News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 11 April 2011

കുറിയാക്കോസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തയക്ക്‌ യാത്രാമൊഴി

മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മൊത്രാപ്പോലീത്ത കാലംചെയ്‌ത കുറിയാക്കോസ്‌ മോര്‍ യൂലിയോസിന്റെ കബറടക്കം ഇന്നു മഞ്ഞനിക്കര ദയറായില്‍ നടക്കും. സംസ്‌കാരശുശ്രൂഷകള്‍ക്കു ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ദയറാ പള്ളിയിലും സമീപ ഇടവകയിലെ മോര്‍ സ്‌റ്റെഫാനോസ്‌ പള്ളിക്കുചുറ്റും നഗരികാണിക്കല്‍ നടക്കും.

ഇന്നലെ ഉച്ചയ്‌ക്കു രണ്ടിനു ശ്രേഷ്‌ഠ കാതോലിക്കാ ബാവയും സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തയും ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തി. മാര്‍ത്തോമ്മ സഭാ മെത്രാപ്പോലീത്തമാരായ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, യുയാക്കീം മാര്‍ കൂറിലോസ്‌, സക്കറിയ മോര്‍ തെയോഫിലോസ്‌, കുറിയാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, മോര്‍ ഈവാനിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, ഓര്‍ത്തഡോക്‌സ് സഭാ റാന്നി-നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മോര്‍ നിക്കോദിമോസ്‌ എന്നിവര്‍ ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തി.

സഭയ്‌ക്കു വിശ്വസ്‌ത സേവനം നടത്തിയ ആത്മീയാചാര്യനെയാണു നഷ്‌ടപ്പെട്ടതെന്നു ശ്രേഷ്‌ഠ കാതോലിക്കാബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മൂന്നുദിവസം സഭയില്‍ ദുഃഖാചരണവും 40 ദിവസം പ്രാര്‍ഥനയും നടക്കും.

No comments:

Post a Comment