മൂവാറ്റുപുഴ: എല്ലാവര്‍ക്കും സമാധാനം എന്നതാണ് ഈ ഈസ്റ്ററിന്റെ സന്ദേശമെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സമുദായത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം സ്‌നേഹം വെളിപ്പെടുത്തുക, അപ്പോള്‍ ലോകം പറുദീസയായിത്തീരും -ശ്രേഷ്ഠ ബാവ പറഞ്ഞു.
മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ വാരാചരണത്തിനും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ഇക്കുറി നേതൃത്വംവഹിക്കാനെത്തിയതാണ് ബാവ. ഈസ്റ്റര്‍ദിനം വരെയുള്ള എല്ലാ വിശുദ്ധചടങ്ങുകള്‍ക്കും പ്രാര്‍ഥനയ്ക്കും ശ്രേഷ്ഠ ബാവ കാര്‍മികത്വംവഹിക്കുമെന്ന് പള്ളിവികാരി ടി.ഐ. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റിമാരായ സി.വി. ബിജു ചെരക്കുന്നത്ത്, പി.എ. അനില്‍ പുതിയമഠത്തില്‍ എന്നിവര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. കെ.ഒ. തോമസ്, ഫാ. ജോര്‍ജ് വര്‍ഗീസ് വലിയപറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment