News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 20 April 2011

ഓര്‍മപ്പെരുന്നാളിന് കൊടിയേറി; ശിലാസ്ഥാപനം 24ന്

മൂവാറ്റുപുഴ: തെക്കന്‍ മാറാടി ഇരട്ടിയാനിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും പുനര്‍നിര്‍മിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനവും 24, 25 തീയതികളില്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.



പെരുന്നാളിന് വികാരി ഫാ. കുര്യാക്കോസ് മണിയാട്ട് കൊടിയേറ്റി. 24ന് വൈകീട്ട് 5.30ന് ശ്രേഷ്ഠ ബാവ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും. 7.30ന് മണിയങ്കല്ല് ചാപ്പലിലേക്ക് പ്രദക്ഷിണം, 9.30ന് ആശിര്‍വാദം. 25ന് രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാന, 11ന് അരി വിതരണം, 11.30ന് വടക്കേ കുരിശിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.



ഒന്നേകാല്‍ കോടി മുതല്‍മുടക്കിയാണ് പള്ളി പുനര്‍നിര്‍മിക്കുന്നതെന്ന് ട്രസ്റ്റിമാരായ സിബി കാഞ്ഞിരക്കാട്ട്, അനൂപ് തേക്കുംകുടിയില്‍ എന്നിവര്‍ പറഞ്ഞു. ഒരുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



No comments:

Post a Comment