃഖം പ്രകടിപ്പിച്ചു. കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.

Sunday, 12 June 2011

Devotional Song

"നിങ്ങള്‍ ലോകം ഒക്കെയും പോയി എന്റെ സുവിശേഷം അറിയിക്കുവിന്‍"

"നിങ്ങള്‍ ലോകം ഒക്കെയും പോയി എന്റെ സുവിശേഷം അറിയിക്കുവിന്‍" എന്ന കര്‍തൃവാക്യം മുറുകെ പിടിച്ചുക...ൊണ്ട് ഓര്‍ത്തഡോക്‍സ്‌ ടി വി പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കായി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വെബ്‌ ടിവി ടെലികാസ്റിംഗ് ആരംഭിക്കുന്നു. ആധുനിക വിവരസാങ്കേതികവിദ്യ ഫലപ്രദമായി വിനയോഗിച്ച്ചുകൊണ്ട് ഭാവിയില്‍ ജാതി, മത, പ്രായ വിത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപെട്ട ജനവിഭാഗങ്ങള്‍ക്കും പ്രയോജനകരമാകത്തക്കവിധത്തിലാണ് പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്യുന്നത്. ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ തിയോളജിയും, വിശ്വാസവും, ആരാധനയും ലോകത്തിന്റെ ഏതുകോണിലിരുന്നും വിശ്വാസികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഓര്‍ത്തഡോക്‍സ്‌ ടിവി പ്രവര്‍ത്തകരുടെ ആശയം. വിദ്യാര്‍ദ്ധികളുടെയും, യുവജനങ്ങളുടെയും അഭിരുചികളെയും, കഴിവുകളേയും വളര്‍ത്തിയെടുക്കുക എന്നൊരു ലക്ഷ്യവും ഓര്‍ത്തഡോക്‍സ്‌ ടിവി പ്രവര്‍ത്തകര്‍ക്കുണ്ട്. 30 മിനിട്ട് വീതം ദയിര്‍ഘ്യമുള്ള ക്രൈസ്തവ മൂല്യം ഉള്‍കൊള്ളുന്ന പ്രോഗ്രാമുകള്‍ ഇതിനായി ക്ഷണിച്ചുകൊള്ളുന്നു. Join us as an integral partner of our Orthodox TV Ministry For more information, please contact: Media Mission Network, Inc. Tel: (678) 342-0246 Email: orthodoxtv.in@gmail.com www.orthodoxtv.in www.indianchristianity.org www.indianorthodoxradio.com See More By: Punchakonam Achen .

Saturday, 11 June 2011

യാക്കോബായ വിദ്യാര്‍ഥി പ്രസ്‌ഥാനം നേതൃത്വ ക്യാമ്പ്‌ തുടങ്ങി

മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ മോര്‍ ഗ്രീഗോറിയോസ്‌ യാക്കോബായ സ്‌റ്റുഡന്റ്‌ മൂവ്‌മെന്റ്‌(എം.ജി.ജെ.എസ്‌.എം) ദേശീയ നേതൃത്വ പരിശീലന ക്യാമ്പ്‌ ലുമിന-2011 മുളന്തുരുത്തി വെട്ടിക്കല്‍ ഉദയഗിരി വൈദിക സെമിനാരിയില്‍ തുടങ്ങി. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തില്‍ പ്രകാശം പരത്തുന്നവരാകണം പുതുതലമുറയെന്നു ബാവ ഉദ്‌ബോധിപ്പിച്ചു. ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, യുണൈറ്റഡ്‌ നേഷന്‍ ഫിനാന്‍സ്‌ അഡ്വൈസര്‍ ഡോ. കെ.എം. ജോര്‍ജ്‌, പ്രഫ. ബേബി എം. വര്‍ഗീസ്‌, ഫാ. ബോബി തറയാനി, ഡീക്കന്‍ തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌. പഠനം, കൗണ്‍സിലിംഗ്‌, കരിയര്‍ ഗൈഡന്‍സ്‌ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. ഇന്നു വൈകിട്ട്‌ 7.30ന്‌ കലാസായാഹ്നം തെന്നിന്ത്യന്‍ ചലച്ചിത്ര താരം കാര്‍ത്തിക ഉദ്‌ഘാടനം ചെയ്യും. ഞായര്‍ രാവിലെ കുര്‍ബാനയ്‌ക്കുശേഷം ക്യാമ്പ്‌ സമാപിക്കും.

Holy Qurbano celebrated by H.G Issac Mor Osthatheos

Thursday, 9 June 2011

Shri Ignatius Abraham awarded Doctorate

JAIPUR: Shri Ignatius Abraham, member of Mor Gregorios JSO Church, Jaipur is awarded PhD in Chemistry from University of Rajasthan. He has done his studies under the supervision of Dr. R T Pardasani. He was working as Senior Research Fellow (CSIR) in the Dept of Chemistry in the university. The title of the thesis is “Synthetic and Theoretical Studies on the Photocycloaddition Reactions of 1,4-Benzoquinones”. Research work constitutes the areas of Synthetic Organic Chemistry, Photochemistry and computational chemistry. So far he has published 6 research papers. Dr. Ignatius' home parish is Mor Ignatius Noorono JSO Simhasana Church, Mekkadampu, Muvattupuzha. Currently, he serves the church as the Council Member of Delhi Diocese, Joint Secretary of Jaipur Church, Organiser of Viswasasamrakshakan. On behalf of Delhi Diocese Council, His Grace Mor Osthatheos Ishaq congratulated Dr. Ignatius on his achievement

യാക്കോബായ വിദ്യാര്‍ഥി പ്രസ്‌ഥാനം ദേശീയ നേതൃത്വ പരിശീലന ക്യാമ്പ്‌ ലുമിന-2011 ഇന്ന്‌ ആരംഭിക്കും

മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ മോര്‍ ഗ്രിഗോറിയോസ്‌ ജാക്കബൈറ്റ്‌ സ്‌റ്റുഡന്റ്‌ മൂവ്‌മെന്റ്‌(എം.ജി.ജെ.എസ്‌.എം.) ദേശീയ നേതൃത്വ പരിശീലന ക്യാമ്പ്‌ 'ലുമിന-2011' മുളന്തുരുത്തി വെട്ടിക്കല്‍ ഉദയഗിരി വൈദിക സെമിനാരിയില്‍ ഇന്ന്‌ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ 300 വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും. ഇന്നു വൈകിട്ട്‌ 6ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ പ്രസിഡന്റ്‌ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷം വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ മെത്രാപ്പോലീത്ത ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, ഫാ. ബോബി തറയാനി എന്നിവര്‍ പ്രസംഗിക്കും. ഞായര്‍ രാവിലെ കുര്‍ബാനയ്‌ക്കുശേഷം ക്യാമ്പ്‌ സമാപിക്കും. യുണൈറ്റഡ്‌ നേഷന്‍ ഫിനാന്‍സ്‌ അഡ്വൈസര്‍ ഡോ. കെ.എം. ജോര്‍ജ്‌ മുഖ്യപ്രഭാഷണം നടത്തും. മാത്യൂസ്‌ മാര്‍ അഫ്രേം, പി.ആര്‍. വെങ്കിട്ടരാമന്‍, ഡോ. തോമസ്‌ എബ്രഹാം, ഫാ. സാജു പോട്ടയില്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 11നു രാത്രി 7.30ന്‌ കലാസായാഹ്നം തെന്നിന്ത്യന്‍ ചലച്ചിത്രതാരം കാര്‍ത്തിക ഉദ്‌ഘാടനം ചെയ്യും. കോളജ്‌, പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനം ആലുവയിലെ പരി. മോര്‍ അത്താനാസിയോസ്‌ പൗലൂസ്‌ വലിയ തിരുമേനിയാണ്‌ ആരംഭിച്ചത്‌. കലാലയാന്തരീക്ഷത്തില്‍ ആത്മീയതയില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ലക്ഷ്യബോധമില്ലാതെ വിദ്യാര്‍ഥികള്‍ ജീവിതം നഷ്‌ടപ്പെടുത്തുമ്പോള്‍ വിഭാഗീയ ചിന്തകള്‍ക്കപ്പുറത്തു മൂല്യതയും ആത്മീകതയും കുട്ടികളിലേക്കു പകരുക എന്നതാണ്‌ വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ ലക്ഷ്യമെന്നു കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. പഠനം, കൗണ്‍സിലിംഗ്‌, കരിയര്‍ ഗൈഡന്‍സ്‌ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്യാമ്പില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300ഓളം പ്രതിനിധികള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഡോ. കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത, ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, ഫാ. ബോബി തറയാനി, ഡി. അനീഷ്‌ കെ. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.

തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു ചര്‍ച്ചയ്‌ക്കു തയാറാവണമെന്നു യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ ആവശ്യപ്പെട്ടു.

The first Syriac Orthodox (Jacobite) Holy Quorbana in Malayalam held in Amsterdam on 5th June 2011

The first Syriac Orthodox (Jacobite) Holy Quorbana in Malayalam was held at Moeder Gods Syriac Orthodox Kerk in Amsterdam. Rev. Fr. Prince Manathoor was the chief celebrant accompanied by Rev. Ramban Saliba Antonios and decons of the church. Many faithful from several Christian communities all over The Netherlands attended the Holy Mass which was followed by tea and snacks at the church Parish hall.

After the Holy Mass, Fr. Prince Manathoor read out the Kalpana from H.G. Theophilose Kuriakose (Metropolitan & Patriarchal Vicar of Europe) in which he conveyed the blessings and best wishes to the faithful in Amsterdam. In a meeting convened, a decision was also taken to form a Congregation in the name of St. Mary and to conduct Holy Quorbana on a regular basis in the Syriac Orthodox Church in Amsterdam. Contact rev. Fr. Prince Mannathoor for more details at 00393202256291

"Lumina 2011" - Annual Leadership camp of MGJSM to be held at MSOT Seminary on 10th, 11th & 12th of June

Wednesday, 8 June 2011

ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്‌ക്കു തയാറാവണം: യാക്കോബായ സുന്നഹദോസ്‌

പുത്തന്‍കുരിശ്‌: തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു ചര്‍ച്ചയ്‌ക്കു തയാറാവണമെന്നു യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ ആവശ്യപ്പെട്ടു. കോടതിവിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു മധ്യസ്‌ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്‌ക്കു തയാറാവുകയാണ്‌ ഓര്‍ത്തഡോക്‌സ് സഭ ചെയ്യേണ്ടതെന്നും സുന്നഹദോസ്‌ വ്യക്‌തമാക്കി. യാക്കോബായ സുറിയാനി സഭ നിയമങ്ങള്‍ അനുസരിച്ചും കോടതിവിധികളെ ആദരിച്ചുമാണു മുന്നോട്ടു പോകുന്നതെന്നു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസ്‌ വ്യക്‌തമാക്കി. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു മെത്രാപ്പോലീത്തമാരെ വാഴിക്കണമെന്ന സഭാസമിതികളുടെ അഭ്യര്‍ഥന പാത്രിയര്‍ക്കീസ്‌ ബാവയെ ധരിപ്പിക്കും. സഭയിലെ സണ്‍ഡേസ്‌കൂള്‍ പ്രസ്‌ഥാനത്തിന്റെ ചുമതല കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌, വിദ്യാര്‍ഥി പ്രസ്‌ഥാനം കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, യൂത്ത്‌ അസോസിയേഷന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, വനിതാ സമാജം കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ക്കു നല്‍കും. സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കണമെന്ന സഭാ സമിതികളുടെ ശിപാര്‍ശ സുന്നഹദോസ്‌ പരിഗണിച്ചു. കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സുന്നഹദോസ്‌ തീരുമാനിച്ചു. പരുമലയില്‍ നിരണം ഭദ്രാസനം വാങ്ങിയിട്ടുള്ളതായ സ്‌ഥലത്ത്‌ അഗതികളെയും നിരാലംബരെയും സംരക്ഷിക്കാനുള്ള കേന്ദ്രം നിര്‍മിക്കണമെന്നുള്ള സഭാ സമിതികളുടെ ശിപാര്‍ശയ്‌ക്കു സുന്നഹദോസ്‌ അംഗീകാരം നല്‍കി.രാജ്യത്തിന്റെ പുരോഗതിക്കായി കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാണെന്നു സുന്നഹദോസ്‌ വിലയിരുത്തി. മതസൗഹാര്‍ദത്തിനു കളങ്കമാകുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ കരുതേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. എക്യുമെനിക്കല്‍ മേഖലയില്‍ ക്രൈസ്‌തവ സഭകള്‍ക്ക്‌ കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന്‌ സുന്നഹദോസ്‌ അഭിപ്രായപ്പെട്ടു. വൈദിക സെമിനാരിയുടെ ജൂബിലി ആഘോഷം 2012 ഫെബ്രുവരി 18ന്‌ ആഘോഷിക്കാന്‍ സുന്നഹദോസ്‌ തീരുമാനിച്ചു.സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ചുമതലയേറ്റ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സുന്നഹദോസ്‌ ആശംസകളും നേര്‍ന്നു.

Annual Regional Holy Episcopal Synod of Syrian Orthodox Church in India concluded.

PUTHENCURIZ: Annual regional Holy synod of Syrian Orthodox Church in India concluded. H.B Catholicose Baselious Thomas 1st Presided over the synod sessions which held at the Church Head quarters in India for the last 3 days. all the Metropolitans of the Holy synod participated. Holy synod approved the decision of working committee to start the processing for a medial college under Church administration. Also approved the decision to go ahead with the project in Parumala. Synod also will be requesting HH Patriarch Ignatius Zakka 1st for getting permission to ordain Bishops for the vacant posts

St. Thomas Orthodox Vaidhika Sangham Trimass Meeting at Parumala on 2011 June 07th

കുട്ടികളെ പഠിപ്പിക്കാം, നല്ല ശീലങ്ങള്‍

കുട്ടികള്‍ ആകര്‍ഷകമായ പെരുമാറ്റവും നല്ല സ്വഭാവവും ഉള്ളവരായിരിക്കണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും. അതിനു ചില അടിസ്ഥാന മര്യാദകള്‍ എപ്പോള്‍ വേണമെങ്കിലും അവരെ പഠിപ്പിക്കാം. സ്‌കൂളില്‍ ചേരുന്നതിനു മുന്‍പു തന്നെയാകുന്നത് ഏറ്റവും നല്ലത്. പക്ഷേ, ഇതെല്ലാം ക്ഷമയോടെ വേണമെന്നതു മറ്റൊരു പ്രധാനകാര്യം. ഇതിനുള്ള ചില ചെറിയ സ്റ്റെപ്പുകളാണ് താഴെ പറയുന്നത്. 1. പ്ലീസ്, താങ്ക് യൂ എന്ന വാക്കുകള്‍ യഥാസമയത്ത് ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. എത്ര ചെറിയ കുട്ടികളായാലും ഇതു ശീലിപ്പിക്കുന്നതു ഭാവിയില്‍ ഗുണം ചെയ്യും. 2. സ്വന്തമായി ഭക്ഷണം കഴിച്ചു പഠിക്കുമ്പോള്‍ തന്നെ ടേബിള്‍ മാനേഴ്‌സും പഠിപ്പിക്കുക. വായ തുറന്നുവച്ചു ചവയ്ക്കാതിരിക്കുക, കൈമുട്ടുകള്‍ ഭക്ഷണമേശയില്‍ വയ്ക്കാതിരിക്കുക തുടങ്ങിയ ജീവിതം മുഴുവന്‍ ആവശ്യം വരുന്ന നല്ല ശീലങ്ങളാണ്. 3. കുട്ടികള്‍ കൂട്ടുകാരുടെ വീടുകളില്‍ പാര്‍ട്ടിക്കും മറ്റും പോകുമ്പോള്‍ അവരുടെ മാതാപിതാക്കളോടു നന്ദി അറിയിക്കാന്‍ പഠിപ്പിക്കുക. നിങ്ങള്‍ കൂടെയില്ലെങ്കിലും, നിങ്ങള്‍ക്കു കിട്ടുന്ന ബഹുമാനം അന്യവീടുകളിലെ മുതിര്‍ന്നവര്‍ക്കു നല്‍കാന്‍ നിര്‍ബന്ധിക്കുക. 4. മധുരവും സ്‌നാക്‌സും കളിചിരികളും ഏറുമ്പോള്‍ പാര്‍ട്ടികളിലും മറ്റും കുട്ടികള്‍ മര്യാദ മറക്കുന്നതു പതിവാണ്. പക്ഷേ, എത്ര അതിരുവിട്ടാലും മറക്കാന്‍ പാടില്ലാത്ത ചില മര്യാദകളുണ്ട്. സമ്മാനപ്പൊതികള്‍ ശ്രദ്ധയോടെയും കീറാതെയും അഴിച്ചെടുക്കണം. ഇഷ്ടപ്പെട്ടില്ലെങ്കിലും പുച്ഛത്തോടെ തള്ളിമാറ്റരുത്. എല്ലാ സമ്മാനങ്ങള്‍ക്കു നന്ദി പറയണം. പാര്‍ട്ടിക്കു വന്നവര്‍ക്കും നന്ദി പറയണം. 5. കുട്ടികള്‍ തെറിവാക്കുകള്‍ ഉച്ചരിക്കുന്നതാണ് പല മാതാപിതാക്കള്‍ക്കും ഏറ്റവും നാണക്കേടുണ്ടാക്കുന്ന സന്ദര്‍ഭം. മറ്റുള്ളവര്‍ക്ക് അതു തമാശയായിരിക്കാം. പക്ഷേ, പൊതുസ്ഥലങ്ങളില്‍ അതു സംഭവിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒരിക്കലും ആ തമാശയില്‍ പങ്കുചേരുകയോ ചിരിക്കുകയോ ചെയ്യരുത്. അതു കുട്ടിയെ തെറ്റ് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. ആവര്‍ത്തിക്കാതിരിക്കാന്‍ അവനെ പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്. 6. കുട്ടികള്‍ തമാശയ്ക്കു പരസ്പരം കളിയാക്കാറുണ്ട്. എന്നാല്‍ , ഇതു ദേഹോപദ്രവത്തിലേക്കു നീങ്ങാതെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ മറ്റുള്ളവരെ ആക്ഷേപപ്പേരുകള്‍ വിളിക്കാരിക്കാനും, എല്ലാവരെയും എന്തു കാര്യത്തിനും കളിയാക്കാതിരിക്കാനും, കൂട്ടം ചേര്‍ന്ന് ഏതെങ്കിലും കുട്ടിയെ ഒറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. 7. പ്ലീസ്, താങ്ക് യൂ എന്നിവ കൃത്യമായി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ എക്‌സ്‌ക്യൂസ് മീ ആവശ്യത്തിന് ഉപയോഗിക്കാന്‍ പഠിപ്പിക്കണം. 8. കുട്ടികള്‍ പരസ്യമായി സംസാരിക്കാനോ ചെയ്യാനോ പാടില്ലാത്ത ചില വിഷയങ്ങളുണ്ട്. ജനനേന്ദ്രിയങ്ങള്‍ , മലമൂത്രവിസര്‍ജനം, മൂക്കില്‍ വിരലിടല്‍ തുടങ്ങിയ കാര്യങ്ങള്‍ . ഇതിലും മാതാപിതാക്കള്‍ക്കു പ്രത്യേക ശ്രദ്ധ വേണം. ചെറിയ കാര്യങ്ങളാണ് ഇപ്പറഞ്ഞിട്ടുള്ളവയെല്ലാം. പക്ഷെ, ഈ ചെറിയ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് പലപ്പോഴും കുട്ടികളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കുന്നത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ശീലിപ്പിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, നാളെ അവര്‍ വളര്‍ന്ന് വലുതാകുമ്പോള്‍ മികച്ച വ്യക്തിത്വത്തിന് ഉടമയാകും.

ഗീവര്‍ഗീസ്‌ മാര്‍ സേവേറിയോസ്‌ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

കോട്ടയം: ക്‌നാനായ അതിഭദ്രാസനത്തിന്റെ പ്രഥമ ദേവാലയമായ കോട്ടയം വലിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ക്‌നാനായ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ സേവേറിയോസിന്റെ 84-ാം ഓര്‍മ്മപ്പെരുന്നാള്‍ 10, 11 തീയികളില്‍ ആചരിക്കും. 10ന്‌ വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന. ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്‌മരണ സമ്മേളനം റവന്യൂവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. കല്ലിശേരി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മാര്‍ ഗീവര്‍ഗീസ്‌ അനുഗ്രഹപ്രഭാഷണം നടത്തും. ആദായി സെന്റര്‍ ഡയറക്‌ടര്‍ കുര്യാക്കോസ്‌ മൂലയില്‍ കോറെപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും. ഭവന നിര്‍മ്മാണ ഫണ്ടിന്റെ വിതരണം ജോസ്‌ കെ. മാണി എം.പി. നിര്‍വഹിക്കും. മാര്‍ സേവേറിയോസ്‌ ചികിത്സാ സഹായ പദ്ധതിയുടെ ഉദ്‌ഘാടനം സുരേഷ്‌ക്കുറുപ്പ്‌ എം.എല്‍.എ.യും ഇ.എം. ഫിലിപ്പ്‌ രചിച്ച ചെറിയ ആട്ടിന്‍കൂട്ടത്തിന്റെ പ്രഥമ ഇടയന്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം റാന്നി ഭദ്രാസനാധിപന്‍ കുറിയാക്കോസ്‌ മാര്‍ ഈവാനിയോസും ചരിത്ര മ്യൂസിയത്തിന്റെ ഉദ്‌ഘാടനം നഗരസഭാ അദ്ധ്യക്ഷന്‍ സണ്ണി കല്ലൂരും നിര്‍വഹിക്കും. 11ന്‌ രാവിലെ 8.30ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, കുറിയാക്കോസ്‌ മാര്‍ ഗീവര്‍ഗീസ്‌, കുറിയാക്കോസ്‌ മാര്‍ ഈവാനിയോസ്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നേര്‍ച്ചവിളമ്പും റാസയും നടക്കും

ഇരട്ടിയാനിക്കുന്ന് പള്ളിയില്‍ പ്രാര്‍ഥന, സുവിശേഷം

മൂവാറ്റുപുഴ: തെക്കന്‍മാറാടി ഇരട്ടിയാനിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ജൂണ്‍ 8 മുതല്‍ 12 വരെ അഖണ്ഡ പ്രാര്‍ഥനായോഗം, സുവിശേഷ യോഗം, പെന്തിക്കോസ്താ പെരുന്നാള്‍ ആഘോഷം എന്നിവ നടക്കും. പ്രാര്‍ഥന, ബുധനാഴ്ച വൈകീട്ട് 6ന് ഫാ: തമ്പി തെക്കേക്കുടി ഉദ്ഘാടനം ചെയ്യും. സുവിശേഷ യോഗം വ്യാഴാഴ്ച വൈകീട്ട് 7ന് ഫാ. മിഖായേല്‍ റമ്പാന്‍ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 8ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും

Tuesday, 7 June 2011

വലമ്പൂര്‍ പള്ളിയുടെ ശിലാസ്ഥാപനം നടത്തി

കോലഞ്ചേരി: പുനര്‍നിര്‍മാണം നടത്തുന്ന വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ശിലാസ്ഥാപനം നടത്തി. സമ്മേളനത്തില്‍ കെ.പി. ധനപാലന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റബിള്‍ ഫണ്ട്‌ശേഖരണം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് പുതിയാമഠം, ഫാ. ഡോ. ഏലിയാസ് മാരിയില്‍, ബിനീഷ് പുല്യാട്ടേല്‍, അജിതമണി, റീന മത്തായി, അല്‍ഫോന്‍സ് ഏലിയാസ്, ഷിജി ജോര്‍ജ്, പൗലോസ് മുടക്കുന്തല, അഡ്വ. എന്‍.കെ. പൗലോസ്‌കുട്ടി, ടി.വി. സജി എന്നിവര്‍ പ്രസംഗിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ പ്രഥമഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Monday, 6 June 2011

അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി. ജേക്കബ് അന്തരിച്ചു

കിഴക്കമ്പലം: പ്രമുഖ വ്യവസായിയും അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായ കമാണ്ടര്‍ എം.സി. ജേക്കബ് (78) അന്തരിച്ചു. മൂന്നുദിവസമായി അദ്ദേഹം ഇടപ്പള്ളി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മയും മക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. മൃതദേഹം രാത്രി എട്ടരയോടെ കിഴക്കമ്പലത്തെ വസതിയിലേക്ക് മാറ്റി. ശവസംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 4ന് കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ കുടുംബക്കല്ലറയില്‍ നടക്കും. കേരളത്തിന്റെ വ്യവസായ ചരിത്രത്തിന് നിസ്തുലസംഭാവന നല്‍കിയ എം.സി. ജേക്കബ് 1933 ഏപ്രില്‍ 22 ന് കിഴക്കമ്പലം വിലങ്ങ് മേയ്ക്കാംകുന്നേല്‍ ചാക്കോയുടെയും അന്നയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോണ്‍ട്രാക്ടറും പിന്നീട് വ്യവസായിയുമാകുകയായിരുന്നു. 1968 ല്‍ എട്ടുതൊഴിലാളികളുമായി കിഴക്കമ്പലത്ത് ചെറിയ വ്യവസായ സംരംഭമായി 'അന്ന അലൂമിനിയം കമ്പനി'ക്ക് തുടക്കമിട്ടു. തുടര്‍ന്ന് 1975 ല്‍ കിറ്റെക്‌സിന് രൂപം നല്‍കി. സുഗന്ധ വ്യഞ്ജനങ്ങളുടെ എക്‌സ്‌പോര്‍ട്ടും അതോടൊപ്പം 1976ല്‍ 'സാറാ സൈ്പസസും' ആരംഭിച്ചു. പിന്നീടുണ്ടായ വളര്‍ച്ച വേഗത്തിലായിരുന്നു. 1993 ല്‍ 'ചാക്‌സണ്‍' പ്രഷര്‍കുക്കര്‍ യൂണിറ്റാരംഭിച്ചു. പിന്നീടാണ് 'സ്‌കൂബിഡേ' ബാഗുകളുടെ വ്യവസായം ആരംഭിച്ചത്. ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന ബ്രാന്‍ഡ് പേരുകള്‍ ജേക്കബ്തന്റെ മാതാപിതാക്കളോടും നാടിനോടുമുള്ള വൈകാരിക ബന്ധം സൂചിപ്പിക്കുന്നവയായിരുന്നു. എട്ട്‌പേരില്‍ ആരംഭിച്ച വ്യവസായം ഇന്ന് 12,000 ല്‍പരം ജോലിക്കാര്‍ ഉള്‍പ്പെടുന്ന വ്യവസായ സാമ്രാജ്യമായി മാറിയത് ജേക്കബിന്റെ കഠിനപ്രയത്‌നംകൊണ്ടാണ്. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെയാണ് അദ്ദേഹം നേരിട്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നായി പതിനാലോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ 'ഉദ്യോഗപത്ര' അവാര്‍ഡ് 1979 ല്‍ കരസ്ഥമാക്കിയതുള്‍പ്പെടെ 2010 ല്‍ കേരള സര്‍ക്കാരിന്റെ വ്യവസായരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരവും നേടുകയുണ്ടായി. 1999 ല്‍ ബിസിനസ് മാന്‍ ഓഫ് കേരള അവാര്‍ഡ്, 2000 ല്‍ ജോസഫ് ചാക്കോള മെമ്മോറിയല്‍ വ്യവസായ ജ്യോതി അവാര്‍ഡ്, ഇന്ത്യ ഗവണ്‍മെന്റിന്റെ സമ്മാന്‍പത്ര അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. വ്യവസായ രംഗത്തെ തിരക്കിനിടയിലും ആയുര്‍വേദ ഗവേഷകന്‍ എന്ന നിലയിലും എം.സി. ജേക്കബ് പേരെടുത്തു. പ്രമുഖരടക്കം ധാരാളം പേര്‍ ഇദ്ദേഹത്തിന്റെയടുത്ത് ചികിത്സയ്ക്കായി എത്തുകപതിവായിരുന്നു. സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തിന് കമാണ്ടര്‍ പദവി നല്‍കി ആദരിച്ചു. ഭാര്യ ഏലിയാമ്മ കോതമംഗലം ഇരുമലപ്പടി ഇരുമല കുടുംബാംഗമാണ്. മക്കള്‍: വ്യവസായികളായ ബോബി എം. ജേക്കബ്, സാബു എം. ജേക്കബ് , സോമി വര്‍ഗീസ് , ബിജി സന്തോഷ് . മരുമക്കള്‍: വര്‍ഗീസ് കുര്യന്‍, സന്തോഷ് എബ്രഹാം, മിന്നി ബോബി, രഞ്ജിത സാബു. കൊച്ചി: വ്യവസായരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങള്‍ക്കായി ഒരുലക്ഷം രൂപ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം കേട്ടറിഞ്ഞാണ് അദ്ധ്വാനിക്കാനുള്ള മനസ്സും ശരീരവുമായി കിഴക്കമ്പലത്തുനിന്നുമൊരാള്‍ 1967ല്‍ സര്‍ക്കാരിന്റെ വാതിലില്‍ മുട്ടുന്നത്. പിറ്റേവര്‍ഷം തന്നെ കിഴക്കമ്പലം ഗ്രാമത്തിന്റെ ഒരുകോണില്‍ ചെറിയൊരു പാത്രനിര്‍മാണശാലയായി അന്ന അലൂമിനിയം തുടക്കം കുറിക്കുകയും ചെയ്തു. ജോലിക്കാരായി എട്ടുപേരും സദാ സേവനസന്നദ്ധനായി ഉടമസ്ഥനും ചേര്‍ന്നതോടെ തുടര്‍ന്നങ്ങോട്ട് വ്യവസായം വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിടാന്‍ തുടങ്ങി. പിന്നീട് നാടറിയുന്ന വലിയ വ്യവസായിയായി വളര്‍ന്ന എം.സി. ജേക്കബ്ബിന്റെ വിജയകഥ അവിടെത്തുടങ്ങുന്നു. അലൂമിനിയം ശുദ്ധീകരിച്ചെടുത്ത് പാത്രങ്ങള്‍ ഉണ്ടാക്കുകയായിരുന്നു തന്റെ സ്ഥാപനത്തിലൂടെ എം.സി. ജേക്കബ് ലക്ഷ്യമിട്ടത്. കളമശ്ശേരിയിലെ ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ നിന്നുമായിരുന്നു ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. ഏതൊരു വ്യവസായ ഉടമയെയും പോലെ വിപണിയിലെ വെല്ലുവിളികളെ നേരിടാന്‍ ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല ആദ്യകാലത്ത് എം.സി. ജേക്കബ്ബിന് നേരിടേണ്ടിവന്നത്. അക്കാലത്ത് തമിഴ്‌നാട്ടില്‍നിന്നും മറ്റുമായിരുന്നു കേരളത്തിലേക്ക് അലൂമിനിയം പാത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. ഈരംഗത്ത് തമിഴ്‌നാടിന്റെ വെല്ലുവിളി നേരിടാന്‍ കമ്പനി തുടങ്ങി ആറുവര്‍ഷം വരെ അന്ന ബ്രാന്‍ഡിന് കാത്തിരിക്കേണ്ടിവന്നു. ശുദ്ധമായ അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വില കുറച്ചുവില്‍ക്കാന്‍ ഒട്ടും സാധിക്കാത്ത അവസ്ഥയില്‍ പോലും തളരാത്ത മനഃസാന്നിദ്ധ്യവുമായി എം.സി. ജേക്കബ് പിടിച്ചുനിന്നു. വില കുറച്ചുവിറ്റ് വിപണി പിടിച്ചിരുന്ന തമിഴ്‌നാടന്‍ പാത്രങ്ങളിലെ മായംചേര്‍ക്കല്‍ മലയാളി തിരിച്ചറിഞ്ഞുതുടങ്ങിയതോടെ പിന്നീടങ്ങോട്ട് 'അന്ന'യുടെ സുവര്‍ണകാലമായി. 73ല്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ പവര്‍കട്ടും ഒരുതരത്തില്‍ അന്നയ്ക്ക് സഹായകരമായി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള പാത്രങ്ങളുടെ കുത്തൊഴുക്ക് പവര്‍കട്ട് മൂലം പതുക്കെ നിലച്ചതായിരുന്നു ഇതിന് കാരണം. ജനപ്രീതിയും വിശ്വാസവും നേടിയെടുത്തതോടെ ആവശ്യത്തിനനുസരിച്ച് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പോലുമാകാത്ത അവസ്ഥയിലേക്കുവരെയെത്തി കാര്യങ്ങള്‍. രണ്ടും മൂന്നും മാസങ്ങള്‍ മുമ്പുതന്നെ അഡ്വാന്‍സ് ബുക്കിങ് നടത്തിയായിരുന്നു അക്കാലത്ത് കടകള്‍ക്കുള്ള പാത്രവിതരണം. 1970 പിന്നിട്ടപ്പോഴേക്കും അന്നയിലെ തൊഴിലാളികളുടെ എണ്ണം 400 കവിഞ്ഞു. അങ്ങനെയിരിക്കെയാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വസ്ത്രനിര്‍മാണ രംഗത്ത് 75ല്‍ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് (കിറ്റെക്‌സ്) എന്ന വിജയസംരംഭത്തിന് കൂടി എം.സി. ജേക്കബ് തുടക്കം കുറിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പവര്‍ലൂം അനുവദിക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തും കിഴക്കമ്പലത്തും പിന്നീട് കോഴിക്കോട്ടുമായി അഞ്ഞൂറിലധികം ലൂമുകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാല്‍ തുടങ്ങിയ വേഗം പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും പാഴായതോടെ കൊച്ചിയിലെയും തൃശ്ശൂരിലെയും പവര്‍ലൂമുകള്‍ ഒന്നൊന്നായി പൂട്ടേണ്ടിവന്നു. എന്നാല്‍ തുടങ്ങിവച്ച ഒരുസംരംഭം പ്രതിസന്ധിഘട്ടത്തില്‍പോലും അവസാനിപ്പിക്കാന്‍ ജേക്കബിന് മനസ്സുവന്നില്ല. നഷ്ടം സഹിച്ചും കുറെക്കാലം പവര്‍ലൂം പ്രവര്‍ത്തിപ്പിച്ചു. വിപണി സാധ്യതകള്‍ കണ്ടെത്തിയതോടെ പതുക്കെ കിറ്റെക്‌സും പിന്നീട് വിജയത്തിന്റെ പാതയിലേക്ക് തന്നെയെത്തി. 1996ല്‍ കിഴക്കമ്പലത്ത് ഗാര്‍മെന്റ്‌സിനായി പ്രത്യേക കമ്പനി തുറക്കാനായത് കിറ്റെക്‌സിന്റെ ജൈത്രയാത്രയിലെ പ്രധാന നാഴികക്കല്ലിലൊന്നാണ്. വിദേശത്തുപോലും വിപണി കീഴടക്കിയ 'സാറാസ്' കറിപൗഡറുകള്‍, ബാഗ്‌നിര്‍മാണരംഗത്ത് 'സ്‌കൂബി ഡേ' തുടങ്ങി എല്ലാ പ്രവര്‍ത്തനമേഖലകളിലും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എം.സി. ജേക്കബിന്റെ ജൈത്രയാത്ര. സത്യസന്ധമായി ജീവിച്ചാല്‍ ഒരിക്കലും പരാജയപ്പെടേണ്ടിവരില്ലെന്നായിരുന്നു തന്റെ വിജയരഹസ്യത്തെപ്പറ്റി എം.സി. ജേക്കബിന് എന്നും പറയാനുണ്ടായിരുന്നത്. ഒപ്പം സമൂഹത്തിനായി പരമാവധി നന്മ ചെയ്യണമെന്ന ഉപദേശവും. കിഴക്കമ്പലം: ആതുരസേവനം പണസമ്പാദനത്തിനുള്ള മാര്‍ഗമായി കാണുന്ന ഈ കാലഘട്ടത്തില്‍ തികച്ചും ഒരു അവധൂതനെപ്പോലെ സാമ്പത്തിക ലാഭമൊന്നും നോക്കാതെ ആയുര്‍വേദ ചികിത്സയില്‍ പഠനവും മനനവും നടത്തിയ വൈദ്യശ്രേഷ്ഠന്‍ കൂടിയായിരുന്നു നാട്ടുകാരുടെ 'ജേക്കബ്ബേട്ട'നായ എം.സി. ജേക്കബ്ബ്. മനുഷ്യന്റെ വേദനകളകറ്റാനുള്ള ഉപാധിയായാണ് അദ്ദേഹം പാരമ്പര്യവൈദ്യചികിത്സയെ കണ്ടത്. അപൂര്‍വ ആയുര്‍വേദ മരുന്നുകളുടെയും ആയുര്‍വേദ ഗ്രന്ഥങ്ങളുടെയും ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. പഴകിയ രോഗങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഗ്രന്ഥങ്ങള്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചു ചികിത്സ നല്‍കിയിരുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ പിതാവിന്റെ അപൂര്‍വശേഖരങ്ങളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ എം.സി. ജേക്കബ്ബിന് നല്‍കിയിരുന്നു. ആയുര്‍വേദത്തോടുള്ള മതിപ്പും അഭിനിവേശവും ഈ രംഗത്ത് ചികിത്സയും ഗവേഷണവും വികസിപ്പിക്കുന്നതില്‍ എം.സി. ജേക്കബ്ബിന് പ്രേരണയായി. ഇത്തരം ചികിത്സയിലൂടെ കഠിന രോഗങ്ങള്‍ മാറിയവരില്‍ പ്രമുഖരും ഉള്‍പ്പെടും. നൂറുക്കണക്കിന് രോഗികളാണ് അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നത്. വീടിന്റെ ഉമ്മറത്തും തന്റെ മുറിയിലും വച്ച് രോഗികളെ നോക്കിയിരുന്നു അദ്ദേഹം. സൗജന്യമായി തന്നെ അവര്‍ക്ക് ചികിത്സയും നല്‍കിപ്പോന്നു. തിരുമ്മുന്നതിനും മറ്റും വിദഗ്ദ്ധരടങ്ങിയ ഒരു ടീം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നടുവേദനയും മുട്ടുവേദനയുമെല്ലാം അദ്ദേഹത്തിന്റെ ചികിത്സയില്‍ വേഗത്തില്‍ മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൈപുണ്യമറിഞ്ഞ് പ്രഗത്ഭരുടെ വന്‍നിര തന്നെ അദ്ദേഹത്തിന്റെ അടുത്ത് ചികിത്സാര്‍ത്ഥം എത്തിയിരുന്നു. വീടിനോട് ചേര്‍ന്ന് മരുന്നുകളും മറ്റും തയ്യാറാക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങള്‍ അദ്ദേഹം ഒരുക്കിയിരുന്നു. കൊച്ചി: വ്യവസായരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങള്‍ക്കായി ഒരുലക്ഷം രൂപ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം കേട്ടറിഞ്ഞാണ് അദ്ധ്വാനിക്കാനുള്ള മനസ്സും ശരീരവുമായി കിഴക്കമ്പലത്തുനിന്നുമൊരാള്‍ 1967ല്‍ സര്‍ക്കാരിന്റെ വാതിലില്‍ മുട്ടുന്നത്. പിറ്റേവര്‍ഷം തന്നെ കിഴക്കമ്പലം ഗ്രാമത്തിന്റെ ഒരുകോണില്‍ ചെറിയൊരു പാത്രനിര്‍മാണശാലയായി അന്ന അലൂമിനിയം തുടക്കം കുറിക്കുകയും ചെയ്തു. ജോലിക്കാരായി എട്ടുപേരും സദാ സേവനസന്നദ്ധനായി ഉടമസ്ഥനും ചേര്‍ന്നതോടെ തുടര്‍ന്നങ്ങോട്ട് വ്യവസായം വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിടാന്‍ തുടങ്ങി. പിന്നീട് നാടറിയുന്ന വലിയ വ്യവസായിയായി വളര്‍ന്ന എം.സി. ജേക്കബ്ബിന്റെ വിജയകഥ അവിടെത്തുടങ്ങുന്നു. അലൂമിനിയം ശുദ്ധീകരിച്ചെടുത്ത് പാത്രങ്ങള്‍ ഉണ്ടാക്കുകയായിരുന്നു തന്റെ സ്ഥാപനത്തിലൂടെ എം.സി. ജേക്കബ് ലക്ഷ്യമിട്ടത്. കളമശ്ശേരിയിലെ ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ നിന്നുമായിരുന്നു ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. ഏതൊരു വ്യവസായ ഉടമയെയും പോലെ വിപണിയിലെ വെല്ലുവിളികളെ നേരിടാന്‍ ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല ആദ്യകാലത്ത് എം.സി. ജേക്കബ്ബിന് നേരിടേണ്ടിവന്നത്. അക്കാലത്ത് തമിഴ്‌നാട്ടില്‍നിന്നും മറ്റുമായിരുന്നു കേരളത്തിലേക്ക് അലൂമിനിയം പാത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. ഈരംഗത്ത് തമിഴ്‌നാടിന്റെ വെല്ലുവിളി നേരിടാന്‍ കമ്പനി തുടങ്ങി ആറുവര്‍ഷം വരെ അന്ന ബ്രാന്‍ഡിന് കാത്തിരിക്കേണ്ടിവന്നു. ശുദ്ധമായ അലൂമിനിയം ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വില കുറച്ചുവില്‍ക്കാന്‍ ഒട്ടും സാധിക്കാത്ത അവസ്ഥയില്‍ പോലും തളരാത്ത മനഃസാന്നിദ്ധ്യവുമായി എം.സി. ജേക്കബ് പിടിച്ചുനിന്നു. വില കുറച്ചുവിറ്റ് വിപണി പിടിച്ചിരുന്ന തമിഴ്‌നാടന്‍ പാത്രങ്ങളിലെ മായംചേര്‍ക്കല്‍ മലയാളി തിരിച്ചറിഞ്ഞുതുടങ്ങിയതോടെ പിന്നീടങ്ങോട്ട് 'അന്ന'യുടെ സുവര്‍ണകാലമായി. 73ല്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ പവര്‍കട്ടും ഒരുതരത്തില്‍ അന്നയ്ക്ക് സഹായകരമായി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള പാത്രങ്ങളുടെ കുത്തൊഴുക്ക് പവര്‍കട്ട് മൂലം പതുക്കെ നിലച്ചതായിരുന്നു ഇതിന് കാരണം. ജനപ്രീതിയും വിശ്വാസവും നേടിയെടുത്തതോടെ ആവശ്യത്തിനനുസരിച്ച് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പോലുമാകാത്ത അവസ്ഥയിലേക്കുവരെയെത്തി കാര്യങ്ങള്‍. രണ്ടും മൂന്നും മാസങ്ങള്‍ മുമ്പുതന്നെ അഡ്വാന്‍സ് ബുക്കിങ് നടത്തിയായിരുന്നു അക്കാലത്ത് കടകള്‍ക്കുള്ള പാത്രവിതരണം. 1970 പിന്നിട്ടപ്പോഴേക്കും അന്നയിലെ തൊഴിലാളികളുടെ എണ്ണം 400 കവിഞ്ഞു. അങ്ങനെയിരിക്കെയാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വസ്ത്രനിര്‍മാണ രംഗത്ത് 75ല്‍ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് (കിറ്റെക്‌സ്) എന്ന വിജയസംരംഭത്തിന് കൂടി എം.സി. ജേക്കബ് തുടക്കം കുറിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പവര്‍ലൂം അനുവദിക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തും കിഴക്കമ്പലത്തും പിന്നീട് കോഴിക്കോട്ടുമായി അഞ്ഞൂറിലധികം ലൂമുകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാല്‍ തുടങ്ങിയ വേഗം പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും പാഴായതോടെ കൊച്ചിയിലെയും തൃശ്ശൂരിലെയും പവര്‍ലൂമുകള്‍ ഒന്നൊന്നായി പൂട്ടേണ്ടിവന്നു. എന്നാല്‍ തുടങ്ങിവച്ച ഒരുസംരംഭം പ്രതിസന്ധിഘട്ടത്തില്‍പോലും അവസാനിപ്പിക്കാന്‍ ജേക്കബിന് മനസ്സുവന്നില്ല. നഷ്ടം സഹിച്ചും കുറെക്കാലം പവര്‍ലൂം പ്രവര്‍ത്തിപ്പിച്ചു. വിപണി സാധ്യതകള്‍ കണ്ടെത്തിയതോടെ പതുക്കെ കിറ്റെക്‌സും പിന്നീട് വിജയത്തിന്റെ പാതയിലേക്ക് തന്നെയെത്തി. 1996ല്‍ കിഴക്കമ്പലത്ത് ഗാര്‍മെന്റ്‌സിനായി പ്രത്യേക കമ്പനി തുറക്കാനായത് കിറ്റെക്‌സിന്റെ ജൈത്രയാത്രയിലെ പ്രധാന നാഴികക്കല്ലിലൊന്നാണ്. വിദേശത്തുപോലും വിപണി കീഴടക്കിയ 'സാറാസ്' കറിപൗഡറുകള്‍, ബാഗ്‌നിര്‍മാണരംഗത്ത് 'സ്‌കൂബി ഡേ' തുടങ്ങി എല്ലാ പ്രവര്‍ത്തനമേഖലകളിലും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എം.സി. ജേക്കബിന്റെ ജൈത്രയാത്ര. സത്യസന്ധമായി ജീവിച്ചാല്‍ ഒരിക്കലും പരാജയപ്പെടേണ്ടിവരില്ലെന്നായിരുന്നു തന്റെ വിജയരഹസ്യത്തെപ്പറ്റി എം.സി. ജേക്കബിന് എന്നും പറയാനുണ്ടായിരുന്നത്. ഒപ്പം സമൂഹത്തിനായി പരമാവധി നന്മ ചെയ്യണമെന്ന ഉപദേശവും. കൊച്ചി: അന്ന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.സി. ജേക്കബിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് അനുശോചിച്ചു. കേരളത്തിന്റെ വ്യവസായചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കുകയും ചെറുകിട വ്യവസായത്തിലൂടെ വ്യവസായവത്കരണത്തിന് തുടക്കംകുറിക്കുകയും ചെയ്ത സംരംഭകനാണ് എം.സി. ജേക്കബ്. മറ്റ് പല വ്യവസായികളില്‍നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ പിന്തള്ളപ്പെട്ടുകഴിഞ്ഞിരുന്ന നിരവധിപേര്‍ക്ക് തന്റെ വ്യവസായശാലകളിലൂടെ ജീവിതമാര്‍ഗം തുറന്നുകൊടുത്ത വ്യക്തികൂടിയായിരുന്നു എം.സി. ജേക്കബെന്ന് കെ.വി. തോമസ് അനുസ്മരിച്ചു. കൊച്ചി: അന്ന, കിറ്റെക്‌സ് ഗ്രൂപ്പ് സംരംഭങ്ങളുടെ സാരഥി എം.സി. ജേക്കബിന്റെ നിര്യാണത്തില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അനുശോചിച്ചു. പിന്നാക്ക പ്രദേശമായിരുന്ന കിഴക്കമ്പലത്തെ ആഗോള ബിസിനസ് ഭൂപടത്തിന്റെ ഭാഗമാക്കിമാറ്റിയ എം.സി. ജേക്കബ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോട് അദ്ദേഹം പുലര്‍ത്തിയിരുന്ന പ്രത്യേക മമത മറ്റ് വ്യവസായ സംരംഭകര്‍ക്ക് മാതൃകയാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. എം.സി. ജേക്കബിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ അനുശോചിച്ചു.

Mor Coorilos represented the Syrian Orthodx Church at the IEPC in Kingston, Jamaica.

Jamaica: Dr. Geevarghese Mor Coorilos, Metropolitan of Niranam diocese and Patriarchal Vicar of U.K represented the Syrian Orthodox Church at the International Ecumenical Peace Convocation, held in Kingston, Jamaica from 15-24, 2011. Mor Coorilos made a presentation on "Eco-Justice" at the Convocation and also was a Bible Study leader. The IEPC was the culmination of WCC's Decade to overcome Violence (DOV

അന്നാ-കിറ്റെക്‌സ് സ്‌ഥാപകന്‍ എം.സി. ജേക്കബ്‌ അന്തരിച്ചു

കൊച്ചി: വ്യാവസായിക കേരളത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അന്നാ- കിറ്റെക്‌സ് ഗ്രൂപ്പ്‌ സ്‌ഥാപകനും ചെയര്‍മാനുമായ എം.സി. ജേക്കബ്‌ (78) അന്തരിച്ചു. ഇന്നലെ വൈകിട്ട്‌ 5.40-ന്‌ ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട്‌ നാലിനു കിഴക്കമ്പലം സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍ യാക്കോബായ സിറിയന്‍ പള്ളിയില്‍. രണ്ടുവര്‍ഷമായി അര്‍ബുദചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ്‌ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജേക്കബിന്‌ ഇന്നലെ ഹൃദ്രോഗബാധയുണ്ടായി. മരണസമയത്തു ഭാര്യ ഏലിയാമ്മ, അന്ന കിറ്റെക്‌സ് ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍മാരായ മക്കള്‍ ബോബി എം. ജേക്കബ്‌, സാബു എം. ജേക്കബ്‌ എന്നിവര്‍ സമീപമുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്ന വ്യവസായസംരംഭങ്ങളുടെ അധിപനായിരുന്നു എം.സി. ജേക്കബ്‌. 12 വ്യവസായ യൂണിറ്റുകളിലായി അന്ന കിറ്റെക്‌സ് ഗ്രൂപ്പ്‌ പതിനയ്യായിരത്തോളം പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്നു.

Sunday, 5 June 2011

അന്ന അലൂമിനിയം ചെയര്‍മാന്‍ എം.സി. ജേക്കബ് അന്തരിച്ചു

കൊച്ചി: പ്രമുഖ വ്യവസായി എം.സി. ജേക്കബ് (78) അന്തരിച്ചു. കിറ്റക്‌സ്, അന്ന അലൂമിനിയം കമ്പനികളുടെ സ്ഥാപകനാണ്. ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ഈയിടെയാണ് വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം സ്വീകരിച്ചത്. അവാര്‍ഡ് തുകയായ പത്ത് ലക്ഷം രൂപ കിഴക്കമ്പലം പഞ്ചായത്തിലെ നിരാലംബര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വിനിയോഗിക്കുമെന്ന് എം.സി. ജേക്കബ് അവാര്‍ഡ്ദാന ചടങ്ങില്‍ പറഞ്ഞിരുന്നു. ഇരുന്നൂറ് പേര്‍ക്ക് പ്രതിമാസ പെന്‍ഷനായി 500 രൂപ വീതം നല്‍കുന്നതാണ് പദ്ധതി. 1968ല്‍ ആലുവയ്ക്ക് സമീപത്തെ കിടക്കമ്പലത്ത് എട്ട് തൊഴിലാളികളുമായി അന്ന അലൂമിനിയം എന്ന പേരില്‍ തുടക്കംകുറിച്ച വ്യവസായ സംരംഭം ഇന്ന് വളര്‍ന്ന് പന്തലിച്ച് വലിയൊരു വ്യവസായ സാമ്രാജ്യമായിക്കഴിഞ്ഞു. അന്ന അലൂമിനിയത്തിനും കിറ്റ്ക്‌സ് വസ്ത്രങ്ങള്‍ക്കും പുറമെ സാറാസ് സ്‌പൈസസും സ്‌കൂബി ഡേ ബാഗുകളും ഇന്ന് ഏറെ പ്രശസ്തമാണ്. അന്നാ അലൂമിനിയം കമ്പനി തുടങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാറാസ് എന്ന പേരില്‍ കറിപ്പൊടികള്‍ വിപണിയിലിറക്കിയത്. തുടര്‍ന്ന് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1978ല്‍ കിറ്റക്‌സ് എന്ന ബ്രാന്‍ഡിനു തുടക്കം കുറിച്ചു. മുണ്ട്, ബെഡ്ഷീറ്റ് എന്നിവയാണ് കിറ്റക്‌സ് ആദ്യം നിര്‍മ്മിച്ചിരുന്നത്. ഭാര്യ: ഏലിയാമ്മ. നാല് മക്കുളുണ്ട്.

Saturday, 4 June 2011

Holy Qurbono by H.G. Dr. Kuriakose Mor Theophilose Metropolitan - Part1

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ

പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്

കോതമംഗലം: പരീക്കണ്ണി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരി തോമസ് കോര്‍ എപ്പിസ്‌കോപ്പ കൊച്ചുപറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഞായറാഴ്ച നടക്കും.




രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും. 8.15ന് വി. മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.



തുടര്‍ന്ന് 10.15ന് നടക്കുന്ന അനുമോദന സമ്മേളനം ടി.യു. കുരുവിള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും

കൊച്ചി കൈകോര്‍ത്തു; വളരുന്ന നഗരത്തിനായി

കൊച്ചി: വളരുന്ന കൊച്ചിയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനായി ക്ലബ് എഫ്എമ്മും പുറവങ്കര ബില്‍ഡേഴ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ച നവീനമായ ആശയങ്ങള്‍ക്കും അര്‍ഥവത്തായ സംവാദത്തിനുമുള്ള വേദിയായി. 'ബില്‍ഡിങ് ഗ്രേറ്റര്‍ കൊച്ചി' എന്ന പേരില്‍ ഡ്രീം ഹോട്ടലില്‍ നടന്ന ചര്‍ച്ച മഹാനഗരത്തിന്റെ നല്ല നാളെയെക്കുറിച്ചുള്ള പങ്കുവയ്ക്കലായി മാറി.




കൊച്ചിയിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ള 150ഓളം പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പൗരപ്രമുഖരും പ്രൊഫഷണലുകള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരും അണിനിരന്ന സംവാദം കാഴ്ചപ്പാടുകളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി.



ഡോ. ഡി. ബാബുപോളാണ് ചര്‍ച്ച നയിച്ചത്. 'ഭാവിയിലേക്ക് നോക്കാനുള്ള നമ്മുടെ കഴിവുകള്‍ മരവിച്ചുപോയതായി' ചര്‍ച്ചകള്‍ക്ക് ആമുഖമായി അദ്ദേഹം പറഞ്ഞു. 'ആശയങ്ങളുടെ ദാരിദ്ര്യമല്ല അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെ കുറവാണ് നമ്മെ പുറകോട്ടുവലിക്കുന്നത്. അടിസ്ഥാന സൗകര്യവികസനം, പദ്ധതി നിര്‍മാണത്തില്‍ നിയമങ്ങള്‍ക്കപ്പുറം കടന്ന് ചിന്തിക്കാനുള്ള ധൈര്യം, കാര്യനിര്‍വഹണത്തിലെ കാര്യക്ഷമത എന്നിവയാണ് കൊച്ചിയുടെ വികസനത്തിനാവശ്യമായ മൂന്ന് ഘടകങ്ങള്‍' -ഡോ ബാബുപോള്‍ പറഞ്ഞു.



കുടിവെള്ളം, സ്വീവേജ്, റോഡുകള്‍ എന്നിവയ്ക്കാകണം മുന്‍ഗണനയെന്ന് ഡൊമിനക് പ്രസന്‍േറഷന്‍ എംഎല്‍എ പറഞ്ഞു. കൊച്ചിയുടെ പ്രശ്‌നങ്ങള്‍ ഓരോദിവസവും വര്‍ധിച്ചുവരികയാണ്. ഇത് പരിഹരിക്കാന്‍ ഒറ്റമൂലിയില്ല. എല്ലാവരും ചേര്‍ന്നുള്ള പരിശ്രമമാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.



അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയാകണം വികസനത്തിന്റെ ഫോക്കസെന്നായിരുന്നു ഹൈബി ഈഡന്‍ എംഎല്‍എയുടെ നിര്‍ദ്ദേശം. മെട്രോ റെയിലിനെ സംബന്ധിച്ച് എപ്പോള്‍ തീരുമെന്ന ആശങ്ക പരക്കെയുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുക -ഹൈബി പറഞ്ഞു.



ജലഗതാഗത മാര്‍ഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്ന് ജില്ലാകളക്ടര്‍ പി.ഐ. ഷെയ്ക് പരീത് അഭിപ്രായപ്പെട്ടു. മെട്രോ റെയില്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.



റോഡുകളുടെ അറ്റകുറ്റപ്പണി ഏകോപിപ്പിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സമിതിയുണ്ടാക്കിയാല്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജമാലുദ്ദീന്‍ പറഞ്ഞു. ബസ്‌ബേകള്‍ പുനഃക്രമീകരിക്കുക, ഇടറോഡുകള്‍ വികസിപ്പിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.



വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ശബ്ദമില്ലാത്തവരും മുഖമില്ലാത്തവരുമായ വലിയൊരു കൂട്ടം ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് നഗരസഭാ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ പറഞ്ഞു. 'നമുക്ക് എപ്പോഴും പരിഹാരങ്ങളേയുള്ളൂ. പ്രശ്‌നങ്ങള്‍ അറിയാനാകുന്നില്ല. യാഥാര്‍ഥ്യബോധത്തോടെയാകണം വികസനം' -അദ്ദേഹം പറഞ്ഞു.



കൊച്ചിയുടെ വികസനം സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുതകുന്ന പദ്ധതികള്‍ വേണമെന്നും, പുതിയ മന്ത്രിസഭയില്‍ എറണാകുളത്തിന്റെ ചുമതലയുള്ള മന്ത്രി കൊച്ചിക്ക് വേണ്ട വിവിധ പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കണമെന്നും ജിസിഡിഎ സെക്രട്ടറി ജോര്‍ജ് വള്ളക്കാലില്‍ നിര്‍ദ്ദേശിച്ചു.



മെട്രോ റെയില്‍ മുതല്‍ കൊച്ചിയുടെ നിത്യശാപമായ കൊതുകുവരെയുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു. കുടിവെള്ളം, മാലിന്യം, ഗതാഗതക്കുരുക്ക് തുടങ്ങിയ ദുരിതങ്ങള്‍ തന്നെയായിരുന്നു ഏറെപ്പേരും ഉന്നയിച്ചത്.



മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ വി. ഗോപകുമാര്‍ സ്വാഗതവും പുറവങ്കര പ്രോജക്ട് ലിമിറ്റഡ് ജി.എം (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) ജോസ് പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു.

വലമ്പൂര്‍ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ വേര്‍പിരിഞ്ഞു

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്‌ യാക്കോബായ സുറിയാനി സഭയിലെ വലമ്പൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടതില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ സന്തുഷ്‌ടി രേഖപ്പെടുത്തി. ഇരു വിഭാഗവും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാര്‍ഗം കണ്ടെത്താന്‍ നേതൃത്വം നല്‍കിയവരെ ബാവ അഭിനന്ദിച്ചു. കേസുകള്‍ അവസാനിപ്പിക്കാനും ഇരുവിഭാഗവും പ്രത്യേകം ദേവാലയങ്ങള്‍ നിര്‍മിക്കാനും തീരുമാനിച്ചത്‌ സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാര മാതൃകയായി തീര്‍ന്നെന്ന്‌ ശ്രേഷ്‌ഠ ബാവ പറഞ്ഞു. കേസുകളിലൂടെ നഷ്‌ടപ്പെടുത്തുന്ന കോടിക്കണക്കിന്‌ വരുന്ന സമ്പത്ത്‌ സമൂഹത്തിന്റെ നന്മയ്‌ക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. മലബാറില്‍ 67 പള്ളികളും, തൃശൂരില്‍ 6 പള്ളികളും, കോട്ടയത്ത്‌ 4 പള്ളികളും ഇതേ രീതിയില്‍ ഭാഗിച്ചു പിരിഞ്ഞു മുന്നോട്ടു പോകുന്നു. കലഹങ്ങള്‍ വിട്ടു സന്തോഷിന്റെയും സമാധാനത്തിന്റെയും പാതയില്‍ മുന്നോട്ടു പോകുമ്പോഴാണ്‌ സഭ ലോകത്തില്‍ അതിന്റെ ദൗത്യം വെളിപ്പെടുത്തുന്നതെന്നും സഭാ വിരുദ്ധ പ്രവര്‍ത്തകര്‍ക്ക്‌ ഇനിയെങ്കിലും അനുഗ്രഹത്തിന്റെതായ ഈ മാര്‍ഗത്തിലേക്കു കടന്നുവരാന്‍ സാധിക്കട്ടെയെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

Wednesday, 1 June 2011

Apostolic Nuncio of Syria visits Holy Father

MA`ARAT SAYYIDNAYA, DAMASCUS: Apostolic Nuncio of Syria, His Excellency Archbishop Dr. Mario Zenari visited His Holiness Patriarch Ignatius Zakka I Iwas at St. Ephraim's Patriarchal Monastery at Damascus on May 25, Wednesday. Archbishop was welcomed at the monastery by Metropolitan Mor Philoxenos Matthias Nayis, the Patriarchal Assistant. Archbishop Dr. Zenari discussed the current situations in Syria with Holy Father and seeked HH's prayers and blessings. Archbishop Dr. Zenari was appointed as Apostolic Nuncio to Syria on 2008. Prior to this responsibility, he has worked in varous capacities such as Permanent Observer of Office of the United Nations and Specialized Institutions in Vienna, Permanent Observer of United Nations Industrial Development Organization, Permanent Representative of International Atomic Energy Agency, Permanent Representative of Holy See Delegation to the Organization for Security and Co-operation in Europe and Apostolic Nuncio to Ivory Coast, Nigeria, Sri Lanka & Burkina Faso.