സിംഗപ്പൂര്‍ യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ഇഗ്‌നാത്തിയോസ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലെ ഓള്‍ സെയിന്റ്‌സ് ഹോം സന്ദര്‍ശിച്ചു. പ്രായാധിക്യ രോഗങ്ങളാല്‍ ഒറ്റപ്പെട്ടു കഴിയുന്ന 200 ഓളംപേരെ ശുശ്രുഷിക്കുന്ന സ്ഥാപനമാണ് 1986 ഇല്‍് പ്രവര്ത്തനമാരംഭിച്ച ഓള് സെയിന്റ്‌സ് ഹോം.
ഫാ. സജി നടുമുറിയുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന സംഘം നഴ്‌സിംഗ് ഹോം സന്ദര്‍ശിക്കുകയും രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുമായി കുറച്ചു സമയം ചെലവഴിച്ച ശേഷം എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. തുടര്‍ന്നും ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
No comments:
Post a Comment