News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 19 April 2011

പിറവം വലിയപള്ളിയില്‍ ഇന്ന് പെസഹശുശ്രൂഷ

പിറവം: കഷ്ടാനുഭവാഴ്ചയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നടന്നുവരുന്ന പിറവം വലിയപള്ളിയില്‍ 20 ന് രാത്രി പെസഹയുടെ ശുശ്രൂഷകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നടന്നിരുന്ന ചടങ്ങുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചതിനാലാണിത്.



ബുധനാഴ്ച സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് രാത്രി 8 മണിയോടെ പെസഹയുടെ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. കുര്‍ബാനയ്ക്ക് വികാരി ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ കാര്‍മികത്വം നല്‍കും. ഫാ. സ്‌കറിയ വട്ടക്കാട്ടില്‍, ഫാ. റോയി മാത്യൂസ്, ഫാ. വര്‍ഗീസ് പനിച്ചിയില്‍ എന്നിവര്‍ സഹകാര്‍മികത്വം നല്‍കും. രാത്രി ഒരുമണിയോടെ ശുശ്രൂഷകള്‍ സമാപിക്കും.



വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ഥനയുണ്ട്. വെള്ളിയാഴ്ച രാവിലെ 8 ന് ദുഃഖവെള്ളിയുടെ ചടങ്ങുകള്‍ ആരംഭിക്കും. കടുത്ത ഉപവാസത്തോടെ നടക്കുന്ന ചടങ്ങുകള്‍ വൈകീട്ട് മൂന്ന് വരെ തുടരും.



ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും വലിയപള്ളിയില്‍ നിന്ന് കഞ്ഞിനല്‍കും. വൈകീട്ട് കബറടക്ക ശുശ്രൂഷയ്ക്കു ശേഷം നല്‍കുന്ന ഈ കഞ്ഞി കഴിച്ചാണ് മടക്കം. ഇതിനായി ഇക്കുറി 105 പറ അരിയുടെ കഞ്ഞി തയ്യാറാക്കുന്നുണ്ടെന്ന് ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ പറഞ്ഞു.



ദുഃഖവെള്ളിയും ശനിയും കഴിഞ്ഞുവരുന്ന ഞായര്‍ പള്ളിയില്‍ ഉയിര്‍പ്പിന്റെ പെരുന്നാളാണ് . പൈതല്‍ നേര്‍ച്ചയാണ് വലിയപള്ളിയിലെ ഉയിര്‍പ്പ് പെരുന്നാളിനെ ശ്രദ്ധേയമാക്കുന്നത്.



No comments:

Post a Comment