News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 27 April 2011

അബ്‌ദുള്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ്‌ ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍; നേര്‍ച്ചസദ്യ ഇന്ന്‌

പറവൂര്‍: പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരി. അബ്‌ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ്‌ ബാവയുടെ മുന്നൂറ്റി മുപ്പതാമത്‌ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ പള്ളികളില്‍ നിന്നെത്തിയ കാല്‍നട തീര്‍ഥാടകര്‍ക്കു പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വൈകിട്ട്‌ 6 മണിയോടെ പഴയ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെത്തിയ തീര്‍ഥാടകസംഘത്തിനു സിംഹാസനപള്ളികളുടെ സഹായമെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസിന്റെ നേതൃത്വത്തിലാണ്‌ സ്വീകരണം നല്‍കിയത്‌. സ്വീകരണത്തിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുക്കണക്കിന്‌ ഇടവകാംഗങ്ങള്‍ ചേര്‍ന്നു തീര്‍ഥാടക സംഘത്തെ പള്ളിയിലേക്ക്‌ ആനയിച്ചു.



തീര്‍ഥാടകസംഘത്തിനു നഗരസഭയുടെ ആഭിമുഖ്യത്തിലും സ്വീകരണം നല്‍കി. ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ ആണ്‌ തീര്‍ഥാടകസംഘത്തെ സ്വീകരിച്ചത്‌. കൗണ്‍സിലര്‍മാരായ ജോബി പഞ്ഞിക്കാരന്‍, രമേഷ്‌ ഡി. കുറുപ്പ്‌, എന്‍.ഐ. പൗലോസ്‌, വേണുഗോപാല്‍, ജലജ രവീന്ദ്രന്‍, ജെസി രാജു, നിര്‍മല രാമന്‍, വി.എന്‍. പ്രഭാവതി എന്നിവരും സ്വീകരണ ചടങ്ങിന്‌ എത്തിയിരുന്നു. രാത്രി 8ന്‌ പ്രദക്ഷിണവും നടന്നു. ഇന്നു രാവിലെ 9ന്‌ വി. മൂന്നിന്മേല്‍ കുര്‍ബാന നടക്കും. ഉച്ചയ്‌ക്ക് 12.30 മുതല്‍ ഇരുപത്തിഅയ്യായിരം പേര്‍ക്കായി ഒരുക്കിയിട്ടുള്ള നേര്‍ച്ചസദ്യയുടെ വിതരണം ആരംഭിക്കുമെന്നു പള്ളി സെക്രട്ടറി ഇ.എ. ജേക്കബ്‌ ഈരാളില്‍ അറിയിച്ചു

No comments:

Post a Comment