News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 23 April 2011

സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയില്‍ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ കൊടികയറ്റം ഇന്ന്

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ പിതാവായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധ പെരുന്നാളിന് ഞായറാഴ്ച വൈകീട്ട് 5ന് കൊടികയറും. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ്. 5.30ന് സന്ധ്യാപ്രാര്‍ത്ഥന, പെരുമ്പടന്നയില്‍ സ്ഥാപിതമായ കുരിശന്‍തൊട്ടിയിലേയ്ക്കും മംഗലത്ത് പറമ്പിലുള്ള കുരിശിങ്കലേയ്ക്കും പ്രദക്ഷിണം.



25ന് പ്രഭാത പ്രാര്‍ത്ഥന, സിംഹാസന പള്ളികളുടെ സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന.



26ന് ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, പരിശുദ്ധ ബാവ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടം, കാപ്പാക്കൂട്ടം, കഴുത്തിലണിഞ്ഞിരുന്ന സ്ലീബ അടക്കം ചെയ്ത അരുളിക്ക എന്നിവ പള്ളിയില്‍ ഭക്തദര്‍ശനത്തിനു വയ്ക്കും. വൈകീട്ട് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 27നാണ് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. ശ്രേഷ്ഠ കാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബൂള്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മ്മികനാകും. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരാകും. ഉച്ചയ്ക്ക് 12നു തുടങ്ങുന്ന നേര്‍ച്ച സദ്യ വൈകീട്ട് വരെ തുടരും.

No comments:

Post a Comment