കാലടി: മറ്റൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും, സണ്‍ഡേ സ്‌കൂളിന്‍േറയും ഭക്തസംഘടനകളുടേയും സംയുക്ത വാര്‍ഷികവും മെയ് ഒന്നു മുതല്‍ അഞ്ചുവരെ ആഘോഷിക്കും.
ഞായറാഴ്ച രാവിലെ 10.30ന് വികാരി ഫാ. ബെന്നി മാത്യു മനേക്കുടി കൊടിയേറ്റും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച, വൈകീട്ട് സന്ധ്യാപ്രാര്‍ഥന, പ്രസംഗം. തിങ്കളാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന. വൈകീട്ട് 7.30ന് സണ്‍ഡേ സ്‌കൂളിന്‍േറയും ഭക്തസംഘടനകളുടേയും സംയുക്ത വാര്‍ഷിക സമ്മേളനം അഖില മലങ്കര യൂത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു തമ്പി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബെന്നി മാത്യു മനേക്കുടി അദ്ധ്യക്ഷനാകും.
ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയും വൈകീട്ട് സന്ധ്യാപ്രാര്‍ഥനയും ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ഥനയെ തുടര്‍ന്ന് വര്‍ഗീസ് വാലയില്‍ കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിക്കും. തുടര്‍ന്ന് വടക്കേ കുരിശിന്‍തൊട്ടിയിലേക്ക് പ്രദക്ഷിണം നടക്കും.
അഞ്ചിന് രാവിലെ 8.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കാര്‍മികനാകും. 11.30ന് പ്രദക്ഷിണം. ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ചസദ്യ.
തിരുനാള്‍ ആഘോഷത്തിന് കെ.ടി. ബേബി കാക്കശ്ശേരി, എം.പി. വിനു, എല്‍ദോ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

No comments:
Post a Comment