News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 26 April 2011

മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ ഇന്ന്

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള യെരുശലേമിന്റെ പാത്രിയര്‍ക്കീസ് പരിശുദ്ധനായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ ബുധനാഴ്ച നടക്കും.



രാവിലെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ കാര്‍മികത്വത്തില്‍ കബറിങ്കല്‍ വിശുദ്ധ കുര്‍ബാന നടക്കും. ഒന്‍പതിന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും.



ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരാകും.



വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. 12.30 മുതല്‍ വൈകീട്ട്‌വരെ നേര്‍ച്ചസദ്യ. പതിനായിരങ്ങള്‍ നേര്‍ച്ചസദ്യയില്‍ പങ്കെടുക്കും.



ചൊവ്വാഴ്ച വൈകീട്ട് മലങ്കരയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് കാല്‍നടതീര്‍ത്ഥാടകസംഘങ്ങള്‍ക്ക് വന്‍വരവേല്പ് നല്‍കി. സിംഹാസന പള്ളി സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, സഹവികാരിമാരായ ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് ഈരാളില്‍ എന്നിവര്‍ നേതൃത്വംനല്‍കി. വി.ഡി. സതീശന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ എന്നിവരും തീര്‍ത്ഥാടകരെ വരവേല്‍ക്കാനെത്തിയിരുന്നു

No comments:

Post a Comment