News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 16 April 2011

തെക്കന്‍ പറവൂര്‍ വലിയ പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍

തെക്കന്‍ പറവൂര്‍: തെക്കന്‍ പറവൂര്‍ മോര്‍ യൂഹാനോന്‍ മാംദാന വലിയ പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ്, ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, സഹായ മെത്രാന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

വെള്ളിയാഴ്ച രാവിലെ 8ന് പഴയ പള്ളിയില്‍ വി. കുര്‍ബാന, 9ന് പുതുതായി നിര്‍മിച്ച സ്ത്രീകളുടെ വിശ്രമമന്ദിരം കൂദാശ, 9.30 മുതല്‍ ഗാനശുശ്രൂഷ, തുടര്‍ന്ന് ഫാ. എബി വര്‍ക്കിയുടെ ധ്യാനപ്രസംഗം എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ 8ന് കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ഊശാന ശുശ്രൂഷകളും കുര്‍ബാനയും വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷയോഗവും നടക്കും.

ബുധനാഴ്ച രാവിലെ 10ന് പീഡാനുഭവ ചിന്താധ്യാനം നടത്തും. കപ്യൂച്ചിന്‍ സഭാംഗമായ ഫാ. ബോബി ജോസ് കൊല്ലം ധ്യാനപ്രസംഗം നടത്തും. വൈകീട്ട് 5.30ന് പെസഹായുടെ ശുശ്രൂഷകളും കുര്‍ബാനയും നടക്കും.

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിക്കും. ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, വൈകീട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് ഉയിര്‍പ്പ് പെരുന്നാളിന്റെ ശുശ്രൂഷകളും കുര്‍ബാനയും നടക്കും.

No comments:

Post a Comment