മൂവാറ്റുപുഴ: യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാല്‍കഴുകിയതിനെ അനുസ്മരിച്ച് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് പെസഹാ ദിനത്തില്‍ ബാവ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. വികാരി ടി.ഐ. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ തെക്കുംചേരില്‍, ട്രസ്റ്റിമാരായ ഷെവ. സി.വി. ബിജു, പി.എ. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രേഷ്ഠ ബാവ 12 പുരോഹിതരുടെ കാലുകള്‍ കഴിയാണ് ശുശ്രൂഷ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
സഭയിലെ വൈദികര്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment